Kerala Rain Alert: ചൂടിന് ആശ്വാസമേകി മഴ വരുന്നൂ; സംസ്ഥാനത്ത് 5 ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത

Kerala Weather Update Today: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കോട്ടയം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ച് ദിവസം കേരളത്തിൽ മഴ സാധ്യത പ്രവചിച്ചിരിക്കുകയാണ് കാലാവസ്ഥാ വകുപ്പ്. വരും ദിവസങ്ങളിലും വിവിധ ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. നാളെയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ നേരിയ മഴ ലഭിച്ചേക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം.

Kerala Rain Alert: ചൂടിന് ആശ്വാസമേകി മഴ വരുന്നൂ; സംസ്ഥാനത്ത് 5 ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത

Kerala Rain Alert.

neethu-vijayan
Published: 

06 Jan 2025 15:59 PM

തിരുവനന്തപുരം: പകൽ സമയത്തെ കൊടും ചൂടിന് ഒരല്പം ആശ്വാസമേകി മഴ വരുന്നു. സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലാണ് നേരിയ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നത്. എന്നാൽ, കാലാവസ്ഥാ വകുപ്പ് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. കൂടാതെ അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കോട്ടയം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അടുത്ത അഞ്ച് ദിവസം കേരളത്തിൽ മഴ സാധ്യത പ്രവചിച്ചിരിക്കുകയാണ് കാലാവസ്ഥാ വകുപ്പ്. വരും ദിവസങ്ങളിലും വിവിധ ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. നാളെയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ നേരിയ മഴ ലഭിച്ചേക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം. എട്ടാം തീയതി എട്ട് ജില്ലകളിലാണ് മഴയ്ക്ക് സാധ്യത പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നിവിടങ്ങളിലാണ് എട്ടാം തീയതി മഴയ്ക്കുള്ള സാധ്യത പുറപ്പെടുവിച്ചിരിക്കുന്നത്. ഒമ്പതിന് ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലും 10-ാം തീയതി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതണ്ട്.

അതേസമയം കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇന്ന് സൊമാലിയ തീരം, തെക്കു പടിഞ്ഞാറൻ അറബിക്കടലിന്റെ പടിഞ്ഞാറൻ ഭാഗങ്ങൾ, തെക്കൻ തമിഴ്‌നാട്, കന്യാകുമാരി തീരം, അതിനോട് ചേർന്ന ഗൾഫ് ഓഫ് മന്നാർ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

നാളെ സൊമാലിയ തീരം, തെക്കു പടിഞ്ഞാറൻ അറബിക്കടലിന്റെ പടിഞ്ഞാറൻ ഭാഗങ്ങൾ, കന്യാകുമാരി തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മേൽപ്പറഞ്ഞ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകുവാൻ പാടുള്ളതല്ല.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് പകൽ സമയത്ത് അതിശക്തമായ ചൂടാണ് അനുഭവപ്പെടുന്നത്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയാണ് ഇപ്പോൾ. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഇതിൻ്റെ അടിസ്ഥാനത്തിൽ പൊതുജനങ്ങൾക്ക് ജാ​ഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു.

 

Related Stories
Vloger Junaid: വ്‌ളോഗര്‍ ജുനൈദ് വാഹനാപകടത്തില്‍ മരിച്ചു
Kerala High Court: ‘വ്യക്തിവിരോധം തീര്‍ക്കാൻ വ്യാജ ബലാത്സംഗ പരാതികൾ കൂടുന്നു’; നിരീക്ഷണവുമായി ഹൈക്കോടതി
പൊറോട്ടയ്ക്കൊപ്പം നൽകിയ ഗ്രേവി കുറഞ്ഞുപോയി; ആലപ്പുഴയിൽ ഹോട്ടലുടമയെ ചട്ടുകം കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു
Minister V Sivankutty: ‘സെക്യൂരിറ്റി ജീവനക്കാർക്ക് ഇരിപ്പിടം നൽകണം; സർക്കുലർ പാലിച്ചില്ലെങ്കിൽ കടുത്ത നടപടി’
Kalamassery College Hostel Ganja Case: ഹോളി പാര്‍ട്ടിക്കായി നടന്നത് വന്‍ പണപ്പിരിവ്; കഞ്ചാവിനെ കുറിച്ച് വിവരം നല്‍കിയത് പൂര്‍വ വിദ്യാര്‍ഥി, പ്രതികള്‍ക്ക് സസ്‌പെന്‍ഷന്‍
Kerala Weather Updates: രക്ഷയില്ല, സംസ്ഥാനത്ത് ചൂട് കനക്കും; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്
ഡ്രാഗണ്‍ ഫ്രൂട്ട് പ്രമേഹരോഗികള്‍ കഴിക്കുന്നത് നല്ലതാണോ?
കൂൺ കഴിക്കുന്നവരാണോ നിങ്ങൾ?
അശ്വിന്‍ പറയുന്നു, 'ഈ ടീമാണ് നല്ലത്'
ഹോളി ആഘോഷിച്ചോളൂ! കണ്ണുകളുടെ ആരോ​ഗ്യം ശ്രദ്ധിക്കണേ