5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

State School Festival: സംസ്ഥാന സ്‌കൂൾ കലോത്സവം: നഗരത്തിൽ ഗതാഗത നിയന്ത്രണം, അപ്പീലുകളിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Kerala State School Festival: മുഖ്യവേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ ഒമ്പത് മണിക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടർ പതാക ഉയർത്തുന്നതോടെ കലോത്സവത്തിന് തുടക്കമാവും. കൂടാതെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുള്ള ഒന്നാം വേദിയായ എംടി – നിളയിൽ രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഔപചാരിക ഉദ്ഘാടനവും നിർവഹിക്കുന്നതാണ്. കിഴക്കേകോട്ട മുതൽ പഴവങ്ങാടി ഗണപതി ക്ഷേത്രംവരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും കെഎസ്ആർടിസിയോ സ്വകാര്യ ബസുകളോ സർവീസ് നടത്താൻ അനുവദിക്കുന്നതല്ല.

State School Festival: സംസ്ഥാന സ്‌കൂൾ കലോത്സവം: നഗരത്തിൽ ഗതാഗത നിയന്ത്രണം, അപ്പീലുകളിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി
neethu-vijayan
Neethu Vijayan | Published: 04 Jan 2025 06:20 AM

തലസ്ഥാന ന​ഗരയിൽ ഇനി ആവേശ പെരുമഴ. 63ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകും. ഇന്ന് മുതൽ എട്ട് വലെയാണ് തിരുവനന്തപുരത്ത് വച്ച് കലോത്സവം അരങ്ങേറുന്നത്. 14 ജില്ലകളിൽ നിന്നായി 12,000-തോളം മത്സരാർത്ഥികളാണ് ഇത്തവണ കലോത്സവത്തിൽ പങ്കെടുക്കുന്നത്. കാസർകോട് നിന്ന് ആരംഭിച്ച സ്വർണകപ്പ് ഘോഷയാത്ര ഇന്നലെ ജില്ലയിൽ എത്തിച്ചേർന്നിരുന്നു. സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ രജിസ്ട്രേഷൻ തിരുവനന്തപുരം എസ്എംവി ഹയർ സെക്കൻഡറി സ്‌കൂളിൽ ഇന്ന് രാവിലെ 10 മുതലാണ് ആരംഭിക്കുന്നത്. ഏഴ് കൗണ്ടറുകളിലായി 14 ജില്ലകൾക്കും പ്രത്യേകം രജിസ്ട്രേഷൻ സൗകര്യം ഏർപ്പെടുത്തും.

മുഖ്യവേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ ഒമ്പത് മണിക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടർ പതാക ഉയർത്തുന്നതോടെ കലോത്സവത്തിന് തുടക്കമാവും. കൂടാതെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുള്ള ഒന്നാം വേദിയായ എംടി – നിളയിൽ രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഔപചാരിക ഉദ്ഘാടനവും നിർവഹിക്കുന്നതാണ്. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ചടങ്ങിൽ അധ്യക്ഷത വഹിക്കും. മന്ത്രിമാർ ഉൾപ്പെടെ 29 മുഖ്യാതിഥികളാണ് ഉദ്ഘാട വേദിയിൽ പങ്കെടുക്കുക.

ട്രാഫിക്ക് നിയന്ത്രണം

സംസ്ഥാന സ്‌കൂൾ കലോത്സവം നടക്കുന്ന ഇന്ന് മുതൽ എട്ട് വരെ കിഴക്കേകോട്ടയിൽ ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തും. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. കിഴക്കേകോട്ട മുതൽ പഴവങ്ങാടി ഗണപതി ക്ഷേത്രംവരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും കെഎസ്ആർടിസിയോ സ്വകാര്യ ബസുകളോ സർവീസ് നടത്താൻ അനുവദിക്കുന്നതല്ല. ഈ ഭാഗങ്ങളിൽ നിന്ന് സർവീസ് നടത്തിയിരുന്ന ബസ് ‌അട്ടക്കുളങ്ങര, വെട്ടിമുറിച്ച കോട്ട, കോട്ടയ്ക്കകം എന്നിവിടങ്ങളിലുള്ള പാർക്കിംഗ് കേന്ദ്രങ്ങളിൽ നിന്നുമാണ് ഇനി സർവീസ് നടത്തുക.

