Kerala Rain Alert: മഴ കനക്കും; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

Rain Alert on January 19th: 19 ജനുവരി 2025ന് തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. 24 മണിക്കൂറിനുള്ളില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് ശക്തമായ മഴ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

Kerala Rain Alert: മഴ കനക്കും; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രതീകാത്മക ചിത്രം

shiji-mk
Published: 

17 Jan 2025 17:22 PM

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും. കേന്ദ്ര കാലാവസ്ഥ വകുപ്പ് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്നും നാളെയും ഒരു ജില്ലയില്‍ പ്രത്യേക മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുമുണ്ട്. ശബരിമലയില്‍ മേഘാവൃതമായ അന്തരീക്ഷമായതിനാല്‍ തിങ്കളാഴ്ച നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. പമ്പയിലും സന്നിധാനത്തും ഇടിമിന്നല്‍ മുന്നറിയിപ്പുമുണ്ട്.

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകള്‍

19 ജനുവരി 2025ന് തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. 24 മണിക്കൂറിനുള്ളില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് ശക്തമായ മഴ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

മത്സത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ജാഗ്രതാ നിര്‍ദേശം ഇപ്രകാരം

17-01-2025: തെക്കന്‍ തമിഴ്‌നാട് തീരം, കന്യാകുമാരി തീരം എന്നിവയോട് ചേര്‍ന്ന് ഗള്‍ഫ് ഓഫ് മന്നാര്‍, തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കന്‍ ഭാഗങ്ങള്‍ അവയോട് ചേര്‍ന്ന തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയോ അല്ലെങ്കില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയോ വേഗതയില്‍ കാറ്റ് വീശാനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതായി പ്രവചിക്കുന്നു.

ജനുവരി 18, 19 തീയതികള്‍: തെക്കന്‍ തമിഴ്‌നാട് തീരം, കന്യാകുമാരി തീരം എന്നിവയോട് ചേര്‍ന്ന് ഗള്‍ഫ് ഓഫ് മന്നാര്‍, തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കന്‍ ഭാഗങ്ങള്‍ അവയോട് ചേര്‍ന്ന തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയോ അല്ലെങ്കില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയോ വേഗതയില്‍ കാറ്റ് വീശാനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതായി പ്രവചിക്കുന്നു. ഈ തീയതികളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്.

Also Read: Kerala Rain Alert: ശക്തമായ മഴയ്ക്ക് സാധ്യത; ഞായറാഴ്ച നാല് ജില്ലകളിൽ യെല്ലോ അലെർട്ട്

ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

 

  1. ഇടിമിന്നലുണ്ടാകുന്ന സാധ്യത കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.
  2. കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളപ്പോള്‍ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
  3. ഇടിമിന്നല്‍ ഉള്ളപ്പോള്‍ കെട്ടിടത്തിനകത്ത് തന്നെ ഇരിക്കാനും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാനും ശ്രമിക്കുക.
  4. ഗൃഹോപകരണങ്ങളുമായുള്ള വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സമീപത്തായി ഇടിമിന്നലുള്ളപ്പോള്‍ നില്‍ക്കുന്നതും ഒഴിവാക്കുക.
  5. ടെലഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
  6. തുറസായ സ്ഥലത്തും ടെറസിലും, കുട്ടികള്‍ ഉള്‍പ്പെടെ, കളിക്കുന്നത് ഒഴിവാക്കുക. കൂടാതെ ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യാനും പാടില്ല.
Related Stories
Polytechnic Ganja Raid: കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ച രണ്ട് പൂർവ വിദ്യാർത്ഥികൾ പിടിയിൽ
Kalamassery Polytechnic Ganja Raid: ഹോസ്റ്റലില്‍ കഞ്ചാവെത്തിച്ചത് കോളജിൽ നിന്ന് ഡ്രോപ്പൗട്ടായ വിദ്യാർത്ഥി; അന്വേഷണം പൂർവ വിദ്യാർത്ഥിയിലേക്ക്
Kerala Heatwave Alert: സംസ്ഥാനത്ത് ഇന്നും ചൂട് കൂടും; 10 ജില്ലകളിൽ യെല്ലോ അലർട്ട്, ജാ​ഗ്രത നിർദ്ദേശം
Venjaramoodu Mass Murder: ‘നമുക്ക് ആത്മഹത്യ ചെയ്താലോ എന്ന് ഷെമി ചോദിച്ചു; വീടും വസ്തുവും വിറ്റ് കടങ്ങള്‍ വീട്ടാം; അഫാനെ കാണാന്‍ ആഗ്രഹമില്ല’
Bike Theft: വടകരയില്‍ മോഷ്ടിച്ച ആറു ബൈക്കുകളുമായി വിദ്യാര്‍ത്ഥികള്‍ പിടിയില്‍; എല്ലാം 9, 10 ക്ലാസുകളില്‍ പഠിക്കുന്നവര്‍
ഹോളി ആഘോഷത്തിനിടെ ബിയർ കുപ്പികൊണ്ട് തലക്കടിച്ച്; യുവാവ് ഗുരുതരാവസ്ഥയില്‍; സംഭവം തൃശൂരിൽ
ഡ്രാഗണ്‍ ഫ്രൂട്ട് പ്രമേഹരോഗികള്‍ കഴിക്കുന്നത് നല്ലതാണോ?
കൂൺ കഴിക്കുന്നവരാണോ നിങ്ങൾ?
അശ്വിന്‍ പറയുന്നു, 'ഈ ടീമാണ് നല്ലത്'
ഹോളി ആഘോഷിച്ചോളൂ! കണ്ണുകളുടെ ആരോ​ഗ്യം ശ്രദ്ധിക്കണേ