5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Heatwave Alert: ഇന്നും ചൂട് കനക്കും; കേരളത്തിൽ എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്, കൊല്ലത്ത് റെഡ് അലർട്ട്

Kerala Temperature Warning: കടുത്ത ചൂടും അൾട്രാ വയലറ്റ് രശ്മികളുടെ സാന്നിധ്യവും വർധിച്ച സാഹചര്യത്തിൽ കൊല്ലം ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കൊല്ലം ജില്ലയിലെ അൾട്രാ വയലറ്റ് ഇൻഡക്സ് ഇന്നലെ 11 ആയി ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.

Kerala Heatwave Alert: ഇന്നും ചൂട് കനക്കും; കേരളത്തിൽ എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്, കൊല്ലത്ത് റെഡ് അലർട്ട്
പ്രതീകാത്മക ചിത്രംImage Credit source: Freepik
neethu-vijayan
Neethu Vijayan | Updated On: 21 Mar 2025 07:55 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന ചൂടിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിൻ്റെ അടിസ്ഥാനത്തിൽ എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.

ഈ സാഹചര്യത്തിൽ പൊതു ജനങ്ങൾ കടുത്ത ജാഗ്രത പാലിക്കണമെന്നും രാവിലെ 11 മുതൽ വൈകുന്നേരം മൂന്ന് വരെയുള്ള സമയത്ത് ചൂട് നേരിട്ട് ഏൽക്കാതിരിക്കാൻ ശ്രമിക്കണമെന്നും കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പിൽ പറയുന്നു. ചൂടിനൊപ്പം സംസ്ഥാനത്ത് അൾട്രാവയലറ്റ് വികിരണ തോതും വർദ്ധിക്കുകയാണ്. കൊല്ലം,പത്തനംതിട്ട, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യുവി ഇൻഡക്സ് തോതിൽ വർധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.

കടുത്ത ചൂടും അൾട്രാ വയലറ്റ് രശ്മികളുടെ സാന്നിധ്യവും വർധിച്ച സാഹചര്യത്തിൽ കൊല്ലം ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കൊല്ലം ജില്ലയിലെ അൾട്രാ വയലറ്റ് ഇൻഡക്സ് ഇന്നലെ 11 ആയി ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. അതേസമയം കോന്നി, ചെങ്ങന്നൂർ, ചങ്ങനാശേരി, തൃത്താല, പൊന്നാനി, എന്നി പ്രദേശങ്ങളിൽ യുവി ഇൻഡക്സ് 8 മുതൽ 10 വരെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂൾ അധികൃതർ ശ്രദ്ധ പാലിക്കണമെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചു. ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്നവരും മുൻ കരുതൽ സ്വീകരിക്കണം. അതേസമയം, അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ കണ്ണൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് 24 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ മിന്നലോടുകൂടിയ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. മണിക്കൂറിൽ 40–50 കിമീ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ടെന്നാണ് നിർദ്ദേശം.