Kerala Weather Forecast: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്; ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽമഴയ്ക്കും സാധ്യത

Temperature Update Today:ഇന്ന് വിവിധ ഭാ​ഗങ്ങളിൽ സാധാരണയെക്കാൾ രണ്ട് മുതൽ നാല് ഡി​ഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

Kerala Weather Forecast: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്; ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽമഴയ്ക്കും സാധ്യത

Heat waves in Kerala

sarika-kp
Published: 

02 Mar 2025 06:59 AM

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് വിവിധ ഭാ​ഗങ്ങളിൽ സാധാരണയെക്കാൾ രണ്ട് മുതൽ നാല് ഡി​ഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജനങ്ങൾക്കായി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

രാജ്യത്ത് 124 വർഷത്തിനിടയിലെ ഏറ്റവും കൂടിയ താപനിലയാണ് കഴിഞ്ഞ മാസം രേഖപ്പെടുത്തിയത്. കേരളത്തിലും സമാന അന്തരീക്ഷം തന്നെയാണ് ഉണ്ടായത്. ശരാശരി താപനില 22 ഡി​ഗ്രി സെൽഷ്യസിൽ കൂടുതലാണെന്നാണ് ഔദ്യോഗിക കണക്കുകൾ.

Also Read:കടന്നുപോയത് കൊടുംചൂടിന്റെ ഫെബ്രുവരി; മാര്‍ച്ചില്‍ മഴപ്രതീക്ഷ; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

ജാഗ്രതാ നിർദേശങ്ങൾ

  • പകൽ സമയത്ത് നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴുവാക്കുക.
  • പരമാവധി ശുദ്ധ ജലം കുടിക്കുക
  • അയഞ്ഞ,ഇളം നിറത്തിലുള്ള വസ്ത്രം ധരിക്കുക.
  • പുറത്ത് പോകുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കുക.
  • പാർക്ക് ചെയ്ത വാഹനങ്ങളിൽ കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ ഇരുത്തി പോകാൻ പാടില്ല.
  • പുറത്ത് പോകുന്നവർ നിർജലീകരണം തടയാൻ എപ്പോഴും ഒരു ചെറിയ കുപ്പിയിൽ കുടിവെള്ളം കയ്യിൽ കരുതുക.

അതേസമയം സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിനു പുറമെ സംസ്ഥാനത്ത് ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചു.

Related Stories
Pahalgam Terror Attack: ‘ഭക്ഷണത്തിന്‍റെ രൂപത്തിലാണ് ദൈവം തങ്ങളെ രക്ഷിച്ചത്’; ഭീകരാക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്‍ക്കെന്ന് മലയാളി കുടുംബം
Thiruvathukkal Double Murder: ‘അറസ്റ്റിലാകുമ്പോൾ ഭാര്യ ഗർഭിണി, വിവരം അറിഞ്ഞതോടെ ഉപേക്ഷിച്ചു, പിന്നീട് ഗർഭം അലസി’; എല്ലാത്തിനു കാരണം വിജയകുമാറെന്ന് പ്രതി
Idukki POCSO Case: സ്വന്തം മകളെ പീഡിപ്പിച്ചു; പിതാവിന് 17 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി
Kerala Rain Alert: കനത്ത ചൂടിനിടയിൽ സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴ; രണ്ട് ദിവസം ഈ ജില്ലകളിൽ യെല്ലോ അലർട്ട്
Kerala Lottery Result: ഇന്നത്തെ 80 ലക്ഷം ഈ ടിക്കറ്റിന്; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു
Pahalgam Terror Attack: ‘കലിമ എന്നൊ മറ്റോ ഒരു വാക്കു ചോദിച്ചു, അറിയില്ലെന്നു പറഞ്ഞപ്പോള്‍ അച്ഛനെ എന്റെ കൺമുന്നിൽവച്ച് വെടിവച്ചു’; രാമചന്ദ്രന്റെ മകൾ
പാമ്പ് ഇണചേരുന്നത് കാണുന്നത് ദോഷമോ നല്ലതോ?
പതിവായി പെെനാപ്പിൾ കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
പഞ്ചസാര എങ്ങനെയാണ് നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നത്?
സാരിയില്‍ സുന്ദരിയായി എസ്തര്‍ അനില്‍