5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Summer Bumper Lottery Prize Money: 250 മുടക്കിയാല്‍ കോടികള്‍ വാരാം; സമ്മര്‍ ബമ്പര്‍ ചില്ലറക്കാരനല്ല, സമ്മാനങ്ങളായി എത്ര കിട്ടുമെന്ന് അറിയേണ്ടേ?

Prize Money Structure Of Summer Bumper: 250 രൂപയാണ് സമ്മര്‍ ബമ്പര്‍ ലോട്ടറിയുടെ ടിക്കറ്റ് വില. 250 രൂപ മുടക്കിയാല്‍ എന്തായാലും നിങ്ങള്‍ക്ക് നിരാശരാകേണ്ടി വരില്ലെന്ന കാര്യം ഉറപ്പാണ്. കാരണം മികച്ച സമ്മാനത്തുകകള്‍ തന്നെയാണ് ബമ്പറിന്റെ ഹൈലൈറ്റ്. എത്ര രൂപയാണ് ഓരോ സമ്മാനവും നേടുന്ന ഭാഗ്യശാലികള്‍ക്ക് ലഭിക്കാന്‍ പോകുന്നതെന്ന് അറിയേണ്ടേ?

Summer Bumper Lottery Prize Money: 250 മുടക്കിയാല്‍ കോടികള്‍ വാരാം; സമ്മര്‍ ബമ്പര്‍ ചില്ലറക്കാരനല്ല, സമ്മാനങ്ങളായി എത്ര കിട്ടുമെന്ന് അറിയേണ്ടേ?
സമ്മര്‍ ബമ്പര്‍ Image Credit source: Social Media
shiji-mk
Shiji M K | Published: 02 Apr 2025 07:13 AM

സംസ്ഥാന ലോട്ടറി വകുപ്പിന്റെ സമ്മര്‍ ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്നാണ്. ഏറെ ആകാംക്ഷയോടെയാണ് മലയാളികള്‍ റിസള്‍ട്ടിനായി കാത്തിരിക്കുന്നത്. എന്നാല്‍ മലയാളികള്‍ക്ക് മാത്രമല്ല ആവേശമുള്ളത്. കേരളത്തിന്റെ ബമ്പറുകളുടെ കാര്യം പരിശോധിക്കുകയാണെങ്കില്‍ അന്യ സംസ്ഥാനക്കാരും സമ്മാനങ്ങള്‍ നേടിയുണ്ട്. എന്തായാലും ഇത്തവണ മലയാളിക്കോ അല്ലെങ്കില്‍ മറ്റാര്‍ക്കെങ്കിലും ലഭിക്കുമോ എന്ന കാര്യമാണ് എല്ലാവരുടെയും ആകാംക്ഷ ഇരട്ടിയാക്കുന്നത്.

250 രൂപയാണ് സമ്മര്‍ ബമ്പര്‍ ലോട്ടറിയുടെ ടിക്കറ്റ് വില. 250 രൂപ മുടക്കിയാല്‍ എന്തായാലും നിങ്ങള്‍ക്ക് നിരാശരാകേണ്ടി വരില്ലെന്ന കാര്യം ഉറപ്പാണ്. കാരണം മികച്ച സമ്മാനത്തുകകള്‍ തന്നെയാണ് ബമ്പറിന്റെ ഹൈലൈറ്റ്. എത്ര രൂപയാണ് ഓരോ സമ്മാനവും നേടുന്ന ഭാഗ്യശാലികള്‍ക്ക് ലഭിക്കാന്‍ പോകുന്നതെന്ന് അറിയേണ്ടേ?

ഒന്നാം സമ്മാനം

ഒന്നാം സമ്മാനം നേടുന്ന ഭാഗ്യവാനെ കാത്തിരിക്കുന്നത് 10 കോടി രൂപയാണ്. 250ന് 10 കോടി കിട്ടിയാല്‍ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ?

രണ്ടാം സമ്മാനം

50 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. എല്ലാ സീരീസുകള്‍ക്കും രണ്ടാം സമ്മാനം ലഭിക്കുമെന്ന പ്രത്യേകത കൂടിയുണ്ട്.

മൂന്നാം സമ്മാനം

അഞ്ച് ലക്ഷം രൂപ വീതം എല്ലാ സീരിസുകള്‍ക്കും മൂന്നാം സമ്മാനം ലഭിക്കും. ആകെ 60 ലക്ഷമാണ് മൂന്നാം സമ്മാനം.

നാലാം സമ്മാനം

ഒരു ലക്ഷം രൂപയാണ് നാലാം സമ്മാനം.

Also Read: Summer Bumper Lottery Prize Money: സമ്മര്‍ ബമ്പര്‍ ഭാഗ്യശാലിയെ ഇന്ന് അറിയാം; നറുക്കെടുപ്പിനായി കാത്ത് കേരളം; 10 കോടി അടിച്ചാല്‍ കയ്യില്‍ എത്ര കിട്ടും?

അഞ്ചാം സമ്മാനം

5000 രൂപയാണ് അഞ്ചാം സമ്മാനം ലഭിക്കുന്നയാളുടെ കൈകളിലേക്ക് എത്തുക.

ആറാം സമ്മാനം

2,000 രൂപയാണ് ആറാം സമ്മാനം

ഏഴാം സമ്മാനം

ഏഴാം സമ്മാനം നേടുന്നവര്‍ക്ക് ലഭിക്കുക 1,000 രൂപയാണ്.

എട്ടാം സമ്മാനം

എട്ടാം സമ്മാനമായി ലഭിക്കാന്‍ പോകുന്നത് 500 രൂപ.