Kerala School Kalolsvam Point Table: സംസ്ഥാന സ്കൂൾ കലോത്സവം: കണ്ണൂർ മുന്നിൽ, പിന്നാലെ തൃശ്ശൂരും കോഴിക്കോടും, പോയിൻ്റ് നില ഇങ്ങനെ
Kerala State School Kalolsavam Point Table List: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ആദ്യദിനത്തിൽ 217 അപ്പീലുകളാണ് എത്തിയത്. വിദ്യാഭ്യാസ ഓഫീസുകൾ വഴി എത്തിയത് 163 അപ്പീലുകളും. കോടതി വഴി 76 അപ്പീലും ബാലാവകാശ കമ്മീഷൻ വഴിയെത്തിയത് ഒരു അപ്പീലുമാണ് ഇതുവരെ എത്തിയിരിക്കുന്നത്. ഹയർ സെക്കൻഡറി വിഭാഗത്തിൽ 23, ഹൈസ്‌കൂൾ വിഭാഗത്തിൽ 22, സംസ്‌കൃതം കലോത്സവത്തിൽ ഏഴ്, അറബിക് കലോത്സവത്തിൽ ആറ് ഇനങ്ങളുമാണ് ആദ്യം ദിനം അവസാനിച്ചപ്പോൾ പൂർത്തിയായത്.
അനന്തപുരിയെ ആവേശത്തിലാക്കി 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവം മുന്നേറുന്നു. ആദ്യം ദിനം അവസാനിക്കുമ്പോൾ കടുത്ത പോരാട്ടത്തിൽ മൂന്ന് ജില്ലകളാണ് മുന്നിലുള്ളത്. ആദ്യദിനം 24 വേദികളിലായി 58 ഇനങ്ങളാണ് പൂർത്തിയായയത്. അതിൽ 215 പോയിന്റുമായി കണ്ണൂരാണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. 214 പോയിന്റുമായി തൃശൂർ രണ്ടാമതും 213 പോയിന്റുമായി കോഴിക്കോട് മൂന്നാമതുമാണ്. തൊട്ട് പിന്നിലായി ആലപ്പുഴ ജില്ലയാണുള്ളത്. 207 പോയിൻ്റാണ് ആലപ്പുഴ നേടിയിരിക്കുന്നത്.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ആദ്യദിനത്തിൽ 217 അപ്പീലുകളാണ് എത്തിയത്. വിദ്യാഭ്യാസ ഓഫീസുകൾ വഴി എത്തിയത് 163 അപ്പീലുകളും. കോടതി വഴി 76 അപ്പീലും ബാലാവകാശ കമ്മീഷൻ വഴിയെത്തിയത് ഒരു അപ്പീലുമാണ് ഇതുവരെ എത്തിയിരിക്കുന്നത്. ഹയർ സെക്കൻഡറി വിഭാഗത്തിൽ 23, ഹൈസ്‌കൂൾ വിഭാഗത്തിൽ 22, സംസ്‌കൃതം കലോത്സവത്തിൽ ഏഴ്, അറബിക് കലോത്സവത്തിൽ ആറ് ഇനങ്ങളുമാണ് ആദ്യം ദിനം അവസാനിച്ചപ്പോൾ പൂർത്തിയായത്.
ഹൈസ്‌കൂൾ പെൺകുട്ടികളുടെ മോഹിനിയാട്ടം, കുച്ചുപ്പുടി, ലളിതഗാനം, ഹൈസ്‌കൂൾ ആൺകുട്ടികളുടെ കഥകളി, ലളിതഗാനം എന്നീ മൽസരങ്ങളും ഹയർ സെക്കണ്ടറി പെൺകുട്ടികളുടെ സംഘനൃത്തം, ഭരതനാട്യം മൽസരങ്ങളും നടന്നു. ഹയർ സെക്കണ്ടറി വിഭാഗത്തിലെ ഒപ്പന, സംഘഗാനം, ദേശഭക്തിഗാനം, കഥകളി ഗ്രൂപ്പ്, പഞ്ചവാദ്യം, അറബന മുട്ട്, ഉറുദു ഗസൽ ആലാപനം മൽസരങ്ങളും അരങ്ങേറി. ഹൈസ്‌കൂൾ വിഭാഗത്തിലെ മാർഗംകളി, സംസ്‌കൃത നാടകം, അറബനമുട്ട്, ചാക്യാർ കൂത്ത്, നങ്ങ്യാർ കൂത്ത്, നാദസ്വരം, പഞ്ചവാദ്യം മൽസരങ്ങൾ കലോത്സവ വേദിയിൽ അരങ്ങേറി.
വ്യത്യസ്തവും വാശിയേറിയതുമായ സംഘനൃത്ത വിഭാഗം കാണികളെ കൗതകത്തിലാഴ്ത്തി. എംടി നിള സെൻട്രൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സംഘ നൃത്തത്തിൽ നാല് ക്ലസ്റ്ററുകളിലായി 24 ടീമുകളാണ് സംഘനൃത്തത്തിൽ പങ്കെടുത്തത്. ചടുലവും വ്യത്യസ്തവുമായ അവതരണത്തിലൂടെ എല്ലാ ടീമുകളും ശ്രദ്ധ പിടിച്ചുപറ്റി. ഓരോ ടീമുകളും വിവിധ കഥകളെയയും സമകാലിക പ്രസക്തിയുള്ള വിഷയങ്ങളുമായാണ് എത്തിയത്. വയനാട് ഉരുൾപ്പൊട്ടലും അതിജീവനവും എല്ലാം കാണികളുടെ കണ്ണഞ്ചിപ്പിച്ചു.
