5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala SSLC Result 2024: എസ്എസ്എല്‍സി ഫലപ്രഖ്യാപനം ഇന്ന്; റിസള്‍ട്ട് വേഗത്തിലറിയാനുള്ള വഴികള്‍

കഴിഞ്ഞ വര്‍ഷം 99.70 ആയിരുന്നു വിജയശതമാനം. 2022ല്‍ 99.26 മായിരുന്നു വിജയ ശതമാനം

Kerala SSLC Result 2024: എസ്എസ്എല്‍സി ഫലപ്രഖ്യാപനം ഇന്ന്; റിസള്‍ട്ട് വേഗത്തിലറിയാനുള്ള വഴികള്‍
shiji-mk
Shiji M K | Published: 08 May 2024 06:18 AM

തിരുവനന്തപുരം: 2023-2024 വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫല പ്രഖ്യാപനം ഇന്ന്. ഉച്ചയ്ക്ക് മൂന്ന് മണിക്ക് ശേഷം വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ഫലം പ്രഖ്യാപിക്കും. ടിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി എന്നിവയുടെ ഫലവും പ്രഖ്യാപിക്കും. കഴിഞ്ഞ വര്‍ഷം മെയ് 19നായിരുന്നു എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇത്തവണ പതിനൊന്ന് ദിവസം മുമ്പേ ഫലം പ്രഖ്യാപിക്കുകയാണ്.

ഫലം നേരത്തെ പ്രഖ്യാപിക്കാനായത് കൃത്യമായ ആസൂത്രണത്തിന്റെയും വിര്‍വഹണത്തിന്റെയും ഫലമായാണെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. മാര്‍ച്ച് നാലിനും 25നുമിടയിലായിരുന്നു എസ്എസ്എല്‍സി പരീക്ഷ. 4,27,205 വിദ്യാര്‍ഥികളാണ് സംസ്ഥാനത്ത് ആകെ എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. ഇതില്‍ 2,17,525 ആണ്‍കുട്ടികളും 2,09,580 പെണ്‍കുട്ടികളുമാണ്.

ഏപ്രില്‍ മൂന്ന് മുതല്‍ 20 വരെയായിരുന്നു മൂല്യനിര്‍ണയം നടന്നത്. സംസ്ഥാനത്ത് ആകെ 70 ക്യാമ്പുകളിലായി നടന്ന മൂല്യനിര്‍ണയ ക്യാമ്പില്‍ 10,863 അധ്യാപകര്‍ പങ്കെടുത്തു. കഴിഞ്ഞ വര്‍ഷം 99.70 ആയിരുന്നു വിജയശതമാനം. 2022ല്‍ 99.26 മായിരുന്നു വിജയ ശതമാനം.

പരീക്ഷാ ഫലങ്ങള്‍ ഒരു മണിക്കൂറിനുള്ളില്‍ പരീക്ഷ ഭവന്റെ വെബ്‌സൈറ്റില്‍ ലഭ്യമാകും എന്നാണ് അധികൃതര്‍ അറിയിച്ചത്. ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷകള്‍ നാളെയാണ് പ്രഖ്യാപിക്കുക.

ഔദ്യോഗിക പ്രഖ്യാപന ശേഷം

  • www.prd.kerala.gov.in
  • www.result.kerala.gov.in
  • www.examresults.kerala.gov.in
  • https://sslcexam.kerala.gov.in
  • www.results.kite.kerala.gov.in
  • pareekshabhavan.kerala.gov.in

എന്നീ വെബ്സൈറ്റുകളിലൂടെ ഫലം അറിയാം.

ഫലം വേഗത്തിലറിയാനുള്ള വഴികള്‍

ഫല പ്രഖ്യാപനം നടന്നതിന് ശേഷം പിആര്‍ഡി ലൈവ് മൊബൈല്‍ ആപ്പിലൂടെ വേഗത്തിലറിയാം എന്നതാണ് ഇത്തവണത്തെ പ്രത്യേകത. ഔദ്യോഗിക ഫല പ്രഖ്യാപനം നടന്നുകഴിഞ്ഞാലുടന്‍ ഫലം ആപ്പില്‍ ലഭ്യമാകും. അതിന് വേണ്ടി ഹോം പേജിലെ ലിങ്കില്‍ രജിസ്റ്റര്‍ നമ്പര്‍ നല്‍കണം എന്നുമാത്രമാണ്. ഇങ്ങനെ ചെയ്താല്‍ നിങ്ങള്‍ക്ക് വിശദമായ ഫലം ലഭിക്കും.

ഇനിയിപ്പോള്‍ എല്ലാവരും ഒരേസമയം റിസള്‍ട്ട് നോക്കുമ്പോള്‍ ബുദ്ധിമുട്ടാവില്ലേ എന്ന സംശയമുണ്ടെങ്കില്‍ ഒട്ടും പേടി വേണ്ട എന്നുതന്നെയാണ് സര്‍ക്കാര്‍ പറയുന്നത്. ക്ലൗഡ് സംവിധാനത്തിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്നതുകൊണ്ട് തന്നെ ആപ്പില്‍ തിരക്ക് കൂടുന്നതിന് അനുസരിച്ച് ബാന്‍ഡ് വിഡ്ത്ത് വികസിക്കുന്ന ഓട്ടോ സ്‌കെയിലിങ് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. അങ്ങനെ ആയതുകൊണ്ട് തന്നെ ഫലം ഒട്ടും തടസമില്ലാതെ നിങ്ങളിലേക്കെത്തും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പിആര്‍ഡി ലൈവ് ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്.

ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഫലപ്രഖ്യാപനവും ഉച്ചയ്ക്ക് മൂന്ന് മണിക്ക് തന്നെയാണ് നടക്കുന്നത്.

  • www.prd.kerala.gov.in
  • www.keralaresults.nic.in
  • www.result.kerala.gov.in
  • www.examresults.kerala.gov.in
  • www.results.kite.kerala.gov.in

എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈല്‍ ആപ്പിലും ഫലം ലഭ്യമാകും.

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം

  • www.keralaresults.nic.in
  • www.vhse.kerala.gov.in
  • www.results.kite.kerala.gov.in
  • www.prd.kerala.gov.in
  • www.examresults.kerala.gov.in
  • www.results.kerala.nic.in

എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈല്‍ ആപ്പിലും ഫലം ലഭിക്കും