Kerala Weather Updates: സംസ്ഥാനത്ത് ചൂട് കൂടുന്നു; താപനില മൂന്ന് ഡിഗ്രി വരെ ഉയർന്നേക്കാമെന്ന് മുന്നറിയിപ്പ്

Heat To Rise In Kerala Up Tto 3 Degrees Celsius: സംസ്ഥാനത്ത് താപനില ഉയരുന്നതായി കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ സാധാരണയെക്കാളും മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ട്. മഴ ലഭിച്ചാലും ഈ അവസ്ഥയിൽ മാറ്റമുണ്ടാവില്ല.

Kerala Weather Updates: സംസ്ഥാനത്ത് ചൂട് കൂടുന്നു; താപനില മൂന്ന് ഡിഗ്രി വരെ ഉയർന്നേക്കാമെന്ന് മുന്നറിയിപ്പ്

പ്രതീകാത്മക ചിത്രം

Published: 

13 Jan 2025 07:52 AM

സംസ്ഥാനത്ത് ചൂട് കൂടുന്നു. പകൽ തണുപ്പ് കുറഞ്ഞ് താപനില ഉയരുന്നതായാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ സാധാരണയെക്കാളും ഒന്ന് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം. വായുവിലെ ഈർപ്പം വർധിക്കുമെന്നും പ്രവചനമുണ്ട്. അതുകൊണ്ട് തന്നെ പകൽ ചൂടും അസ്വസ്ഥതയുള്ള കാലാവസ്ഥയുമാവും. മഴ ലഭിച്ചാലും ഈ കാലാവസ്ഥയിൽ മാറ്റമുണ്ടാവില്ലെന്നും ചൂട് വർധിക്കുന്ന പ്രവണത തുടരുമെന്നും കാലാവസ്ഥാ വകുപ്പ് പറയുന്നു.

ഡിസംബറിൽ രാജ്യത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് കേരളത്തിലായിരുന്നു. കണ്ണൂർ വിമാനത്താവളത്തിൽ രേഖപ്പെടുത്തിയ 37.4 ഡിഗ്രി സെൽഷ്യസാണ് കഴിഞ്ഞ വർഷം ഡിസംബറിൽ രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന താപനില. ഇത് ഇതിനും ഉയരുമെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. വടക്കൻ കേരളത്തിലാണ് നിലവിൽ കൂടുതൽ ചൂട് അനുഭവപ്പെടുന്നത്. എറണാകുളം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ കഴിഞ്ഞ ദിവസം ഉയർന്ന ചൂട് രേഖപ്പെടുത്തിയിരുന്നെങ്കിലും വടക്കൻ ജില്ലകളിൽ പൊതുവേ ഉയർന്ന ചൂടാണ്. ചൂട് വർധിക്കുന്നതിനാൽ വേണ്ടത്ര കരുതലുണ്ടാവണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അഭ്യർത്ഥിക്കുന്നു. ശരീരത്തിലെ ജലാശം നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്നും സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.

Also Read : Kerala Rain Alert: സംസ്ഥാനത്ത് വരും മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ മുന്നറിയിപ്പ്

ചൂടാണെങ്കിലും മഴയുണ്ട്
ചൂട് കൂടുന്ന വാർത്തകൾക്കിടെ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴയുണ്ടാവുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. ഈ മാസം 13, ബുധനാഴ്ച മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് ബുധനാഴ്ച കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട, ശക്തമായ മഴ പെയ്യാനുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് ശക്തമായ മഴ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ഈ മാസം 16 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും. ഇടമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം.

കാറ്റും കടൽക്ഷോഭവും
ഈ മാസം 13ന് തെക്കൻ തമിഴ്നാട് തീരം, കന്യാകുമാരി, ഗൾഫ് ഓഫ് മന്നാർ, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ചിലപ്പോൾ മണിക്കൂറിൽ 55 കിലോമീറ്റർ വേഗത്തിൽ വരെയുള്ള കാറ്റിനും സാധ്യതയുണ്ട്. ഈ മാസം 14ആം തീയതി മുതൽ 16ആം തീയതി വരെ കന്യാകുമാരി പ്രദേശം, ഗൾഫ് ഓഫ് മന്നാർ എന്നിവിടങ്ങളിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില സമയങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗത്തിൽ കാറ്റ് വീശിയടിക്കാനാണ് സാധ്യത. അതുകൊണ്ട് തന്നെ ഈ ദിവസങ്ങളിൽ ഇവിടെ മത്സ്യബന്ധനം വിലക്കിയിരിക്കുകയാണ്.

Related Stories
Kerala School Holiday : വിദ്യാര്‍ത്ഥികളെ ആഹ്ലാദിപ്പിന്‍ ! സംസ്ഥാനത്തെ ആറ് ജില്ലകൾക്ക് ചൊവ്വാഴ്ച പ്രാദേശിക അവധി; കാരണം ഇതാണ്‌
PV Anvar : കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം വന്യജീവി ആക്രമണമാണെന്ന് ‘ദീദി’യോട് പറഞ്ഞു; രാജിയ്ക്കുള്ള കാരണമറിയിച്ച് പിവി അൻവർ
PV Anwar: പിവി അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചു
Honey Trap: എറണാകുളത്ത് വീണ്ടും ഹണി ട്രാപ്പ്: യുവാവിൽ നിന്ന് പണവും വാഹനങ്ങളും കവന്നു; മൂന്ന് യുവതികൾ ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ
PV Anvar : ആദ്യം സ്പീക്കറിനെ കാണും, പിന്നാലെ വാര്‍ത്താ സമ്മേളനം; അന്‍വറിന് അറിയിക്കാനുള്ള ‘പ്രധാനപ്പെട്ട വിഷയം’ രാജി പ്രഖ്യാപനമോ?
Crime News : സുഹൃത്തായ വീട്ടമ്മയെ കുത്തികൊലപ്പെടുത്തി ക്യാമറമാന്‍ ജീവനൊടുക്കിയ നിലയില്‍; സംഭവം തിരുവനന്തപുരം തമ്പാനൂരില്‍
ശരീരത്തില്‍ സൂര്യപ്രകാശം ലഭിച്ചില്ലെങ്കില്‍?
വിറ്റാമിൻ ഡി ലഭിക്കുന്നതിന് കഴിക്കേണ്ട ഭക്ഷണങ്ങൾ
മീര നന്ദൻ നാട്ടിലെത്തിയത് ഇതിനാണോ?
എല്ലുകളുടെ കരുത്തു കൂട്ടണോ? 'മധുരം' കഴിക്കൂ!