Kerala SSLC Result 2024 : അക്ഷരമറിയാത്തവർക്കും എപ്ലസ്, ഇത്തവണ എത്ര ശതമാനം കടക്കും വിജയം?

വിജയശതമാനം കൂടുന്നത് നിലവാരത്തകർച്ച അല്ലെന്ന് ഇതിനോടകം വിദ്യാഭ്യാസ മന്ത്രി പറഞ്ഞു കഴിഞ്ഞെങ്കിലും ഫലമാണ് അറിയേണ്ടത്

Kerala SSLC Result 2024 : അക്ഷരമറിയാത്തവർക്കും എപ്ലസ്,  ഇത്തവണ എത്ര ശതമാനം കടക്കും വിജയം?

kerala-sslc-results-2024

Published: 

08 May 2024 15:01 PM

എസ്എസ്എൽസി ഫലം എത്തുമ്പോൾ എല്ലായ്പ്പോഴും ചർച്ചയാകുന്ന ഒന്നാണ് വിജയശതമാനം. പലപ്പോഴും റെക്കോർഡ് നേട്ടങ്ങളും വിജയശതമാനത്തിലെ കുറവും വരെ വാർത്തകളിൽ ഇടം നേടാറുണ്ട്. ഓരോ തവണയും വിജയശതമാനം കൂട്ടാനാണ് സർക്കാരുകൾ ശ്രമിക്കുന്നതെന്നൊക്കെ ആരോപണം ഉണ്ടാവാറുണ്ടെങ്കിലും എസ്എസ്എൽസി ഫലങ്ങൾ പരമാവധി ഉദാരമാക്കാൻ എപ്പോഴും വിദ്യാഭ്യാസ വകുപ്പ് ശ്രമിക്കാറുണ്ട്.

എന്നാൽ ഇത്തവണ ഇതിൽ മാറ്റം വരുമോ എന്നതാണ് ചർച്ചയാവുന്നത്. പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസിൻറെ വിവാദ പരാമർശവും ത്തവണ പരീക്ഷ ഫലത്തിൽ പ്രതിഫലിക്കുമോ എന്നതാണ് അറിയേണ്ടത്. അക്ഷരം കൂട്ടി എഴുതാനും, സ്വന്തം പേരെഴുതാനും അറിയാത്തവർക്ക് എന്തിനാണ് എ പപ്ലസ് നൽകുന്നതെന്ന ഡയറക്ടറുടെ പരാമർശം വലിയ ചർച്ചകൾക്കാണ് വഴി തെളിച്ചത്. ഒരു ശിൽപ്പശാലയിലെ പ്രസംഗമാണ് വിവാദമായത്. ഇനി അറിയേണ്ടത് പ്രതീക്ഷിക്കുന്ന ശതമാനമാണ്.

ഒരു കണക്ക് നോക്കാം

2023: 99.70 ശതമാനം

2022: 99.26 ശതമാനം

2021: 99.47 ശതമാനം

2020: 98.82 ശതമാനം

2019: 98.11 ശതമാനം

2018: 97.84 ശതമാനം

2017: 95.98 ശതമാനം

2016: 95.47 ശതമാനം

2015: 94.17 ശതമാനം

2015 മുതലുള്ള ശരാശരി എസ്എസ്എൽസി വിജയം നോക്കിയാൽ ഒരു വർഷം പോലും വിജയശതമാനം 90 ശതമാനത്തിൽ കുറഞ്ഞിട്ടില്ലെന്ന് കാണാം. 2015-ൽ 94.17 ശതമാനമായിരുന്ന വിജയം 2023-ൽ എത്തിയപ്പോഴേക്കും 99.70 ശതമാനമായി മാറി. അതായത് കൂടി തന്നെ. ഇതിനൊരു അപവാദം എന്നക് 2022-ലെ ഫലമാണ്. 2021-നെ അപേക്ഷിച്ച് 2022-ൽ വിജയശതമാനത്തിൽ .21 ശതമാനത്തിൻറെ കുറവുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ഇതിലൊരു മാറ്റവും ഉണ്ടായിരുന്നില്ലെന്നത് സത്യം വിജയശതമാനം കൂടി തന്നെയായിരുന്നു. ഇനി അറിയേണ്ടത് 2024-ലെ കണക്കാണ്. റെക്കോർഡാകുമോ അല്ലയോ എന്ന് കണ്ടറിയാം.

 

 

Related Stories
PV Anvar : കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം വന്യജീവി ആക്രമണമാണെന്ന് ‘ദീദി’യോട് പറഞ്ഞു; രാജിയ്ക്കുള്ള കാരണമറിയിച്ച് പിവി അൻവർ
PV Anwar: പിവി അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചു
Honey Trap: എറണാകുളത്ത് വീണ്ടും ഹണി ട്രാപ്പ്: യുവാവിൽ നിന്ന് പണവും വാഹനങ്ങളും കവന്നു; മൂന്ന് യുവതികൾ ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ
PV Anvar : ആദ്യം സ്പീക്കറിനെ കാണും, പിന്നാലെ വാര്‍ത്താ സമ്മേളനം; അന്‍വറിന് അറിയിക്കാനുള്ള ‘പ്രധാനപ്പെട്ട വിഷയം’ രാജി പ്രഖ്യാപനമോ?
Kerala Weather Updates: സംസ്ഥാനത്ത് ചൂട് കൂടുന്നു; താപനില മൂന്ന് ഡിഗ്രി വരെ ഉയർന്നേക്കാമെന്ന് മുന്നറിയിപ്പ്
Crime News : സുഹൃത്തായ വീട്ടമ്മയെ കുത്തികൊലപ്പെടുത്തി ക്യാമറമാന്‍ ജീവനൊടുക്കിയ നിലയില്‍; സംഭവം തിരുവനന്തപുരം തമ്പാനൂരില്‍
വിറ്റാമിൻ ഡി ലഭിക്കുന്നതിന് കഴിക്കേണ്ട ഭക്ഷണങ്ങൾ
മീര നന്ദൻ നാട്ടിലെത്തിയത് ഇതിനാണോ?
എല്ലുകളുടെ കരുത്തു കൂട്ടണോ? 'മധുരം' കഴിക്കൂ!
സപ്പോട്ട ചില്ലറക്കാനല്ല; ഒരുപാടുണ്ട് ഗുണങ്ങൾ