5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Summer Bumper Lottery: ആര് നേടും ആ പത്ത് കോടി! സമ്മർ ബമ്പർ നറുക്കെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം; ഇതുവരെ വിറ്റത് 35ലക്ഷത്തില്‍പ്പരം ടിക്കറ്റുകൾ

Kerala Summer Bumper Lottery 2025 BR-102:ഏപ്രിൽ രണ്ട് ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് സമ്മർ ബമ്പർ ബിആർ 102 ഭാ​ഗ്യക്കുറിയുടെ നറുക്കെടുപ്പ് നടക്കുക. തിരുവനന്തപുരം ഗോർഖി ഭവനിൽവെച്ചാണ് നറുക്കെടുപ്പ് നടക്കുന്നത്. 250 രൂപയാണ് ടിക്കറ്റ് വില.

Kerala Summer Bumper Lottery: ആര് നേടും ആ പത്ത് കോടി! സമ്മർ ബമ്പർ നറുക്കെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം; ഇതുവരെ വിറ്റത് 35ലക്ഷത്തില്‍പ്പരം ടിക്കറ്റുകൾ
Kerala Summer Bumper Lottery 2025 Br 102Image Credit source: social media
sarika-kp
Sarika KP | Published: 30 Mar 2025 08:02 AM

തിരുവനന്തപുരം: സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ പത്ത് കോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന സമ്മർ ബമ്പർ നറുക്കെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം. ഏപ്രിൽ രണ്ട് ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് സമ്മർ ബമ്പർ ബിആർ 102 ഭാ​ഗ്യക്കുറിയുടെ നറുക്കെടുപ്പ് നടക്കുക. തിരുവനന്തപുരം ഗോർഖി ഭവനിൽവെച്ചാണ് നറുക്കെടുപ്പ് നടക്കുന്നത്. 250 രൂപയാണ് ടിക്കറ്റ് വില.

ഒന്നാം സമ്മാന ജേതാവിനെ കാത്തിരിക്കുന്നത് 10 കോടി രൂപയാണ്. ആകെ 36 ലക്ഷം ടിക്കറ്റുകളാണ് വിതരണത്തിനായി എത്തിച്ചത്. ഇതിൽ മാർച്ച് 29 ഉച്ചകഴിഞ്ഞ് മൂന്നുമണി വരെ 35,23,230 ടിക്കറ്റുകൾ വിറ്റുപോയി. ഇത്തവണയും ടിക്കറ്റ് വിൽപ്പനയിൽ പാലക്കാടാണ് മുന്നിൽ. പാലക്കാട് 7,90,200 ടിക്കറ്റുകളാണ് ഇതുവരെ വിറ്റ് തീർന്നത്. രണ്ടാം സ്ഥാനത്ത് തിരുവനന്തപുരവും മൂന്നാം സ്ഥാനത്ത് തൃശൂരുമാണ്. തിരുവനന്തപുരത്ത് 4,73,640 ടിക്കറ്റും തൃശൂരില്‍ 4,09,330 ടിക്കറ്റും വിറ്റു. 50 ലക്ഷം രൂപ രണ്ടാം സമ്മാനമായുള്ള ബമ്പറിന് 500 രൂപയില്‍ വരെ അവസാനിക്കുന്ന ആകര്‍ഷകമായ സമ്മാന ഘടനയാണുള്ളത്.SA, SB, SC, SD, SE, SG എന്നീ സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയിരിക്കുന്നത്.

Also Read:പോയത് പോട്ടെ!വമ്പൻ സമ്മാനങ്ങളുമായി സമ്മർ ബമ്പർ എത്തി; ഭാഗ്യശാലിയെ കാത്തിരിക്കുന്നത് 10 കോടി

അതേസമയം ഈ വർഷം നറുക്കെടുപ്പ് നടക്കുന്ന രണ്ടാമത്തെ ബമ്പർ ലോട്ടറിയാണ് സമ്മർ ബമ്പർ. ഈ വർഷം ആദ്യം നറുക്കെടുപ്പ് എടുത്തത് ഫെബ്രുവരി അഞ്ചിന് നറുക്കെടുത്ത ക്രിസ്മസ് – നവവത്സര ബമ്പറാണ്. കണ്ണൂർ ജില്ലയിലെ ഏജൻസി വിറ്റ XD 387132 എന്ന ടിക്കറ്റിനായിരുന്നു ക്രിസ്മസ് ബമ്പർ അടിച്ചത്. അനീഷ് എം ജി എന്ന ഏജന്‍റാണ് ടിക്കറ്റ് വിറ്റത്. കണ്ണൂർ ഇരിട്ടി സ്വദേശി സത്യനാണ് ഒന്നാം സമ്മാനം അടിച്ചത്. എന്നാൽ ആരാണ് സത്യൻ എന്നത് ഇതുവരെ വ്യക്തമല്ല.
ഒന്നാം സമ്മാനം 20 കോടി രൂപയായിരുന്നു. രണ്ടാം സമ്മാനമായ ഓരോ കോടി രൂപ വീതം 20 പേർക്കും ലഭിച്ചു. ആകെ 50 ലക്ഷം ടിക്കറ്റുകൾ വിൽപനയ്ക്ക് എത്തിച്ചതിൽ 47,65,650 ടിക്കറ്റുകളും വിറ്റുപോയിരുന്നു.

കഴിഞ്ഞ വർഷം മാർച്ച് 27നായിരുന്നു സമ്മർ ബമ്പർ ലോട്ടറി നറുക്കെടുപ്പ് നടന്നത്. കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ വിറ്റ SC 308797 എന്ന ടിക്കറ്റിനായിരുന്നു അന്ന് ഒന്നാം സമ്മാനമായ 10 കോടി രൂപ ലഭിച്ചത്.