ALSO READ: കൗമാരകലാ പൂരത്തിന് നാളെ കൊടിയേറും! മാറ്റുരയ്ക്കുക 12,000-തോളം പേർ; സ്വർണക്കപ്പ് ഇന്ന് തിരുവനന്തപുരത്തെത്തും

കൂടാതെ ഇന്ന് സെക്രട്ടേറിയറ്റിന് മുൻവശത്തും സെൻട്രൽ സ്റ്റേഡിയത്തിന് ചുറ്റിനും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവാദമുണ്ടായിരിക്കില്ല. നിർദ്ദേശം നൽകിയിരിക്കുന്ന പാർക്കിംഗ് സ്ഥലങ്ങളിലല്ലാതെ വേദികളുടെ സമീപ റോഡുകളിലോ ഇടറോഡുകളിലോ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. അത്തരത്തിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുമെന്ന് ഡിസിപി അറിയിച്ചു. ഭക്ഷണശാല സ്ഥിതി ചെയ്യുന്ന പുത്തരിക്കണ്ടം മൈതാനത്തേക്ക് മത്സരാർത്ഥികളുമായി വരുന്ന സ്‌കൂൾ ബസുകൾ ഗാന്ധി പാർക്കിന് സമീപത്തുള്ള കെഎസ്ആർടിസിയുടെ ഗ്യാരേജിലാണ് പാർക്ക് ചെയ്യേണ്ടത്. ഔദ്യോഗികമായി മത്സരാർത്ഥികളുമായി വരുന്ന വാഹനങ്ങൾ മാത്രമെ കെഎസ്ആർടിസിയുടെ ഗ്യാരേജിൽ പാർക്ക് ചെയ്യുകയുള്ളൂ.

അപ്പീലുകളിൽ വിമർശനവുമായി ഹൈക്കോടതി

സംസ്ഥാന കലോത്സവ അപ്പീലുകളിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കലോത്സവ വേദികളിൽ ഉയരുന്ന പരാതികൾ പരിഹരിക്കാൻ ട്രൈബ്യൂണൽ സ്ഥാപിക്കുന്നതിനെക്കുറിച്ച് സർക്കാരിന് ആലോചിക്കാമെന്നും കോടതി പറഞ്ഞു. സ്കൂൾ കലോത്സവം തുടങ്ങാൻ ഒരു ദിവസം ബാക്കിനിൽക്കെ ഹൈക്കോടതിയുടെ മുന്നിൽ നിരവധി ഹർജികൾ എത്തിയിരുന്നു. ഈ ഹർജികൾ പരി​ഗണിക്കുന്നതിനിടയിലാണ് ഹൈക്കോടതിയുടെ വിമർശനം.

ഹൈക്കോടതിയുടെ വിലപ്പെട്ട സമയം ഇതിന്റെ പേരിൽ നഷ്ടപ്പെടുത്താനാവില്ലെന്നും, ട്രൈബ്യൂണൽ സ്ഥാപിക്കുന്നതിൽ സർക്കാർ മറുപടി അറിയിക്കണമെന്നും ബെഞ്ച് അറിയിച്ചു. ആവശ്യമെങ്കിൽ വിരമിച്ച ഹൈക്കോടതി ജഡ്ജി അടക്കമുള്ളവരെ ട്രൈബ്യൂണലിൽ നിയമിക്കാൻ തയ്യാറാണെന്നും കലോത്സവ വിധികർത്താക്കളെ നിശ്ചയിക്കുന്നതിൽ സർക്കാർ ജാഗ്രത പാലിക്കണമെന്നും കോടതി നിർദ്ദേശിച്ചു.