Electricity Bill in Malayalam: വൈദ്യുതി ബില്ലുകൾ ഇനി മലയാളത്തിൽ; ആവശ്യപ്പെടുന്നവർക്ക് മാത്രം ഇംഗ്ലീഷിൽ ലഭിക്കും

KSEB will now be providing electricity bills in Malayalam: എല്ലാ ഉപഭോകതാക്കളുടെയും മൊബൈൽ ഫോണിലേക്ക് വൈദ്യുതി ബില്ല് അയച്ചു നൽകുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും സംവിധാനം വേണമെന്ന് കമ്മീഷൻ നിർദേശം.

Electricity Bill in Malayalam: വൈദ്യുതി ബില്ലുകൾ ഇനി മലയാളത്തിൽ; ആവശ്യപ്പെടുന്നവർക്ക് മാത്രം ഇംഗ്ലീഷിൽ ലഭിക്കും

(Image Courtesy: Kerala State Electricity Board's Facebook)

Updated On: 

05 Sep 2024 10:05 AM

പാലക്കാട്: കെ.എസ്.ഇ.ബി നൽകുന്ന വൈദ്യുതി ബില്ലുകൾ മലയാളത്തിലാക്കാൻ തീരുമാനം. ഇംഗ്ലീഷിൽ നൽകുന്ന ബില്ലുകളിലെ വിവരങ്ങൾ മനസിലാക്കാൻ ബുദ്ധിമുട്ട് നേരിടുന്നതായി ഉപഭോക്താക്കൾ പരാതിപ്പെട്ടതിനെ തുടർന്നാണ് നടപടി. പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ തെളിവെടുപ്പിൽ ആയിരുന്നു പരാതി ഉയർന്നിരുന്നത്.

കെ.എസ്.ഇ.ബി ഇത് സംബന്ധിച്ച് ഉചിതമായ തീരുമാനം എടുക്കണമെന്ന് റെഗുലേറ്ററി കമ്മിഷൻ ചെയർമാൻ ടി.കെ.ജോസ് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ്, കെ.എസ്.ഇ.ബി സിസ്റ്റം ഓപ്പറേഷൻസ് ചീഫ് എൻജിനീയർ വിജു രാജൻ ജോൺ ബില്ലുകൾ മലയാളത്തിലാക്കാൻ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയത്. ആവശ്യപ്പെടുന്നവർക്ക് ബില്ല് ഇംഗ്ലീഷിൽ നൽകാനുള്ള ശുപാർശയും കമ്മീഷൻ നൽകി. ഒരാഴ്ചക്കുള്ളിൽ ബില്ലുകളിലെ എഴുത്ത് മാഞ്ഞുപോകുന്ന പ്രശ്നം അടിയന്തരമായി പരിഹരിക്കാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ടു. വൈദ്യുതി ബില്ല് എല്ലാ ഉപഭോകതാക്കളുടെയും മൊബൈൽ ഫോണിലേക്ക് അയച്ചു നൽകുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും സംവിധാനം വേണമെന്ന് കമ്മീഷൻ നിർദേശിച്ചു.

കൃത്യമായ ദിവസം നിശ്ചയിച്ച് വേണം മീറ്റർ റീഡിങ് എടുക്കാൻ. റീഡിങ് എടുത്ത തീയതി ബില്ലിൽ രേഖപ്പെടുത്തുകയും വേണം. റീഡിങ് എടുക്കുന്ന തീയതി നീളുന്നതിന് അനുസരിച്ച് ഉപഭോക്താവ് അധിക വൈദ്യുതി ഉപയോഗിച്ചതായി ബില്ലിൽ രേഖപ്പെടുത്തുന്ന ഒരു രീതിയുണ്ട്. ഇത് സാധാരണക്കാരെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും കമ്മീഷൻ ചെയർമാൻ ടി കെ ജോസ് ചൂണ്ടിക്കാട്ടി.

ALSO READ: ഇനി റീഡിങ് എടുക്കുമ്പോൾ തന്നെ വീട്ടിൽ നിന്ന് ബില്ലടക്കാം; പുതിയ നടപടിയുമായി കെ എസ് ഇ ബി

അതെ സമയം കഴിഞ്ഞ ദിവസം, കെഎസ്‌ഇബി ജീവനക്കാരുടെ മീറ്റർ റീഡിങ്‌ റീഡിങ് മെഷീനിൽ തന്നെ ബിൽ അടക്കുന്ന രീതി കൊണ്ടുവരാൻ ചർച്ചകൾ നടക്കുന്നതായി അതികൃധർ അറിയിച്ചിരുന്നു. ക്രെഡിറ്റ്‌ കാർഡ്‌, ഡെബിറ്റ്‌ കാർഡ്‌, യു പി ഐ തുടങ്ങിയവയിലൂടെയാണ് ബിൽ അടക്കാൻ കഴിയുക. ഇതിനായി ട്രാൻസാക്ഷൻ ചാർജുകളൊന്നും ഉണ്ടാകില്ല. ബിൽ അടയ്‌ക്കാനുള്ള ‘ആൻഡ്രോയിഡ്‌ സ്‌പോട്ട്‌ ബില്ലിങ്‌ മെഷീൻ’ (പോയിന്റ്‌ ഓഫ്‌ സെയിൽ മെഷീൻ) ഒക്‌ടോബറോടെ പ്രാബല്യത്തിലാകും എന്നാണ് അധകൃതർ വ്യക്തമാക്കുന്നത്.