ആദ്യ ദിവസത്തെ പോയിൻ്റ് നില
കണ്ണൂർ : എച്ച്എസ് ജനറൽ- 107, എച്ച്എസ്എസ് ജനറൽ- 108, എച്ച്എസ് അറബിക്ക്- 30, എച്ച്എസ് സംസ്കൃത്- 31, ഗോൾഡ് കപ്പ് പോയിൻ്റ്- 215
തൃശ്ശൂർ: എച്ച്എസ് ജനറൽ- 111, എച്ച്എസ്എസ് ജനറൽ- 103, എച്ച്എസ് അറബിക്ക്- 30, എച്ച്എസ് സംസ്കൃത്- 31, ഗോൾഡ് കപ്പ് പോയിൻ്റ്- 214
കോഴിക്കോട്: എച്ച്എസ് ജനറൽ- 109, എച്ച്എസ്എസ് ജനറൽ- 104, എച്ച്എസ് അറബിക്ക്- 30, എച്ച്എസ് സംസ്കൃത്- 35, ഗോൾഡ് കപ്പ് പോയിൻ്റ്- 213
ആലപ്പുഴ: എച്ച്എസ് ജനറൽ- 104, എച്ച്എസ്എസ് ജനറൽ- 103, എച്ച്എസ് അറബിക്ക്- 30, എച്ച്എസ് സംസ്കൃത്- 29, ഗോൾഡ് കപ്പ് പോയിൻ്റ്- 207
പാലക്കാട്: എച്ച്എസ് ജനറൽ- 104, എച്ച്എസ്എസ് ജനറൽ- 103, എച്ച്എസ് അറബിക്ക്- 25, എച്ച്എസ് സംസ്കൃത്- 35, ഗോൾഡ് കപ്പ് പോയിൻ്റ്- 207
എറണാകുളം: എച്ച്എസ് ജനറൽ- 100, എച്ച്എസ്എസ് ജനറൽ- 106, എച്ച്എസ് അറബിക്ക്- 30, എച്ച്എസ് സംസ്കൃത്- 27, ഗോൾഡ് കപ്പ് പോയിൻ്റ്- 206
തിരുവനന്തപുരം: എച്ച്എസ് ജനറൽ- 93, എച്ച്എസ്എസ് ജനറൽ- 106, എച്ച്എസ് അറബിക്ക്- 30, എച്ച്എസ് സംസ്കൃത്- 24, ഗോൾഡ് കപ്പ് പോയിൻ്റ്- 199
മലപ്പുറം: എച്ച്എസ് ജനറൽ- 99, എച്ച്എസ്എസ് ജനറൽ- 99, എച്ച്എസ് അറബിക്ക്- 30, എച്ച്എസ് സംസ്കൃത്- 35, ഗോൾഡ് കപ്പ് പോയിൻ്റ്- 198
കോട്ടയം: എച്ച്എസ് ജനറൽ- 96, എച്ച്എസ്എസ് ജനറൽ- 101, എച്ച്എസ് അറബിക്ക്- 30, എച്ച്എസ് സംസ്കൃത്- 28, ഗോൾഡ് കപ്പ് പോയിൻ്റ്- 197
കൊല്ലം: എച്ച്എസ് ജനറൽ- 100, എച്ച്എസ്എസ് ജനറൽ- 94, എച്ച്എസ് അറബിക്ക്- 30, എച്ച്എസ് സംസ്കൃത്- 33, ഗോൾഡ് കപ്പ് പോയിൻ്റ്- 194
കാസർഗോട്: എച്ച്എസ് ജനറൽ- 94, എച്ച്എസ്എസ് ജനറൽ- 95, എച്ച്എസ് അറബിക്ക്- 30, എച്ച്എസ് സംസ്കൃത്- 35, ഗോൾഡ് കപ്പ് പോയിൻ്റ്- 189
വയനാട്: എച്ച്എസ് ജനറൽ- 90, എച്ച്എസ്എസ് ജനറൽ- 92, എച്ച്എസ് അറബിക്ക്- 30, എച്ച്എസ് സംസ്കൃത്- 26, ഗോൾഡ് കപ്പ് പോയിൻ്റ്- 182
പത്തനംതിട്ട: എച്ച്എസ് ജനറൽ- 87, എച്ച്എസ്എസ് ജനറൽ- 92, എച്ച്എസ് അറബിക്ക്- 24, എച്ച്എസ് സംസ്കൃത്- 25, ഗോൾഡ് കപ്പ് പോയിൻ്റ്- 179
ഇടുക്കി: എച്ച്എസ് ജനറൽ- 78, എച്ച്എസ്എസ് ജനറൽ-89, എച്ച്എസ് അറബിക്ക്-30, എച്ച്എസ് സംസ്കൃത്- 26, ഗോൾഡ് കപ്പ് പോയിൻ്റ്-167