Kerala Rain alert: കള്ളക്കടലും ചക്രവാതച്ചുഴിയും, സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കും

Kerala Weather Updates 2024 September 26: സമുദ്രത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഒരു വേലിയേറ്റമാണ് കള്ളക്കടൽ പ്രതിഭാസം. ഇതിനെ സുനാമിയായി തെറ്റിധരിക്കാറുണ്ട്.

Kerala Rain alert: കള്ളക്കടലും ചക്രവാതച്ചുഴിയും, സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കും

മഴമുന്നറിയിപ്പ്, പ്രതീകാത്മകചിത്രം ( Image - PTI)

Published: 

26 Sep 2024 09:13 AM

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന ഏഴു ദിവസങ്ങളിൽ മഴ കനക്കുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്. ചക്രവാതച്ചുഴിയുടെ സാഹചര്യത്തിലാണ് കേരളത്തിൽ മഴയ്ക്ക് സാധ്യത ഉണ്ടെന്നുള്ള മുന്നറിയിപ്പ് എത്തിയത്. ആന്ധ്രാ – ഒഡിഷ തീരത്തിന് സമീപം ബംഗാൾ ഉൾക്കടലിനു മുകളിൽ ന്യൂനമർദ്ദം രൂപപ്പെട്ടിരുന്നു. ഇത് മുകളിലായി രൂപപ്പെട്ട ചക്രവാതചുഴിയായി ശക്തി കുറഞ്ഞിട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഞായറാഴ്ചയാണ് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് അറിയിപ്പിൽ പറയുന്നത്.

ഇന്ന് ഒരു ജില്ലകളിലും പ്രത്യേക ജാ​ഗ്രതാ മുന്നറിയിപ്പില്ല. എന്നാൽ വരും ദിവസങ്ങളിൽ അലേർട്ട് മുന്നറിയിപ്പ് പ്രതീക്ഷിക്കുന്നുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.
മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റും വീശിയേക്കാം. ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് അറിയിപ്പുണ്ടായിരുന്നു.

ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രമാണ് കള്ളക്കടൽ പ്രതിഭാസം സംബന്ധിച്ചുള്ള മുന്നറിയിപ്പ് നൽകിയത്. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കാനും അറിയിപ്പിൽ പറയുന്നു.

എന്താണ് ചക്രവാതച്ചുഴി?

സെക്ലോണിക് സർകുലേഷൻ എന്നതിന്റെ മലയാളമാണ് ചക്രവാതച്ചുഴി. ചക്രവാതച്ചുഴി അത്ര ഭീകരനല്ല എന്നാണ് കരുതുന്നത്. മഴക്കാലത്താണ് ഈ പേര് കൂടുതലായി കേൾക്കുന്നത്. കാരണം ഇതിനു മഴയുമായി ബന്ധമുണ്ട്. ചുഴലിക്കാറ്റ് രൂപപ്പെടുന്നതിന്റെ ആദ്യപടിയാണ് ചക്രവാതച്ചുഴി എന്ന് പറയപ്പെടുന്നു. ന്യൂനമർദം രൂപപ്പെടുന്നതിന് മുമ്പുള്ള കാറ്റിന്റെ ശക്തി കുറഞ്ഞ കറക്കമാണിത്.

ALSO READ – ന്യൂനമർദ്ദം ചക്രവാതച്ചുഴിയായി ശക്തികുറഞ്ഞു; സംസ്ഥാനത്ത് വരുന്ന ഏഴ് ദിവസം ഇടത്തരം മഴയ്ക്ക് സാധ്യ

അന്തരീക്ഷത്തിലെ മർദ വ്യതിയാനം കാരണം വിവിധ ദിശയിൽ സഞ്ചരിക്കുന്ന കാറ്റ് ചക്രം പോലെ കറങ്ങുന്ന അവസ്ഥയെ ചക്രവാതച്ചുഴി എന്ന് വിളിക്കാം. ഇത് ഘടികാരദിശയിലും എതിർഘടികാരദിശയിലും ഉണ്ടാകും. ഈ കറക്കം ശക്തി പ്രാപിച്ചാണ് പിന്നീട് ന്യൂനമർദ്ദമായി മാറുന്നത്. എന്നാൽ എല്ലാ ചക്രവാതച്ചുഴിയും ന്യൂനമർദമാകണമെന്നില്ല എന്നും എടുത്തു പറയേണ്ട കാര്യമാണ്.

കള്ളക്കടൽ

സമുദ്രത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഒരു വേലിയേറ്റമാണ് കള്ളക്കടൽ പ്രതിഭാസം. ഇതിനെ സുനാമിയായി തെറ്റിധരിക്കാറുണ്ട്. അപ്രതീക്ഷിതമായി ഉണ്ടാകുന്നതാണ് ഇത്. സാധാരണ വേലിയേറ്റത്തിന് കാരണമാകുന്ന പ്രതിഭാസങ്ങൾ അല്ലാതെ മറ്റുചില കാരണങ്ങൾ ഇതിനു പിന്നിലുണ്ട്.

അവിചാരിതമായോ അപ്രതീക്ഷിതമായോ ഉണ്ടാകുന്ന ഈ തിരമാലകൾ സാധാരണ വേലിയേറ്റത്തെക്കാൾ നാശനഷ്ടങ്ങളുണ്ടാക്കും. സമുദ്രോപരിതലത്തിലെ കാലാവസ്ഥാ മാറ്റങ്ങൾ കാരണമാണ് ശക്തമായ തിരമാലകളുണ്ടാവുന്നത്.

ഹൺമൂൺ ആഷോഷിക്കാൻ പറ്റിയ റൊമാൻ്റിക് നഗരങ്ങൾ
പാല്‍ കേടാകാതിരിക്കാന്‍ ഫ്രിഡ്ജ് വേണ്ട; ഈ വഴി നോക്കിക്കോളൂ
20 ലക്ഷം രൂപയ്ക്ക് ട്രെയിൻ യാത്രയോ? അതും ഇന്ത്യയിൽ
രഞ്ജി ഇത്തിരി മുറ്റാണാശാനേ; താരങ്ങൾക്ക് കൂട്ടത്തോൽവി