Kerala Rain Alert: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത; 7 ജില്ലകളിൽ യെല്ലോ അലർട്ട്, ഒപ്പം ഇടിമിന്നലും കാറ്റും

Kerala Summer Rain Forecast: കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Kerala Rain Alert: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത; 7 ജില്ലകളിൽ യെല്ലോ അലർട്ട്, ഒപ്പം ഇടിമിന്നലും കാറ്റും

പ്രതീകാത്മക ചിത്രം

neethu-vijayan
Published: 

06 Apr 2025 15:01 PM

തിരുവനന്തപുരം: കേരളത്തിൽ ഇന്നും വിവിധ ജില്ലകളിൽ ശക്തമായ വേനൽമഴയ്ക്ക് മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കൂടാതെ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മറ്റ് ഏഴ് ജില്ലകളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

അതേസമയം കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എന്നാൽ ഇന്നും നാളെയും ആൻഡമാൻ കടൽ, തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന മധ്യ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ അപകടകാരികളായതിനാൽ പൊതുജനങ്ങൾ പ്രത്യേക ജാ​ഗ്രത പാലിക്കണമെന്നും ഉദ്യോ​ഗസ്ഥർ നിർദ്ദേശിച്ചു. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറാനും വാതിലിനും ജനലിനും അടുത്ത് നിൽക്കാതിരിക്കാനും ശ്രദ്ധിക്കണം.

അതേസമയം സംസ്ഥാനത്ത് പകൽ സമയങ്ങളിൽ വിവിധ ജില്ലകളിൽ ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതിനാൽ നിർദ്ദേശങ്ങൾ പാലിക്കുക. പകൽ 11മണി മുതൽ 3 മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ തുടർച്ചയായി സൂര്യപ്രകാശം ഏൽക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കുക.

 

 

 

Related Stories
Pahalgam Terror Attack: ‘മൂന്ന് ദിവസങ്ങൾക്ക് മുൻപ് പഹൽഗാമിലുണ്ടായിരുന്നു; ഓർക്കുമ്പോൾ ഉൾക്കിടിലം’: പോസ്റ്റ് പങ്കുവച്ച് ജി വേണുഗോപാൽ
Thiruvathukkal Murder: തിരുവാതുക്കൽ ഇരട്ട കൊലയിൽ പ്രതി അറസ്റ്റിൽ
Pehalgam Terror Attack: പഹൽഗാം ഭീകരാക്രമണം: മലയാളികൾക്ക് സഹായവുമായി നോർക്ക, അനുശോചനം അറിയിച്ച് മുഖ്യമന്ത്രിയും നടൻ മോഹൻലാലും
Kottayam Double Murder Case: കോട്ടയത്ത് വ്യവസായിയും ഭാര്യയും കൊല്ലപ്പെട്ട സംഭവം; പ്രതി അമിത് എന്ന അസം സ്വദേശി ആര്? പിന്നിൽ ഒരു സംഘം?
Kerala Rain Alert: സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; കള്ളക്കടൽ ജാ​ഗ്രതാ നിർദ്ദേശം
Kannur Child Death: വിറക് കീറിക്കൊണ്ടിരുന്ന മുത്തശ്ശിക്കടുത്തേക്ക് ഓടിയെത്തി; അബദ്ധത്തിൽ വെട്ടേറ്റ് ഒന്നരവയസ്സുകാരന് ദാരുണാന്ത്യം, സംഭവം കണ്ണൂരിൽ
ഗ്രീൻ ആപ്പിൾ പതിവായി കഴിച്ചാൽ
തേൻ ഉപയോഗിച്ച് എളുപ്പത്തിൽ ഭാരം കുറയ്ക്കാം
വയർ കുറയ്ക്കാൻ ലിച്ചി കഴിക്കാം
മുട്ടയുടെ മഞ്ഞയോ വെള്ളയോ ആരോഗ്യത്തിന് നല്ലത്