Kerala Rain Alert: വേനല്‍മഴ തുടരും; സംസ്ഥാനത്ത് ഇന്നും ഇടിമിന്നലിനും ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത
Kerala Weather Update: ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാല്‍ ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ സ്ഥാനത്തേക്ക് മാറുക. വാതിലിനും ജനലിനും അടുത്ത് നില്‍ക്കുന്നത് അപകടമാണ്. ഗൃഹോപകരണങ്ങളില്‍ നിന്ന് വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും വേണം.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട ഇടങ്ങളില്‍ വേനല്‍മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസത്തേക്ക് വേനല്‍ മഴ തുടരുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.
ഒരു ജില്ലയിലും നിലവില്‍ മഴ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മഴയ്ക്കൊപ്പം 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാല്‍ ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ സ്ഥാനത്തേക്ക് മാറുക. വാതിലിനും ജനലിനും അടുത്ത് നില്‍ക്കുന്നത് അപകടമാണ്. ഗൃഹോപകരണങ്ങളില്‍ നിന്ന് വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും വേണം.




കനത്ത മഴയില്‍ ചാലക്കുടിയില്‍ വന്‍ നാശനഷ്ടം
തൃശൂര്‍: കനത്ത മഴയിലും കാറ്റിലും ചാലക്കുടിയില്‍ വന്‍ നാശനഷ്ടം. നിരവധി മരങ്ങള്‍ കടപുഴകി വീണ് വീടുകള്‍ക്ക് ഉള്‍പ്പെടെ കേടുപാടുകള്‍ സംഭവിച്ചു. വ്യാപകമായ കൃഷിനാശം സംഭവിച്ചതായും റിപ്പോര്‍ട്ടുണ്ട്. വൈദ്യുതി കമ്പനികള്‍ പൊട്ടിവീണ് വൈദ്യതി വിതരണം നിലച്ചു.
തിരുവനന്തപുരത്ത് തമ്പാനൂരിലും വഞ്ചിയൂരിലും മഴയെ തുടര്‍ന്ന് വെള്ളക്കെട്ടുണ്ടായി. ചാലയില്‍ കടകളില്‍ വെള്ളം കയറി. തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങേണ്ട രണ്ട് വിമാനങ്ങള്‍ വഴി തിരിച്ചിവിട്ടു. സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്ത ആശമാരും മഴയില്‍ നനഞ്ഞുകുളിച്ചു.
തിരുവനന്തപുരം സിറ്റിയില്‍ 77 മില്ലി മീറ്ററും കിഴക്കേ കോട്ടയില്‍ 67 മില്ലി മീറ്ററും മഴയാണ് കഴിഞ്ഞ ദിവസം പെയ്തത്. മാര്‍ച്ച് 22 വരെ സംസ്ഥാനത്ത് വേനല്‍മഴയും മിന്നലുമുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം മലപ്പുറത്തും കോഴിക്കോടും പെയ്ത കനത്ത മഴയില്‍ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.