5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala SSLC Result 2024 : എസ്.എസ്.എൽ.സി. പരീക്ഷാ ഫലം മൊബൈൽ ആപ്പിലൂടെ വേഗത്തിലറിയാം

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ഔദ്യോഗിക മൊബൈൽ ആപ്പാണിത്. പി.ആർ.ഡി ലൈവ് ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ഈ ആപ്പ് ലഭ്യമാണ്.

Kerala SSLC Result 2024 : എസ്.എസ്.എൽ.സി. പരീക്ഷാ ഫലം മൊബൈൽ ആപ്പിലൂടെ വേഗത്തിലറിയാം
aswathy-balachandran
Aswathy Balachandran | Published: 08 May 2024 13:40 PM

തിരുവനന്തപുരം: ഈ വർഷത്തെ എസ്.എസ്.എൽ.സി. പരീക്ഷാ ഫലം വേ​ഗത്തിലറിയാൻ മൊബൈൽ ആപ്പ്. പി.ആർ.ഡി ലൈവ് മൊബൈൽ ആപ്പിലൂടെയാണ് എസ്.എസ്.എൽ.സി ഫലം വേഗത്തിലറിയാൻ കഴിയുന്നത്. ബുധനാഴ്ച ഔദ്യോഗികമായി ഫലപ്രഖ്യാപനം നടന്നാലുടൻതന്നെ ആപ്പിൽ ഫലം ലഭ്യമാകും എന്നാണ് അധികൃതർ വ്യക്തമാക്കിയത്. ഫലമറിയാൻ ഹോം പേജിലെ ലിങ്കിൽ രജിസ്റ്റർ നമ്പർ മാത്രം നൽകിയാൽ മതി.

വിശദമായ ഫലം ഉടൻ ലഭിക്കും. കൂടുതൽ ആളുകൾ കയറിയാലും വിഷയമല്ല. ക്ലൗഡ് സംവിധാനത്തിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന ആപ്പിൽ തിരക്കു കൂടുന്നതിനനുസരിച്ച് ബാൻഡ് വിഡ്ത്ത് വികസിക്കുന്ന സംവിധാനമാണ് ഇതിൽ ഉള്ളത്. ഓട്ടോ സ്‌കെയിലിങ് എന്ന സംവിധാനമാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഫലം തടസമില്ലാതെ വേഗത്തിൽ ലഭ്യമാകും എന്നതാണ് ആപ്പിന്റെ ഏറ്റവും വലിയ സവിശേഷകത.

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ഔദ്യോഗിക മൊബൈൽ ആപ്പാണിത്. പി.ആർ.ഡി ലൈവ് ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ഈ ആപ്പ് ലഭ്യമാണ്.

ഉച്ചകഴിഞ്ഞ് 3:00 മണിക്കാണ് ഔദ്യോഗിക വെബ്സൈറ്റില്‍ ഫലം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിക്കുക. ഔദ്യോഗിക വെബ്‌സൈറ്റ് ലിങ്ക് വഴി വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ഫലം ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. സ്‌കോര്‍കാര്‍ഡും ഇന്റര്‍നെറ്റ് മാര്‍ക് ഷീറ്റും പേര് തിരിച്ചുള്ള തിരയലും, റോള്‍ നമ്പര്‍ തിരിച്ചുള്ള തിരയലും ഇവിടെ നടത്താം.

നാല് ലക്ഷത്തി ഇരുപത്തി ഏഴായിരത്തി ഒരുന്നൂറ്റി അഞ്ച് വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. ഇതിനോടൊപ്പം തന്നെ ടെക്നിക്കല്‍, ആര്‍ട്ട് എസ്.എല്‍.സി പരീക്ഷ ഫലവും പ്രഖ്യാപിക്കുന്നതാണ്. പരീക്ഷാ ഫലങ്ങള്‍ ഒരു മണിക്കൂറിനുള്ളില്ലാണ് പരീക്ഷ ഭവന്‍റെ വെബ്സൈറ്റില്‍ ലഭ്യമാകുക എന്നാണ് അധികൃതർ അറിയിച്ചത്.

ഹയര്‍സെക്കന്‍ഡറി, വി എച്ച്എസ്ഇ പരീക്ഷകള്‍ മറ്റന്നാളാണ് പ്രഖ്യാപിക്കുക.വെബ്സൈറ്റ്വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ചും അനുബന്ധ ഫല വെബ്സൈറ്റ് സന്ദര്‍ശിച്ചും ഫലം ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. ഔദ്യോഗിക വെബ്‌സൈറ്റുകൾ- parikshabhavan.kerala.gov.in, www.keralaresults.nic.in, results.kite.kerala.gov.in