Kerala School Bullying Case: സ്കൂളിലെ ക്ലോസറ്റ് നക്കിച്ചു, തലമുക്കി; 15കാരന് നേരിട്ടത് ക്രൂര റാഗിംഗ്, ആരോപണം നിഷേധിച്ച് സ്കൂൾ അധികൃതർ
Kerala School Bullying Incident: സ്കൂളിലെ ഒറ്റപ്പെടുത്തലും ക്രൂരമായ പീഡനവും കുട്ടിയെ മാനസികമായി തളർത്തിയതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് ആരോപണം. പരാതിയുടെ അടിസ്ഥാനത്തിൽ തൃപ്പൂണിത്തുറയിലെ ഹിൽ പാലസ് പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ അന്വേഷണം വൈകുതോറും കുറ്റവാളികൾ തെളിവുകൾ നശിപ്പിക്കുമെന്ന ആശങ്കയിലാണ് കുടുംബം.

കൊച്ചി: തൃപ്പൂണിത്തുറയിൽ 15 വയസ്സുകാരൻ ഫ്ലാറ്റിന് മുകളിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ സ്കൂളിനെതിരെ (Kerala School Bullying Incident) ആരോപണങ്ങൾ ഉന്നയിച്ച് കുടുംബം. കുട്ടി നേരിട്ടത് അതിക്രൂരമായ മാനസിക – ശാരീരിക പീഡനമാണെന്നാണ് കുടുംബം ആരോപിക്കുന്നത്. കുട്ടിയുടെ അമ്മ തന്നെയാണ് പരാതിയുമായി രംഗത്തെത്തിയത്. സ്കൂളിൽ തന്റെ മകൻ അനുഭവിച്ച നിരന്തരമായ പീഡനവും റാഗിംഗും അധികൃതർ മറച്ചുവെക്കാൻ ശ്രമിക്കുകയാണെന്നും വിദ്യാർത്ഥിയുടെ അമ്മ പരാതിയിൽ പറഞ്ഞു. കുട്ടിയുടെ ആത്മഹത്യക്ക് പിന്നാലെ പോലീസിലും, ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഡിജിപി), കേരള മുഖ്യമന്ത്രിയുടെ ഓഫീസിനും അമ്മ പരാതി നൽകി.
സ്കൂളിലെ ഒറ്റപ്പെടുത്തലും ക്രൂരമായ പീഡനവും കുട്ടിയെ മാനസികമായി തളർത്തിയതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് ആരോപണം. പരാതിയുടെ അടിസ്ഥാനത്തിൽ തൃപ്പൂണിത്തുറയിലെ ഹിൽ പാലസ് പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ അന്വേഷണം വൈകുതോറും കുറ്റവാളികൾ തെളിവുകൾ നശിപ്പിക്കുമെന്ന ആശങ്കയിലാണ് കുടുംബം.
എപ്പോഴും സന്തോഷത്തോടെയും മറ്റുള്ളവരോട് സ്നേഹത്തോടെയും പെരുമാറുന്ന കുട്ടിയായിരുന്നു തൻ്റെ മകനെന്നും അതിനാൽ സ്കൂളിലെ പീഡനം അവനെ വളരെയധികം ബാധിച്ചു. സ്കൂളിലെ ശുചിമുറിയിൽ കൊണ്ടു പോയി ക്ലോസറ്റ് നക്കിപ്പിച്ചു. ഫ്ലഷ് ചെയ്തപ്പോള അവൻ്റെ തല അതിൽ മുക്കി. സീനിയർ വിദ്യാർത്ഥികൾ ക്രൂരമായി പീഡിപ്പിച്ചെന്നാണ് മറ്റ് വിദ്യാർത്ഥികൾ നൽകുന്ന വിവരം. ഇനി ഒരു കുട്ടിക്കും തൻ്റെ മകൻ്റെ അനുഭവം ഉണ്ടാവരുത്.
അവൻ്റെ നിറം വച്ചാണ് അവനെ അധിക്ഷേപിച്ചുകൊണ്ടിരുന്നത്. മരണശേഷവും അവനെ അവർ കളയാക്കികൊണ്ടിരുന്നു. കുറ്റം ചെയ്തവർ ആരാണേലും ശിക്ഷിക്കപ്പെടണമെന്നാണ് കുടുംബത്തിൻ്റെ ആവശ്യം. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ആരോപണങ്ങൾ വ്യാജമാണെന്നും റാഗിംഗും പീഡനവും തടയാൻ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും സ്കൂൾ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. ജനുവരി 15നാണ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തത്.
പോലീസ് നടത്തുന്ന അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും വിദ്യാർത്ഥിയുടെ മരണവുമായി ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും സ്കൂളിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും സ്കൂൾ അധികൃതർ അറിയിച്ചു.
View this post on Instagram