Kerala SSLC Result 2024 : എസ്എസ്എൽസിക്ക് തോൽക്കുമെന്ന് കരുതി 15കാരൻ നാടുവിട്ടു; ഫലം വന്നപ്പോൾ ഒമ്പത് എ പ്ലസും ഒരു എയും
Kerala Student Absconding Fear On SSLC Result 2024 : എസ്എസ്എൽസി ഫലം വരുന്നതിൻ്റെ തലേദിവസമാണ് വിദ്യാർഥി നാടുവിട്ടത്. എന്നാൽ 15 ദിവസമായി പോലീസിന് കുട്ടി എവിടെയെന്ന് കണ്ടെത്താനായില്ല
പത്തനംതിട്ട : മെയ് എട്ടിനാണ് സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പ് എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചത്. 99.69% വിദ്യാർഥികളാണ് ഉപരിപഠനത്തിനായി യോഗ്യത നേടിയത്. കഴിഞ്ഞ പ്രാവിശ്യത്തെക്കാൾ .01 ശതമാനത്തിൻ്റെ കുറവ് രേഖപ്പെടുത്തിയെങ്കിലും 70,000ത്തിൽ അധികം വിദ്യാർഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി വിജയിച്ചത്. ഫലം എന്താകുമെന്ന് കരുതിയ വിദ്യാർഥികളായ പലരുടെ കണ്ണ് തള്ളുന്നവിധമായിരുന്ന പലർക്കും ഗ്രേഡ് ലഭിച്ചത്.
എന്നാൽ ഫലം എന്ത് ലഭിക്കുമെന്ന് ആശങ്കയിൽ പത്തനംതിട്ട തിരുവല്ലയിൽ നിന്നും ഒരു 15കാരൻ ഫലപ്രഖ്യാപനത്തിൻ്റെ തലേദിവസം വീടുവിട്ടറങ്ങി. ഫലം വന്നിട്ട് രണ്ടാഴ്ച പിന്നിട്ടെങ്കിലും ഇതുവരെ 15കാരൻ കണ്ടെത്താൻ പോലീസിനായിട്ടില്ല. എന്നാൽ നാടുവിട്ട വിദ്യാർഥിയുടെ ഫലം പരിശോധിച്ചപ്പോൾ ലഭിച്ചത് ഒമ്പത് എ പ്ലസും ഒരു എയും. ഏകദേശം 90 അധികം ശതമാനം വിജയമാണ് കുട്ടി കരസ്ഥമാക്കിയത്. എന്നാൽ വിജയവാർത്ത അറിയുന്നത് മുമ്പ് ആ 15കാരൻ നാടുവിട്ടു.
തിരുവല്ല ചുമത്ര പന്നിത്തടത്തിൽ ജെയിംസിൻ്റെ മകൻ ഷൈൻ ജെയിംസാണ് റിസൾട്ടിൻ്റെ തലേദിവസം നാടുവിട്ടത്. താൻ പോകുകയാണെന്നും തന്നെ ആരും അന്വേഷിക്കരുതെന്നും കുറിപ്പെഴുതി വെച്ചിട്ടാണ് 15കാരൻ വീടുവിട്ടത്. കൂട്ടി മുത്തശ്ശിയും തിരുവല്ല നഗരസഭയുടെ മുൻ കൗൺസിലറുമായ സാറാമ്മയ്ക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. പിതാവ് ജെയിംസ് ജോലി സംബന്ധമായി തിരുവനന്തപുരത്താണ് തമാസം. മാതാവ് നേരത്തെ മരിച്ചു.
ALSO READ : ബസിൽ ഭാര്യയുമായി വഴക്കിട്ട് യുവാവ് പുറത്തേക്ക് ചാടി; കാലിന് പരിക്ക്
മോഡൽ പരീക്ഷയ്ക്ക് ചില വിഷയങ്ങൾക്ക് മാർക്ക് കുറഞ്ഞപ്പോൾ മുത്തശ്ശി സാറാമ കുട്ടിയെ വഴക്ക് പറഞ്ഞിരുന്നു. പ്രധാന പരീക്ഷയ്ക്കും മാർക്ക് കുറയുമെന്ന ഭീതിയാകും കുട്ടിയെ നാടുവിടാൻ പ്രേരിപ്പിച്ചതെന്നാണ് വീട്ടുകാർ പറയുന്നത്.
അതേസമയം പോലീസ് അന്വേഷണം കാര്യക്ഷമമായി നടക്കുന്നില്ലയെന്ന് ബന്ധുക്കൾ പറയുന്നത്. പരാതി നൽകി നാലാം ദിവസം കുട്ടി എവിടേക്ക് പോയെന്ന് അന്വേഷിക്കുന്നതിനായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചത്. തിരുവല്ലയിൽ നിന്നും തിരുവനന്തപുരത്തെത്തി അവിടെ നിന്നും കുട്ടി ചെന്നൈ മെയിൽ ട്രെയിനിൽ കയറുന്ന സിസിടിവി അടിസ്ഥാനപ്പെടുത്തികൊണ്ടുള്ള വിവരങ്ങളെ പോലീസിന് ലഭിച്ചിട്ടുള്ളൂ