5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Rain Alert: മഴയ്‌ക്കൊപ്പം ശക്തമായ ഇടിമിന്നലും; സംസ്ഥാനത്ത് ജാഗ്രത നിര്‍ദേശം

Kerala Rain Updates: സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നിര്‍ദേശത്തില്‍ പറയുന്നു.

Kerala Rain Alert: മഴയ്‌ക്കൊപ്പം ശക്തമായ ഇടിമിന്നലും; സംസ്ഥാനത്ത് ജാഗ്രത നിര്‍ദേശം
Image Courtesy - Social Media
shiji-mk
SHIJI M K | Updated On: 11 Aug 2024 07:33 AM

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത. ആഗസ്റ്റ് പതിനാല് വരെ കേരളത്തില്‍ ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഞായറാഴ്ച രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ തിങ്കളാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ചൊവാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട് മലപ്പുറം ജില്ലകളിലുമാണ് ഓറഞ്ച് അലര്‍ട്ടുള്ളത്.

സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നിര്‍ദേശത്തില്‍ പറയുന്നു.

Also Read: Modi Wayanad Visit: കൂടെയുണ്ടാവും, പണം തടസമാകില്ല; നാശനഷ്ടങ്ങളുടെ വിശദമായ കണക്കുകൾ കേരളത്തോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി 

അലര്‍ട്ടുകള്‍ ഇപ്രകാരം

 

  1. പാലക്കാട്, മലപ്പുറം- ഞായറാഴ്ച ഓറഞ്ച് അലര്‍ട്ട്
  2. ഇടുക്കി, കോഴിക്കോട്, വയനാട്- ഞായറാഴ്ച യെല്ലോ അലര്‍ട്ട്
  3. പത്തനംതിട്ട, ഇടുക്കി- തിങ്കളാഴ്ച ഓറഞ്ച് അലര്‍ട്ട്
  4. കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട്- തിങ്കളാഴ്ച യെല്ലോ അലര്‍ട്ട്
  5. പത്തനംതിട്ട, ഇടുക്കി, പാലക്കാട് മലപ്പുറം- ചൊവാഴ്ച ഓറഞ്ച് അലര്‍ട്ട്
  6. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട്- ചൊവാഴ്ച യെല്ലോ അലര്‍ട്ട്
  7. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം- ബുധനാഴ്ച യെല്ലോ അലര്‍ട്ട്

ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തില്‍ വീണ്ടും മഴ ശക്തമാകുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ആഗസ്റ്റ് 13ന് ശക്തമായ മഴ പെയ്യുമെന്നും സ്വകാര്യ കാലാവസ്ഥ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. സംസ്ഥാനത്ത് പരക്കെ മഴ പെയ്യാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Also Read: Hindenburg Report: അടുത്ത ബോംബ് പൊട്ടിച്ച് ഹിന്‍ഡന്‍ബര്‍ഗ്; അദാനി ഗ്രൂപ്പിന്റെ ഷെല്‍ കമ്പനികളില്‍ സെബി ചെയര്‍പേഴ്‌സണ് നിക്ഷേപം

തെക്കന്‍, മധ്യ കേരളത്തില്‍ മഴ ശക്തമാകുമെന്നാണ് സ്വകാര്യ കാലാവസ്ഥ ഏജന്‍സികള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. ആന്ധ്രാപ്രദേശിന് മുകളിലായി ന്യൂനമര്‍ദം രൂപപ്പെടുമെന്നും ആഗോള മഴ പാത്തി സജീവമാകുമെന്നും കാലാവസ്ഥ കേന്ദ്രം വിലയിരുത്തുന്നുണ്ട്. ശനിയാഴ്ച മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

തുടര്‍ച്ചയായി മഴ ലഭിക്കുന്ന പ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണം. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം.

Latest News