5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala School Kalolsavam Point Table : കലോത്സവത്തില്‍ തൃശൂരിന്റെ കുതിപ്പ്, വിട്ടുകൊടുക്കില്ലെന്ന വാശിയില്‍ പാലക്കാടും, കണ്ണൂരും; ഇന്ന് സമാപനം

kerala school kalolsavam 2025 Point Table Full List : സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. നടന്മാരായ ടൊവിനോ തോമസ്, ആസിഫ് അലി എന്നിവര്‍ മുഖ്യാതിഥികളാകും. മന്ത്രി ജി.ആര്‍. അനില്‍ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, എം.ബി. രാജേഷ്, പി.പ്രസാദ്, സജി ചെറിയാന്‍, കെ. കൃഷ്ണന്‍കുട്ടി, ഒ.ആര്‍. കേളു, വി. അബ്ദുറഹ്മാന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ.ബി. ഗണേഷ് കുമാര്‍, വി.എന്‍. വാസവന്‍, പി.എ. മുഹമ്മദ് റിയാസ്, ഡോ. ആര്‍. ബിന്ദു, ജെ. ചിഞ്ചുറാണി എന്നിവര്‍ സമ്മാനദാനം നിര്‍വഹിക്കും

Kerala School Kalolsavam Point Table : കലോത്സവത്തില്‍ തൃശൂരിന്റെ കുതിപ്പ്, വിട്ടുകൊടുക്കില്ലെന്ന വാശിയില്‍ പാലക്കാടും, കണ്ണൂരും; ഇന്ന് സമാപനം
School KalolsavamImage Credit source: Facebook
jayadevan-am
Jayadevan AM | Published: 08 Jan 2025 07:05 AM

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവം സമാപനത്തിലേക്ക് കടക്കുമ്പോള്‍ കിരീടം ആരു കൊണ്ടുപോകുമെന്ന് അപ്രവചനാതീതം. ഫോട്ടോ ഫിനിഷിലേക്കാണ് കലോത്സവം നീങ്ങുന്നത്. നിലവില്‍ 965 പോയിന്റുമായി തൃശൂരാണ് മുന്നില്‍. 961 പോയിന്റുകള്‍ വീതമുള്ള പാലക്കാടും, കണ്ണൂരും തൊട്ടുപിന്നാലെയുണ്ട്. മൂന്നാം ദിനം കണ്ണൂരായിരുന്നു മുന്നില്‍. 713 പോയിന്റായിരുന്നു കണ്ണൂരിനുണ്ടായിരുന്നത്. 708 പോയിന്റുകള്‍ വീതമുണ്ടായിരുന്ന തൃശൂരും, കോഴിക്കോടുമായിരുന്നു രണ്ടാമത്. എന്നാല്‍ മത്സരം നാലാം ദിനത്തിലേക്ക് കടന്നപ്പോള്‍ കാര്യങ്ങള്‍ മാറി മറിഞ്ഞു. ഒന്നാമതായിരുന്ന കണ്ണൂരിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി തൃശൂര്‍ മുന്നിലേക്ക് കുതിച്ചു. 702 പോയിന്റുമായി മൂന്നാമതായിരുന്ന പാലക്കാട് രണ്ടാം സ്ഥാനത്തേക്ക് നടത്തിയ മുന്നേറ്റവും എടുത്തുപറയേണ്ടതാണ്. കഴിഞ്ഞ ദിവസം വരെ രണ്ടാമതുണ്ടായിരുന്ന കോഴിക്കോട് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കോഴിക്കോടിന് 959 പോയിന്റാണുള്ളത്.

മലപ്പുറം-934, എറണാകുളം-930, കൊല്ലം-921, തിരുവനന്തപുരം-913, ആലപ്പുഴ-909, കോട്ടയം-881, കാസര്‍കോട്-876, വയനാട്-865, പത്തനംതിട്ട-807, ഇടുക്കി-778 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ പോയിന്റ് നില. മുന്നിലുള്ള ടീമുകളുടെ പോയിന്റുകള്‍ തമ്മില്‍ വലിയ അന്തരമില്ലാത്തതിനാല്‍ മത്സരത്തിന്റെ സമാപന ദിനമായ ഇന്ന് വാശിയേറും. പക്ഷേ, 10 മത്സരങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്.

