Kerala University: അഡ്മിഷനോ ലഹരിയോ, രണ്ടിലൊന്ന് മാത്രം; സുപ്രധാന തീരുമാനവുമായി കേരള സർവകലാശാല

Kerala University Admission: കോളേജുകളിൽ നിന്ന് ലഹരി പൂർണ്ണമായും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നടപടി. കേരള സർവകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകൾ സൗഹൃദ ക്ലബുകൾ സ്ഥാപിക്കുമെന്നും ലഹരി വിരുദ്ധ കോളേജുകൾക്ക് പുരസ്കാരം നൽകുമെന്നും സർവകലാശാല അധികൃതർ അറിയിച്ചു.

Kerala University: അഡ്മിഷനോ ലഹരിയോ, രണ്ടിലൊന്ന് മാത്രം; സുപ്രധാന തീരുമാനവുമായി കേരള സർവകലാശാല

Kerala University

nithya
Published: 

26 Mar 2025 19:28 PM

സംസ്ഥാനത്ത് ലഹരി ഉപയോ​ഗം വർ‌ധിക്കുന്ന സാഹചര്യത്തിൽ സുപ്രധാന നീക്കവുമായി കേരള സർവകലാശാല. സർവകലാശാലയ്ക്ക് കീഴിലുള്ള സ്ഥാപനങ്ങളിൽ അഡ്മിഷൻ ലഭിക്കണമെങ്കിൽ ലഹരി ഉപയോ​ഗിക്കില്ലെന്ന് വിദ്യാ‍ർഥികൾ സത്യവാങ്മൂലം നൽകണമെന്ന് നിർദ്ദേശിച്ചു.

കേരള സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിൽ നിന്ന് ലഹരി പൂർണ്ണമായും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നടപടി. ബുധനാഴ്ച നടന്ന സെനറ്റ് യോ​ഗത്തിലാണ് തീരുമാനം.കൂടാതെ കേരള സർവകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകൾ സൗഹൃദ ക്ലബുകൾ സ്ഥാപിക്കുമെന്നും ലഹരി വിരുദ്ധ കോളേജുകൾക്ക് പുരസ്കാരം നൽകുമെന്നും സർവകലാശാല അധികൃതർ അറിയിച്ചു.

സർവകലാശാലയ്ക്ക് കീഴിലുള്ള ക്യാമ്പസുകളിൽ പ്രവേശം ലഭിക്കണമെങ്കിൽ താൻ ലഹരി ഉപയോ​ഗിക്കാറില്ലെന്ന് എല്ലാ വിദ്യാർഥികളും സത്യവാങ്മൂലം എഴുതി നൽകണമെന്ന് അധികൃതർ‌ അറിയിച്ചു. അടുത്ത അധ്യായന വർഷം മുതലാകും നിർദ്ദേശങ്ങൾ നടപ്പിലാക്കുക.

കുഞ്ഞിന്റെ ജനനം ആഘോഷിച്ചത് ലഹരി പാര്‍ട്ടി നടത്തി; കൊല്ലത്ത് നാല് യുവാക്കള്‍ അറസ്റ്റില്‍

ലഹരി പാര്‍ട്ടി നടത്തി കുഞ്ഞ് ജനിച്ച സന്തോഷം ആഘോഷിച്ച സംഭവത്തിൽ നാല് യുവാക്കളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കഠിനംകുളം സ്വദേശി വിപിന്‍, മണക്കാട് സ്വദേശി വിവേക്, പേയാട് സ്വദേശി കിരണ്‍, കണ്ണമൂല സ്വദേശി ടെര്‍ബിന്‍ എന്നിവരാണ് അറസ്റ്റിലായത്.

കൊല്ലം പത്തനാപുരത്തെ ലോഡ്ജില്‍ നിന്നാണ് ഇവരെ പിടികൂടിയത്. യുവാക്കളുടെ മുറിയില്‍ നിന്ന് രാസലഹരി ഉള്‍പ്പെടെയുള്ളവ എക്‌സൈസ് കണ്ടെടുത്തു. കേസിലെ മൂന്നാം പ്രതിയായ കിരണിന് കുട്ടി ജനിച്ച സന്തോഷത്തിലാണ്  പ്രതികള്‍ ലഹരി പാര്‍ട്ടി സംഘടിപ്പിച്ചത്. ആഘോഷം നടത്തുന്നതിനായി യുവാക്കള്‍ പത്തനാപുരത്തെ  ലോഡ്ജില്‍ മുറിയെടുക്കുകയായിരുന്നു. 46 മില്ലിഗ്രാം എംഡിഎംഎ, 22 ഗ്രാം കഞ്ചാവ്, സിറിഞ്ച്, എംഡിഎംഎ സൂക്ഷിക്കാനുള്ള പൊതികള്‍ എന്നിവയാണ് പരിശോധനയില്‍ കണ്ടെടുത്തത്.

തിരുവനന്തപുരം സ്വദേശികള്‍ പത്തനാപുരത്തെത്തി ലഹരി പാര്‍ട്ടി നടത്തുന്നുവെന്ന് വിവരത്തെ തുടർന്ന് എക്‌സൈസ് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. യവാക്കള്‍ക്ക് രാസലഹരി കൈമാറിയ തിരുവനന്തപുരത്തുള്ള സംഘത്തിനായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Stories
IB official’s death: ഐബി ഉദ്യോഗസ്ഥ ലൈംഗിക ചൂഷണത്തിനിരയായതായി കുടുംബം; യുവാവിനായി ലുക്ക് ഔട്ട് നോട്ടീസ്
Kerala Rain Alert: കുടയെടുക്കാന്‍ മറക്കേണ്ട; സംസ്ഥാനത്ത് വേനൽമഴ ശക്തമാകാൻ സാദ്ധ്യത, 3 ജില്ലകളിൽ യെല്ലോ അലേർട്ട്
L2 Empuraan controversy :എമ്പുരാൻ പ്രദർശനം ത‍ടയണമെന്ന ഹർജി തള്ളി ഹൈക്കോടതി; ഹർജിക്കാരനെ സസ്പെൻഡ് ചെയ്ത് ബിജെപി
Kerala Summer Bumper: പത്തു കോടിയുടെ ഭാഗ്യശാലിയെ അറിയാൻ മണിക്കൂറുകൾ മാത്രം; സമ്മര്‍ ബമ്പര്‍ ടിക്കറ്റ് എടുത്തോ?
Kerala Lottery Result Today: ‘ഫൂളാകാതെ നമ്പർ ഒന്ന് നോക്കിക്കേ’; സ്ത്രീശക്തി ലോട്ടറി ഫലം ഇതാ
Kerala University Hostel Drug Raid: കളമശ്ശേരിക്ക് പിന്നാലെ കേരള യൂണിവേഴ്സിറ്റിയിലും; ഹോസ്റ്റലിൽ എക്സൈസിൻ്റെ മിന്നൽ പരിശോധന
തൈരിനൊപ്പം ഇവ കഴിക്കല്ലേ പണികിട്ടും
ഈ ഭക്ഷണങ്ങൾ പാവയ്ക്കയുടെ കൂടെ കഴിക്കരുത്..!
കിവിയുടെ തൊലിയിൽ ഇത്രയും കാര്യങ്ങളുണ്ടോ ?
വീണ്ടും മണവാട്ടിയായി അഹാന കൃഷ്ണ