Kerala Weather Forecast: കടന്നുപോയത് കൊടുംചൂടിന്റെ ഫെബ്രുവരി; മാര്‍ച്ചില്‍ മഴപ്രതീക്ഷ; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Yeallow Alert In Three Districts In Kerala March 1 2025: മാർച്ച് മാസത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തെക്കന്‍ ജില്ലകളിലും, വടക്കന്‍ ജില്ലകളിലും താപനില സാധാരണയെക്കാള്‍ കൂടാന്‍ സാധ്യതയുണ്ടെന്ന പ്രവചനം ആശങ്കപ്പെടുത്തുന്നതാണ്. വേനല്‍മഴ കിട്ടിയാലും സംസ്ഥാനത്ത് ചൂടിന് ശമനമുണ്ടായേക്കില്ലെന്ന വിലയിരുത്തലും ആശങ്കപ്പെടുത്തുന്നു.

തിരുവനന്തപുരം: കൊടുംചൂടില്‍ നിന്ന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഈ മൂന്ന് ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ മിതമായ തോതിലും മഴ പെയ്‌തേക്കാം. മറ്റ് ജില്ലകളില്‍ നേരിയ മഴയ്ക്കാണ് സാധ്യത.
കൊടുംചൂടിന്റെ ഫെബ്രുവരി
ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ കനത്ത ചൂടാണ് സംസ്ഥാനത്ത് അനുഭവപ്പെട്ടത്. സാധാരണ ലഭിക്കേണ്ട മഴയിലുണ്ടായ കുറവാണ് ഇതിന് കാരണം. ശൈത്യകാല മഴയില്‍ 66 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ലഭിക്കേണ്ട 21.1 എംഎം മഴയില്‍ 7.2 എംഎം മാത്രമാണ് ഇത്തവണ ലഭിച്ചത്. 2009ന് ശേഷം ഈ സീസണില്‍ ഏറ്റവും കുറവ് മഴ ലഭിച്ച വര്‍ഷമാണ് 2025. ഈ കാലയളവില്‍ പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്.
Read Also : Kerala Weather Alert: സംസ്ഥാനത്ത് വേനൽമഴയിൽ 66 ശതമാനം കുറവ്; ചൂട് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം




മാര്‍ച്ചില്‍ പ്രതീക്ഷ
മാർച്ച് മാസത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. എന്നാല്‍ തെക്കന്‍ ജില്ലകളിലും, വടക്കന്‍ ജില്ലകളിലും താപനില സാധാരണയെക്കാള്‍ കൂടാന്‍ സാധ്യതയുണ്ടെന്ന പ്രവചനം ആശങ്കപ്പെടുത്തുന്നതാണ്. വേനല്‍മഴ കിട്ടിയാലും സംസ്ഥാനത്ത് ചൂടിന് ശമനമുണ്ടായേക്കില്ലെന്ന വിലയിരുത്തലും ആശങ്കപ്പെടുത്തുന്നു.
ഉയര്‍ന്ന താപനിലയ്ക്കിടെ അന്തരീക്ഷത്തിലെ ഈര്‍പ്പം പെട്ടെന്ന് കൂടുന്നതാണ് ഇതിന് കാരണം. ഇത് ശാരീരിക അസ്വാസ്ഥ്യത്തിന് കാരണമായേക്കാമെന്നതിനാല്‍ ജാഗ്രത പാലിക്കേണ്ടതാണ്. രാത്രിയിലും താപനില വര്‍ധിക്കുന്നത് ജനജീവിതം അസ്വസ്ഥമാക്കുന്നുവെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പഠനം വ്യക്തമാക്കുന്നത്.