Kerala Patient Death: ഡോക്ടർ വിളിച്ചിട്ടും ആംബുലൻസ്’ എത്തിയില്ല, കാത്തിരുന്നത് രണ്ടു മണിക്കൂർ: രോഗി മരിച്ചു
Kerala Thiruvananthapuram Patient Death: രണ്ടു മണിക്കൂറോളം കാത്തിരുന്നിട്ടും ആംബുലൻസ് എത്തിയില്ല. ആബുലൻസ് എത്താതെ വന്നതോടെ ആൻസിയെ വാനിൽ കയറ്റിയാണ് സിഎച്ച്‌സിയിൽ എത്തിക്കുകയായിരുന്നു. പിന്നീട് ഡോക്ടർ വിളിച്ചിട്ടും 108 ആംബുലൻസ് വിട്ടു നൽകാൻ തയാറായില്ല.

തിരുവനന്തപുരം: വെള്ളറടയിൽ ആംബുലൻസ് വൈകിയതിനെ തുടർന്ന് രോഗി മരിച്ചതായി പരാതി. ജനപ്രതിനിധികൾ ഉൾപ്പെടെ നിരവധി തവണ ബന്ധപ്പെട്ടിട്ടും ആംബുലൻസ് എത്തിയില്ലെന്നാണ് പരാതി. വെള്ളറട സ്വദേശിയായ ആൻസിയാണ് മരിച്ചത്. കടുത്ത പനിയെ തുടർന്ന് സ്വകാര്യ ആശുപത്രിയിലായിരുന്ന ആൻസിയെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുന്നതിനാണ് ആംബുലൻസ് സേവനം ആവശ്യപ്പെട്ടത്. എന്നാൽ കുരിശുമല സ്‌പെഷൽ ഡ്യൂട്ടി ചൂണ്ടിക്കാട്ടി ആംബുലൻസ് വിട്ടു നൽകിയില്ലെന്നാണ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പറയുന്നത്.
രണ്ടു മണിക്കൂറോളം കാത്തിരുന്നിട്ടും ആംബുലൻസ് എത്തിയില്ല. ആബുലൻസ് എത്താതെ വന്നതോടെ ആൻസിയെ വാനിൽ കയറ്റിയാണ് സിഎച്ച്‌സിയിൽ എത്തിക്കുകയായിരുന്നു. പിന്നീട് ഡോക്ടർ വിളിച്ചിട്ടും 108 ആംബുലൻസ് വിട്ടു നൽകാൻ തയാറായില്ല. തുടർന്ന് മറ്റൊരു ആംബുലൻസ് വിളിച്ച് വരുത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്.
എന്നാൽ പോകുന്ന വഴിക്ക് രോഗം വഷളായതായതിനെ തുടർന്നാണ് മരിച്ചതെന്നും കുടുംബം ആരോപിക്കുന്നു. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇന്നലെ രാത്രി ഏഴു മണിയോടെയായിരുന്നു സംഭവം. രാത്രി 10.40ഓടെ ആൻസി മരിച്ചു. വിഷയത്തിൽ 108 ആംബുലൻസിനെതിരെ പരാതി നൽകാനാണ് നീക്കം.
108 ആംബുലൻസിന്റെ കസ്റ്റമർ കെയർ സെന്ററിൽ വിളിച്ചപ്പോൾ കുരിശുമല തീർഥാടനത്തിന്റെ സ്‌പെഷൽ ഡ്യൂട്ടി ആണെന്നും, അതിനാൽ ആംബുലൻസ് വിട്ടു നൽകാൻ കഴിയില്ലെന്നുമാണ് പറഞ്ഞതെന്നും ആനി പ്രസാദ് പറഞ്ഞു. വെള്ളറട, പാറശാല എന്നിവിടങ്ങളിലെ രണ്ട് ആംബുലൻസുകളും സ്‌പെഷൽ ഡ്യൂട്ടിയിലാണെന്നാണ് അറിയിച്ചത്. ജില്ലയിൽ ഒരു ആംബുലൻസ് പോലും ഒഴിവില്ലെന്നും പറഞ്ഞു.