Kerala Weather Update: മഴ പെയ്യുമോ? എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ മുന്നറിയിപ്പ്

Kerala Weather Update Today: സംസ്ഥാനത്ത് അൾട്രാവയലറ്റ് സൂചിക മിക്ക സ്ഥലങ്ങളിലും ഉയർന്ന തോതിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കൊട്ടാരക്കര, കോന്നി, ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, മൂന്നാർ, പൊന്നാനി എന്നിവടങ്ങളിൽ എട്ട് മുതൽ 10 വരെയാണ് അൾട്രാവയലറ്റ് സൂചിക രോഖപ്പെടുത്തിയിരിക്കുന്നത്. ഈ സ്ഥലങ്ങളിൽ ഓറഞ്ച് അലർട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

Kerala Weather Update: മഴ പെയ്യുമോ? എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ മുന്നറിയിപ്പ്

Representational Image

neethu-vijayan
Published: 

25 Mar 2025 08:32 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് (summer rain) സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എന്നാൽ ഇന്ന് ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പുകൾ നൽകിയിട്ടില്ല. ഇടിമിന്നലോടു കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 27ന് ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് അൾട്രാവയലറ്റ് സൂചിക മിക്ക സ്ഥലങ്ങളിലും ഉയർന്ന തോതിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കൊട്ടാരക്കര, കോന്നി, ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, മൂന്നാർ, പൊന്നാനി എന്നിവടങ്ങളിൽ എട്ട് മുതൽ 10 വരെയാണ് അൾട്രാവയലറ്റ് സൂചിക രോഖപ്പെടുത്തിയിരിക്കുന്നത്. ഈ സ്ഥലങ്ങളിൽ ഓറഞ്ച് അലർട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. അൾട്രാവയലറ്റ് സൂചിക ആറ് മുതൽ ഏഴ് വരെയാണെങ്കിൽ യെല്ലോ അലർട്ടും 11ന് മുകളിൽ ആണെങ്കിൽ റെഡ് അലർട്ടുമാണ് പ്രഖ്യാപിക്കുക.

മലമ്പ്രദേശങ്ങൾ, ഉഷ്ണമേഖലാ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവെ യുവി സൂചിക ഉയർന്നതായിരിക്കുമെന്നും, മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന യുവി സൂചികയുണ്ടാവുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായേക്കുന്നതിനാൽ പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

 

 

 

Related Stories
Malappuram HIV Cases: മലപ്പുറത്ത് 9 പേര്‍ക്ക് എച്ച്ഐവി: ലഹരി സിറിഞ്ചുകൾ വില്ലനായി, ആരോഗ്യ വകുപ്പ് കണ്ടെത്തൽ
Railway Parking Fee Hike: പാർക്ക് ചെയ്താൽ കീശ കാലി? സ്റ്റേഷനുകളിലെ പാർക്കിങ് നിരക്ക് വർധിപ്പിച്ചു; അധിക തുക നൽകിയാൽ ഹെൽമെറ്റ് സൂക്ഷിക്കാം
Festival Season Train Rush: പെരുന്നാൾ, വിഷു, ഈസ്റ്റർ… നീണ്ട അവധി; കേരളത്തിലെ എട്ട് ട്രെയിനുകൾക്ക് അധിക കോച്ചുകൾ
Student Appears Drunk in Exam Hall: എസ്എസ്എൽസി പരീക്ഷ എഴുതാനെത്തിയ വിദ്യാർഥിയുടെ ബാഗിൽ മദ്യവും, പതിനായിരം രൂപയും
Kerala Weather Update: മഴയും കാത്ത്! സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴ; ശക്തമായ കാറ്റിനും സാധ്യത
Karunagappally Young Man Death: യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു; മരിച്ചയാൾ വധശ്രമക്കേസിലെ പ്രതി, സംഭവം കരുനാഗപള്ളിയിൽ
കരിമ്പിൻ ജ്യൂസ് കുടിച്ചോളൂ; ഗുണങ്ങളേറെ
കേരളത്തിൽ ആദ്യ ദിനത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങൾ
മുളകില്‍ ആരോഗ്യകരം പച്ചയോ ചുവപ്പോ?
മഹാകുംഭമേള: ആ 66 കോടി പേരെ എങ്ങനെ എണ്ണി?