5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Ration Shop Strike: റേഷൻ കട വ്യാപാരികൾ സമരത്തിലേക്ക്; ഈ മാസം 27 മുതൽ റേഷന്‍ കടകള്‍ അടച്ചിട്ട് സമരം

Kerala Ration Shop will Remain Closed: ഭക്ഷ്യമന്ത്രി ജി ആർ അനിലും റേഷൻ വ്യാപാരികളുടെ സംഘടനാ നേതാക്കളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. ഈ സാ​ഹചര്യത്തിലാണ് റേഷൻ കടകൾ അടച്ചിട്ട് സമരം ചെയ്യാമെന്ന റേഷന്‍ വ്യാപാരികളുടെ സംയുക്ത കോര്‍ഡിനേഷന്‍ തീരുമാനിച്ചത്.

Kerala Ration Shop Strike: റേഷൻ കട വ്യാപാരികൾ സമരത്തിലേക്ക്; ഈ മാസം 27 മുതൽ റേഷന്‍ കടകള്‍ അടച്ചിട്ട് സമരം
Represental Image Image Credit source: social media
sarika-kp
Sarika KP | Updated On: 20 Jan 2025 18:45 PM

തിരുവനന്തപുരം: ജനുവരി 27 മുതൽ റേഷൻ വ്യാപാരികൾ സമരത്തിലേക്ക്. ഈ മാസം 27 മുതൽ റേഷൻ കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് റേഷൻ വ്യാപാരി സംഘടനകൾ അറിയിച്ചു. ഭക്ഷ്യമന്ത്രി ജി ആർ അനിലും റേഷൻ വ്യാപാരികളുടെ സംഘടനാ നേതാക്കളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. ഈ സാ​ഹചര്യത്തിലാണ് റേഷൻ കടകൾ അടച്ചിട്ട് സമരം ചെയ്യാമെന്ന റേഷന്‍ വ്യാപാരികളുടെ സംയുക്ത കോര്‍ഡിനേഷന്‍ തീരുമാനിച്ചത്.

ശമ്പള പാക്കേജ് പരിഷ്കരിക്കുക ക്ഷേമനിധിയുമായി ബന്ധപ്പെട്ട പ്രശനങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഇപ്പോൾ നൽകുന്ന 18,000 രൂപ 30,000 രൂപയായി ഉയർത്തണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. ആറുമാസം കൊണ്ട് പ്രശ്നം പരിഹരിക്കാമെന്ന് മുഖ്യമന്ത്രി ഉറുപ്പ് ഉറപ്പുനല്‍കിയിട്ട് എട്ടുവര്‍ഷം കഴിഞ്ഞു. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ഇനിയും നീട്ടിവയ്ക്കാനുള്ള തീരുമാനം അംഗീകരിക്കാനാവില്ലെന്ന് തിരുവനന്തപുരത്ത് കൂടിയ ചർച്ചയിൽ‌‌ നേതാക്കള്‍ പറഞ്ഞു.

Also Read: ആരും ഭയപ്പെടരുത്..! പ്രകൃതി ദുരന്ത മുന്നറിയിപ്പിന് ‘കവചം’ സൈറൺ

ഏഴ് വർഷം മുൻപ് നിശ്ചയിച്ച വേതന പാക്കേജ് പോലും കിട്ടുന്നില്ലെന്നും ഈ സാഹചര്യത്തിൽ റേഷന്‍ വ്യാപാരികള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. അതിനാൽ സമരമല്ലാതെ മറ്റൊരു മാർ​​ഗവുമില്ലെന്ന് നേതാവ് ജോണി നെല്ലൂര്‍ അറിയിച്ചു. റേഷന്‍ വ്യാപാരികള്‍ പ്രഖ്യാപിച്ച പണിമുടക്ക് പിന്‍വലിക്കുക ലക്ഷ്യമിട്ടാണ് ഭക്ഷ്യമന്ത്രി സംഘടനകളുമായി ചര്‍ച്ച നടത്തിയത്.

റേഷൻ വ്യാപാരികൾ അനിശ്ചിതകാല കടയടപ്പ് സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഭക്ഷ്യ മന്ത്രി ജി.ആർ.അനിൽ റേഷൻ വ്യാപാരികളുടെ സംയുക്ത സമരസമിതിയുമായി ചർച്ച നടത്തിയത്. ക്ഷേമനിധി പെൻഷൻ വർദ്ധന ,കെടിപിഡിഎസ് ആക്ടിലെ ഭേദഗതി എന്നിങ്ങനെയുള്ള ആവശ്യ ഭക്ഷമന്ത്രി അംഗീകരിച്ചെങ്കിലും ശമ്പള വർ​ദ്ധന പാക്കേജ് പരിഷ്കരിക്കണമെന്ന ആവശ്യം മന്ത്രി അം​ഗീകരിച്ചില്ല. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണം നടപ്പാക്കാൻ പറ്റില്ലെന്നാണ് മന്ത്രിയുടെ നിലപാട്.