സ്വൈപ്‌, പേസ്വിഫ്‌ കമ്പനികളുടെ സ്‌പോട്ട്‌ ബില്ലിങ്‌ മെഷീനുകൾ കാനറാ ബാങ്കിന്റെ സഹകരണത്തോടെയാകും കെഎസ്ഇബി ഉപയോഗിക്കുന്നത്‌ എന്നും വിവരമുണ്ട്. പ്രതിമാസം 90 രൂപയും ജി എസ്‌ ടിയും ആണ് ഇതിനായി കാനറാ ബാങ്കിന്‌ നൽകുന്നത്. ഇപ്പോൾ നിലവിലുള്ള മെഷീനുകൾ ഉപയോ​ഗ ശൂന്യമാകില്ലേ എന്ന സംശയം വേണ്ട. ഇപ്പോഴത്തെ റീഡിങിനായി ഉപയോഗിക്കുന്ന 5000ലധികം മെഷീനുകളിലും സ്‌പോട്ടിൽ പണം അടക്കാനുള്ള സൗകര്യം ഉൾപ്പെടുത്താനും തീരുമാനം ഉണ്ട്. സെക്ഷൻ ഓഫീസുകളിലെ ക്യാഷ്‌ കൗണ്ടറുകളിലും ഇത്തരത്തിൽ പണമടയ്‌ക്കാനുള്ള സൗകര്യമൊരുക്കാൻ പദ്ധതിയുണ്ട്‌ എന്നും അധികൃതർ വ്യക്തമാക്കുന്നു. ഇതിനൊപ്പം “ക്വിക്‌ യുപിഐ പേയ്‌മെന്റ്‌’ സൗകര്യം നടപ്പാക്കാനും ശ്രമിക്കുന്നുണ്ട്‌. വൈദ്യുതി ബില്ലിൽ ക്യൂ ആർ കോഡ്‌ ഉൾപ്പെടുത്തും. ക്യൂആർ കോഡ്‌ സ്‌കാൻ ചെയ്‌ത്‌ ഉപഭോക്താവ്‌ അടയ്‌ക്കുന്ന തുക കെഎസ്‌ഇബിയുടെ അക്കൗണ്ടിലെത്തുന്നതിനുള്ള സൗകര്യമാണ്‌ ഒരുക്കുക.

Related Stories
Kerala Lottery Results: ഒരു കോടി രൂപയുടെ ഭാ​ഗ്യശാലി ആര്? ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു
Neyyatinakara Gopan Swamy Samadhi : മരണസർട്ടിഫിക്കേറ്റ് എവിടെ? സംശയമുണ്ട്; ഗോപൻ സ്വാമി സമാധിയിൽ കോടതി
Boby Chemmanur : ബോബി ചെമ്മണ്ണൂരിൻ്റെ ജാമ്യം റദ്ദാക്കും? 12 മണിക്കുള്ളിൽ വിശദീകരണം വേണമെന്ന് ഹൈക്കോടതി
Uma Thomas Health Update: ‘മിനിസ്റ്ററേ..ഇപ്പൊ കുറച്ചു ആശ്വാസൊണ്ട്’; മന്ത്രി ബിന്ദുവിനോട് വീഡിയോ കോളിൽ സംസാരിച്ച് ഉമ തോമസ്
Ration Mustering : സംസ്ഥാനത്തില്ലാത്തതിനാല്‍ റേഷന്‍ മസ്റ്ററിങ് ചെയ്യാനായില്ലേ? എങ്കില്‍ ‘നോ സീന്‍’; ഇക്കാര്യം ശ്രദ്ധിച്ചാല്‍ മതി
Man Found Alive Before Morgue: മരിച്ചെന്നു കരുതി ‘മൃതദേഹം’ മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിനിടെ കൈ അനക്കി; പവിത്രന് ഇത് രണ്ടാം ജന്മം
കൂട്ടുകാരിയുടെ വിവാഹം ആഘോഷമാക്കി സാനിയ അയ്യപ്പന്‍
കുടുംബത്തിനൊപ്പം പൊങ്കല്‍ ആഘോഷിച്ച് നയന്‍താര, ചിത്രങ്ങള്‍
ജസ്പ്രീത് ബുംറ ഐസിസിയുടെ ഡിസംബറിലെ താരം
ഈ കാണുന്നതൊന്നുമല്ല, ഓറഞ്ചിൻ്റെ ഗുണങ്ങൾ വേറെ ലവലാണ്