Kerala Weather Update: മഴയുണ്ട് കുട വേണം! ഇന്നും ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത
Kerala Weather Update on April 24th: മഴ ഞായറാഴ്ച വരെ തുടരാനാണ് സാധ്യത. ഇടിമിന്നലോട് കൂടിയ മഴ ഇന്നും തുടരുമെന്ന് പ്രവചനം. കഴിഞ്ഞ ദിവസം വിവിധ ജില്ലകളില്‍ വേനല്‍ മഴ പെയ്തിരുന്നു. എന്നാല്‍ പകല്‍ സമയത്ത് താപനില ഉയരാന്‍ സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത. എല്ലാ ജില്ലാകളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. മണിക്കൂറില്‍ 30 കിലോമീറ്റര്‍ മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി മുന്നറിയിപ്പില്‍ പറയുന്നു.
ഞായറാഴ്ച വരെ മഴ തുടരാനാണ് സാധ്യത. ഇടിമിന്നലോട് കൂടിയ മഴ ഇന്നും തുടരുമെന്ന് പ്രവചനം. കഴിഞ്ഞ ദിവസം വിവിധ ജില്ലകളില്‍ വേനല്‍ മഴ പെയ്തിരുന്നു. എന്നാല്‍ പകല്‍ സമയത്ത് താപനില ഉയരാന്‍ സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ട്. കേരള തീരത്ത് ഏപ്രില്‍ 25 ന് രാത്രി 11.30 വരെ 0.8 മുതല്‍ 1.7 മീറ്റര്‍ വരെയും കന്യാകുമാരി തീരത്ത് ഏപ്രില്‍ 25ന് രാത്രി 11.30 വരെ 0.8 മുതല്‍ 1.5 മീറ്റര്‍ വരെയും ഉയര്‍ന്ന തീരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.




കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. കടല്‍ക്ഷോഭത്തിന് സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശം അനുസരിച്ച് മാറി താമസിക്കണം.
മത്സ്യബന്ധന യാനങ്ങളായ ബോട്ടുകള്‍, വള്ളങ്ങള്‍ തുടങ്ങിയവ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സംരക്ഷിക്കാം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദവും പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്.