5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Rain Alert : കുംഭ മാസത്തെ ചൂടിന് ആശ്വാസമായി വേനൽ മഴയെത്തുന്നു; ഒപ്പം ഇടിമിന്നലും ഉണ്ടാകും

Kerala Weather Forecast Update : അടുത്ത മൂന്ന് ദിവസത്തേക്ക് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം. ഇന്ന് രാത്രിയിൽ ചില ഇടങ്ങളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്കും സാധ്യതയുണ്ട്.

Kerala Rain Alert : കുംഭ മാസത്തെ ചൂടിന് ആശ്വാസമായി വേനൽ മഴയെത്തുന്നു; ഒപ്പം ഇടിമിന്നലും ഉണ്ടാകും
Representative ImageImage Credit source: PTI
jenish-thomas
Jenish Thomas | Published: 27 Feb 2025 20:39 PM

തിരുവനന്തപുരം (ഫെബ്രുവരി 27) : കുംഭത്തിലെ ചൂടിന് ആൽപം ആശ്വാസം നൽകാൻ വേനൽ മഴയെത്തുന്നു. ഇന്ന് രാത്രി മുതൽ അടുത്ത മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം. വേനൽ മഴയ്ക്കൊപ്പം ഇടമിന്നലിനും സാധ്യതയുണ്ടെന്നും ജാഗ്രത നിർദേശം കാലാവസ്ഥ വകുപ്പ് നൽകിട്ടുണ്ട്. ഫെബ്രുവരി 28 വെള്ളി, മാർച്ച് ഒന്ന് ശനി, മാർച്ച് രണ്ട് ഞായർ എന്നീ ദിവസങ്ങളിൽ ഇടമിന്നലോടു കൂടി മഴയുണ്ടെകാനാണ് സാധ്യത

ഇവയ്ക്ക് പുറമെ അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് രാത്രി ഏഴ് മണിക്ക് പുറപ്പെടുവിച്ച അറിയിപ്പിൽ അറിയിച്ചു.