5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

School Holiday: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി; പ്രാദേശിക അവധി പ്രഖ്യാപിച്ച് കളക്ടർ

Kerala School holidays: വിദ്യാഭ്യാസ സ്ഥാപനങ്ങളോടൊപ്പം ന​ഗരസഭാ പ്രദേശത്തെ സർക്കാർ ഓഫീസുകൾക്കും പ്രാദേശിക അവധി ബാധകമായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അതേസമയം മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.

School Holiday: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി; പ്രാദേശിക അവധി പ്രഖ്യാപിച്ച് കളക്ടർ
Represental Image (Credits: Social Media)
nithya
Nithya Vinu | Updated On: 10 Mar 2025 13:27 PM

നെടുമങ്ങാട് ന​ഗരപരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. മുത്താരമ്മൻ ക്ഷേത്രത്തിലെ അമ്മൻകൊട മഹോത്സവത്തോടനുബന്ധിച്ചാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളോടൊപ്പം നെടുമങ്ങാട് ന​ഗരസഭാ പ്രദേശത്തെ സർക്കാർ ഓഫീസുകൾക്കും പ്രാദേശിക അവധി ബാധകമായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അതേസമയം മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.

മാർച്ച് 5നാണ് നെടുമങ്ങാട് മുത്താരമ്മൻ ക്ഷേത്രത്തിലെ അമ്മൻകൊട മഹോത്സവം ആരംഭിച്ചത്. ക്ഷേത്രത്തിലെ പൊങ്കാല നാളെ നടക്കും. ചൊവ്വാഴ്ച രാവിലെ 7.45ന് താലപ്പൊലി, 9.30ന് പൊങ്കാല, ഉച്ചയ്ക്ക് 12 മണിക്ക് പൊങ്കാല നിവേദ്യം, വൈകിട്ട് 6.30ന് പുഷ്പാഭിഷേകം, രാത്രി 9 മണിക്ക് ​ഗാനമേള എന്നിങ്ങനെയാണ് പരിപാടിക്രമങ്ങൾ.

പൊങ്കാല കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളിൽ ഹരിത കർമ സേനയുെ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്ന് ന​ഗരസഭ അറിയിച്ചു. ഉത്സവപ്രദേശത്തും സമീപത്തും കുടിവെള്ള ലഭ്യത ഉറപ്പ് വരുത്താനുള്ള നടപടി സ്വീകരിച്ചു. പൊങ്കാല ദിവസം കൂടുതൽ കുടിവെള്ള ടാങ്കറുകൾ ഏർപ്പാടാക്കുമെന്ന് അധികൃതർ അറിയിച്ചു. ഉത്സവത്തോടനുബന്ധിച്ച് ഹോട്ടലുകൾ കേന്ദ്രീകരിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയിരുന്നു. താൽകാലിക വിപണന കേന്ദ്രങ്ങളും പരിശോധിച്ചു.

ഉത്സവത്തോടനുബന്ധിച്ച് കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് സ്പെഷ്യൽ സർവീസുകൾ നടത്തുന്നുണ്ട്. പ്രദേശത്ത് ന​ഗരസഭയുടെ നേതൃത്വത്തിൽ 200ഓളം സോളാർ ലൈറ്റുകൾ ക്രമീകരിച്ചു. പ്രദേശത്ത് എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെ കർശന പരിശോധനയുണ്ടായിരുന്നു. നെടുമങ്ങാട് ആർഡിഓ ജയകുമാറിനാണ് എല്ലാ വകുപ്പുകളുടെയും ഏകോപനത്തിന് വേണ്ടി ചുമതല നൽകിയിരിക്കുന്നത്.

ALSO READ: ഇന്ത്യന്‍ നേവിയില്‍ വിവിധ തസ്തികകളില്‍ അവസരം, 327 ഒഴിവുകള്‍

ചൂടിന് ആശ്വാസമായി മഴയെത്തുന്നു; രണ്ട് ദിവസം വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്തെ വേനൽ ചൂടിന് ആശ്വാസമായി മഴയെത്തുന്നു. വരുന്ന ചൊവ്വ, ബുധൻ (മാർച്ച് 11, 12) ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മാർച്ച് 11 ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും മാർച്ച് 12 ബുധനാഴ്ച മലപ്പുറം, വയനാട് ജില്ലകളിലുമാണ് മഴ മുന്നറിയിപ്പുള്ളത്.

സംസ്ഥാനത്ത് ഈ മാസം 9, 11 തീയതികളിൽ (ഞായർ, തിങ്കൾ) ഉയർന്ന താപനില തുടരും. ഈ ദിവസങ്ങളിൽ കൊല്ലം, പാലക്കാട് ജില്ലകളിൽ താപനില 37 ഡിഗ്രി സെൽഷ്യസ് വരെ ഉയരാം. പത്തനംതിട്ട, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ താപനില 36 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനും സാധ്യതയുണ്ട്. ഉയർന്ന താപനില കാരണം ഈ മലയോര മേഖലകളൊഴികെ ഈ ജില്ലകളിൽ കടുത്ത ചൂടിനും ഈർപ്പമുള്ള അന്തരീക്ഷ കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഈ ജില്ലകളിൽ താപനില മുന്നറിയിപ്പും പ്രഖ്യാപിച്ചു.