Kerala Weather Update: കുട കൈയിൽ എടുത്തോ; അടുത്ത മണിക്കൂറിൽ ഈ ജില്ലകളിൽ ശക്തമായ മഴ, കടലാക്രമണത്തിന് സാധ്യത

Kerala Weather Update: ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതേസമയം ഇന്ന് ഒരു ജില്ലകൾക്കും അലർട്ടുകൾ നൽകിയിട്ടില്ല.

Kerala Weather Update: കുട കൈയിൽ എടുത്തോ; അടുത്ത മണിക്കൂറിൽ ഈ ജില്ലകളിൽ ശക്തമായ മഴ, കടലാക്രമണത്തിന് സാധ്യത
nithya
Published: 

15 Apr 2025 08:09 AM

സംസ്ഥാനത്ത് അടുത്ത മണിക്കൂറിനുള്ളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അടുത്ത 3 മണിക്കൂറിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ മഴ കനക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. അതേസമയം ഇന്ന് ഒരു ജില്ലകൾക്കും അലർട്ടുകൾ നൽകിയിട്ടില്ല.

ALSO READ: ആശുപത്രിയില്‍ പ്രസവിക്കണമെന്ന് നിയമമുണ്ടോ? അവിടെ എന്തെല്ലാം അക്രമം നടക്കുന്നു: സമസ്ത നേതാവ്‌

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നാളെ (16/04/2025 ) കേരള തീരത്ത് രാത്രി 11.30 വരെ 1.1 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഇതിന്റെ  ഭാഗമായി കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.0 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ തീരദേശവാസികൾ അധികൃതരുടെ നിർദേശാനുസരണം അപകട മേഖലകളിൽ മാറി താമസിക്കണം,  മൽസ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക, വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുക, ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക തുടങ്ങിയ ജാഗ്രത നിർദേശങ്ങളും നൽകിയിട്ടുണ്ട്.

Related Stories
Kozhikode Medical college Fire: കോഴിക്കോട് മെഡിക്കൽ കോളേജ് അപകടം; മരണങ്ങൾ പുക ശ്വസിച്ചല്ലെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട്
Kochi Dollar Smuggling: മാസികയ്ക്കുള്ളിൽ ഒളിപ്പിച്ചത് 41 ലക്ഷത്തോളം രൂപയുടെ വിദേശ കറൻസി; നെടുമ്പാശ്ശേരിയിൽ ഒരാൾ പിടിയിൽ
Amazon: കളമശ്ശേരി ആമസോൺ ഗോഡൗണിൽ നിന്ന് വ്യാജ ഉത്പന്നങ്ങൾ പിടികൂടി; പരിശോധന നീണ്ടുനിന്നത് 12 മണിക്കൂർ
Kozhikode Medical college Fire: കോഴിക്കോട് മെഡിക്കൽ കോളേജ് അപകടം; പൊട്ടിത്തെറിച്ചത് യുപിഎസ്, പ്രത്യേക സംഘം അന്വേഷിക്കും
Rajeev Chandrasekhar: രാജീവിന് ഇരിപ്പിടം നല്‍കിയത് ജനാധിപത്യ വിരുദ്ധമെന്ന് എംവി ഗോവിന്ദന്‍; ഔദാര്യമല്ലെന്ന് ബിജെപി
Kerala Lottery Results: കാരുണ്യയുടെ ഒരു കോടി രൂപ അടിച്ചത് പാലക്കാട്; ലോട്ടറി ഫലം വിശദമായി അറിയാം
ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം
തക്കാളിയുടെ കുരു കഴിക്കാന്‍ പാടില്ല
കുരുമുളകിൻ്റെ ആരോഗ്യഗുണങ്ങളറിയാം
കുടവയർ കുറയ്ക്കാൻ ഉലുവ മതി