എച്ച്.എസ്. ജനറല്‍ പോയിന്റുകള്‍

  1. തൃശൂര്‍-462
  2. കോഴിക്കോട്-460
  3. കണ്ണൂര്‍-458
  4. പാലക്കാട്-457
  5. കൊല്ലം-455
  6. എറണാകുളം-446
  7. ആലപ്പുഴ-444
  8. മലപ്പുറം-442
  9. തിരുവനന്തപുരം-433
  10. കാസര്‍കോട്-428
  11. കോട്ടയം-426
  12. വയനാട്-419
  13. പത്തനംതിട്ട-401
  14. ഇടുക്കി-379

എച്ച്.എസ്.എസ് ജനറല്‍ പോയിന്റുകള്‍

  1. പാലക്കാട്-504
  2. തൃശൂര്‍-503
  3. കണ്ണൂര്‍-503
  4. കോഴിക്കോട്-499
  5. മലപ്പുറം-492
  6. എറണാകുളം-484
  7. തിരുവനന്തപുരം-480
  8. കൊല്ലം-466
  9. ആലപ്പുഴ-465
  10. കോട്ടയം-455
  11. കാസര്‍കോട്-448
  12. വയനാട്-446
  13. പത്തനംതിട്ട-406
  14. ഇടുക്കി-399

എച്ച്എസ് അറബിക് വിഭാഗത്തില്‍ 95 പോയിന്റുകള്‍ വീതമുള്ള കണ്ണൂര്‍, കോഴിക്കോട്, എറണാകുളം ജില്ലകളാണ് മുന്നിലുള്ളത്‌. എച്ച്എസ് സംസ്‌കൃത വിഭാഗത്തില്‍ 95 പോയിന്റുകള്‍ വീതമുള്ള പാലക്കാട്, മലപ്പുറം, കാസര്‍കോട് ജില്ലകള്‍ മുന്നിലുണ്ട്.

166 പോയിന്റുള്ള പാലക്കാട് ജില്ലയിലെ ആലത്തൂര്‍ ബിഎസ്എസ് ഗുരുകുലം ഹയര്‍ സെക്കന്‍ഡറിയാണ് സ്‌കൂളുകളില്‍ മുന്നില്‍. 116 പോയിന്റുള്ള തിരുവനന്തപുരം വഴുതക്കാട് കാര്‍മല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ രണ്ടാമതുണ്ട്‌. 101 പോയിന്റുമായി വയനാട് മാനന്തവാടി എംജിഎംഎച്ച്എസ്എസ് മൂന്നാമതെത്തി.

എച്ച്.എസ്. ജനറലില്‍ 101 മത്സരങ്ങളില്‍ 96 എണ്ണം പൂര്‍ത്തിയാക്കി. 95 ശതമാനമാണ് ഈ വിഭാഗത്തില്‍ കഴിഞ്ഞത്. എച്ച്.എസ്.എസ് ജനറലില്‍ ആകെയുള്ള 110ല്‍ 105 മത്സരങ്ങളും കഴിഞ്ഞു. ഈ വിഭാഗത്തില്‍ 95 ശതമാനം മത്സരങ്ങളും പൂര്‍ത്തിയായി. എച്ച്.എസ് അറബിക്കില്‍ 19 എണ്ണത്തില്‍ പതിനാറും (84 ശതമാനം), എച്ച്.എസ്. സംസ്‌കൃതത്തില്‍ 19ല്‍ പതിനഞ്ചും (79 ശതമാനം) കഴിഞ്ഞു. ആകെ 249 മത്സരങ്ങളില്‍ 179 എണ്ണമാണ് ഇതുവരെ കഴിഞ്ഞത്. അതായത് 71 ശതമാനം.

എച്ച്. എസ്. അറബിക്, സംസ്‌കൃത വിഭാഗങ്ങളില്‍ മുഴുവന്‍ മത്സരങ്ങളും കഴിഞ്ഞു. 19 മത്സരങ്ങള്‍ വീതമാണ് രണ്ട് കാറ്റഗറിയിലും കഴിഞ്ഞത്. ഉണ്ടായിരുന്നത്. കലോത്സവം സമാപന ദിനത്തിലേക്ക് കടക്കുമ്പോള്‍ 95 ശതമാനം മത്സരങ്ങളും കഴിഞ്ഞു. ആകെയുള്ള 249 ഇനങ്ങളില്‍ 239 എണ്ണവും പൂര്‍ത്തിയായി. ഇനി 10 മത്സരങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ആൺ കുട്ടികളുടെ നാടോടിനൃത്തം (ഹയർ സെക്കന്ററി വിഭാഗം), വഞ്ചിപ്പാട്ട് (ഹൈസ്കൂൾ വിഭാഗം), കഥാ പ്രസംഗം തുടങ്ങിയവയാണ് ഇന്ന് നടക്കുന്നത്.

ഇന്ന് കൊടിയിറക്കം

വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരങ്ങളായ ടൊവിനോ തോമസ്, ആസിഫ് അലി എന്നിവര്‍ മുഖ്യാതിഥികളാകും. മന്ത്രി ജി.ആര്‍. അനില്‍ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, എം.ബി. രാജേഷ്, പി.പ്രസാദ്, സജി ചെറിയാന്‍, കെ. കൃഷ്ണന്‍കുട്ടി, ഒ.ആര്‍. കേളു, വി. അബ്ദുറഹ്മാന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ.ബി. ഗണേഷ് കുമാര്‍, വി.എന്‍. വാസവന്‍, പി.എ. മുഹമ്മദ് റിയാസ്, ഡോ. ആര്‍. ബിന്ദു, ജെ. ചിഞ്ചുറാണി എന്നിവര്‍ സമ്മാനദാനം നിര്‍വഹിക്കും.