Summer Bumper Lottery Prize Money: സമ്മര്‍ ബമ്പര്‍ ഭാഗ്യശാലിയെ ഇന്ന് അറിയാം; നറുക്കെടുപ്പിനായി കാത്ത് കേരളം; 10 കോടി അടിച്ചാല്‍ കയ്യില്‍ എത്ര കിട്ടും?
Summer Bumper Prize money structure: 36 ലക്ഷം ടിക്കറ്റുകളാണ് വില്‍പനയ്‌ക്കെത്തിച്ചത്. ഏതില്‍ ഏറിയ പങ്കും വിറ്റുതീര്‍ന്നു. അവശേഷിക്കുന്ന ടിക്കറ്റുകള്‍ നറുക്കെടുപ്പിന് മുമ്പ് വിറ്റുതീര്‍ക്കാമെന്നാണ് ലോട്ടറി വ്യാപാരികളുടെ പ്രതീക്ഷ. ഇത്തവണയും പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റഴിക്കപ്പെട്ടത്

തിരുവനന്തപുരം: സമ്മര്‍ ബമ്പര്‍ എടുത്തവര്‍ക്ക് സ്വപ്‌നം കാണാനും പ്രതീക്ഷകള്‍ നെയ്‌തെടുക്കാനും ഇന്ന് (ഏപ്രില്‍ രണ്ട്) ഉച്ചയ്ക്ക് രണ്ട് മണി വരെ സമയം. തുടര്‍ന്ന് സമ്മര്‍ ബമ്പറിലൂടെ സമ്മാനത്തുകകള്‍ ലഭിച്ച യഥാര്‍ത്ഥ ഭാഗ്യശാലികളെ കേരളം അറിയും. 10 കോടിയുടെ ഒന്നാം സമ്മാനം ആരു കൊണ്ടുപോകുമെന്ന് അറിയാനാണ് കൂടുതല്‍ ആകാംക്ഷ. രണ്ടാം സമ്മാനം നേടുന്നയാള്‍ക്ക് 50 ലക്ഷം ലഭിക്കും. തിരുവനന്തപുരത്ത് വച്ചാണ് നറുക്കെടുപ്പ്. 250 രൂപയാണ് ടിക്കറ്റ് വില. അഞ്ച് ലക്ഷം രൂപ വീതം 12 പേര്‍ക്ക് മൂന്നാം സമ്മാനമായി ലഭിക്കും. ഓരോ സീരിസിലും രണ്ട് സമ്മാനങ്ങള്‍ വീതമുണ്ടായിരിക്കും. ഒരു ലക്ഷം രൂപയാണ് നാലാം സമ്മാനം. ഇത് 54 പേര്‍ക്ക് ലഭിക്കും. 5000, 2000, 1000, 500 എന്നീ ചെറു സമ്മാനങ്ങളുമുണ്ട്.
ആകെ 36 ലക്ഷം ടിക്കറ്റുകളാണ് വില്‍പനയ്‌ക്കെത്തിച്ചത്. ഏതില്‍ ഏറിയ പങ്കും വിറ്റുതീര്‍ന്നു. അവശേഷിക്കുന്ന ടിക്കറ്റുകള്‍ നറുക്കെടുപ്പിന് മുമ്പ് വിറ്റുതീര്‍ക്കാമെന്നാണ് ലോട്ടറി വ്യാപാരികളുടെ പ്രതീക്ഷ. ഇത്തവണയും പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റഴിക്കപ്പെട്ടത്. പാലക്കാട് ജില്ലയില്‍ എട്ട് ലക്ഷത്തോളം ടിക്കറ്റുകളാണ് വിറ്റത്. തിരുവനന്തപുരം ജില്ലയാണ് രണ്ടാമത്. മൂന്നാമത് തൃശൂര്‍.
ക്രിസ്മസ്-ന്യൂ ഇയര്‍ ബമ്പറിന്റെ നറുക്കെടുപ്പിന് പിന്നാലെയാണ് സമ്മര്‍ ബമ്പര്‍ വില്‍പനയ്ക്ക് എത്തിച്ചത്. സമ്മര്‍ ബമ്പര്‍ നറുക്കെടുപ്പിന് ശേഷം വിഷു ബമ്പര്‍ വില്‍പന ആരംഭിക്കും. SA, SB, SC, SD, SE, SG എന്നീ സീരീസുകളിലാണ് സമ്മര്‍ ബമ്പര്‍ വില്‍പനയ്ക്ക് എത്തിച്ചത്.




നികുതി ഘടന എങ്ങനെ?
- ഒന്നാം സമ്മാനം: 10 കോടി രൂപ
- ഏജന്റ് കമ്മീഷന്‍ (10 ശതമാനം): ഒരു കോടി രൂപ
- ബാക്കി തുക: ഒമ്പത് കോടി രൂപ
- സമ്മാന നികുതി 30 ശതമാനം: 2.7 കോടി രൂപ
- അവശേഷിക്കുന്ന തുക: 6.3 കോടി രൂപ
- നികുതി തുകയില്‍ നിന്ന് അടയ്‌ക്കേണ്ട സര്‍ചാര്‍ജ് (37 ശതമാനം): ഏകദേശം 99.9 ലക്ഷം രൂപ
- ഹെല്‍ത്ത്, എജ്യുക്കേഷന്‍ സെസ്: ഏകദേശം 14.79 ലക്ഷം രൂപ
- ബാക്കി തുക: ഏകദേശം 5.16 കോടി രൂപ (അന്തിമ കണക്കില്‍ നേരിയ മാറ്റങ്ങളുണ്ടാകാം)
(Disclaimer: വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിട്ടുള്ള ലേഖനമാണിത്. TV9 ഒരിക്കലും ലോട്ടറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ഒരിക്കലും അവരുടെ വിധിയെ മാറ്റാൻ ലോട്ടറിയെ ആശ്രയിക്കരുത്)