5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala syllabus: കേരളാ സിലബസ് പഠിക്കാനാളില്ലേ? പ്രവേശനം നേടിയവരുടെ എണ്ണത്തിൽ കുറവ്

Government School Admission Rate: എയ്ഡഡ് സ്കൂളുകളില്‍ 20.30 ലക്ഷം പേരും അണ്‍എയ്ഡഡ് സ്കൂളുകളില്‍ 2.99 ലക്ഷം പേരും പ്രവേശനം നേടിയിട്ടുണ്ട്.

Kerala syllabus: കേരളാ സിലബസ് പഠിക്കാനാളില്ലേ? പ്രവേശനം നേടിയവരുടെ എണ്ണത്തിൽ കുറവ്
aswathy-balachandran
Aswathy Balachandran | Updated On: 02 Jun 2024 20:49 PM

തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ സ്കൂൾ തുറക്കും. സ്കൂളുകളിലേക്കുള്ള അഡ്മിഷൻ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. കേരളാ സിലബസ് പഠിക്കാൻ എത്തുന്ന കുട്ടികളുടെ എണ്ണം ഓരോ തവണയും കുറയുകയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കേരളാ സിലബസിൽ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം ഇത്തവണയും കുറഞ്ഞതായാണ് റിപ്പോർട്ട്. 2.44 ലക്ഷം കുട്ടികളാണ് ഇത്തവണ സംസ്ഥാന സിലബസിൽ പ്രവേശനം നേടിയത് എന്നാണ് വിവരം.

കഴിഞ്ഞ വര്‍ഷം ഇത് 2.98 ലക്ഷമായിരുന്നു പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 53,421 പേരാണ് ഇത്തവണ കുറഞ്ഞത്. ഒരു ലക്ഷത്തലധികം കുട്ടികളാണ് മൂന്ന് വര്‍ഷത്തിനിടെ കുറഞ്ഞതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത്തവണ സര്‍ക്കാര്‍ സ്കൂളുകളില്‍ 11.19 ലക്ഷം പേരാണ് അഡ്മിഷനെടുത്തത്.

എയ്ഡഡ് സ്കൂളുകളില്‍ 20.30 ലക്ഷം പേരും അണ്‍എയ്ഡഡ് സ്കൂളുകളില്‍ 2.99 ലക്ഷം പേരും പ്രവേശനം നേടിയിട്ടുണ്ട്. ഇതുവരെ പ്രവേശനം നേടിയവരുടെ കണക്കുകൾ വിദ്യാഭ്യാസ വകുപ്പാണ് പുറത്തുവിട്ടത്. അഡിമിഷൻ അവസാനിക്കാത്തതിനാൽ തന്നെ ഈ കണക്കുകളിൽ ഇനിയും മാറ്റം വരാം.