5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Ration Shop Strike: ആശ്വാസം, ഒടുവിൽ റേഷൻ സമരം പിൻവലിച്ചു

Kerala Ration Shop Strike: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു റേഷൻ വ്യാപാരികളുടെ സമരം, പ്രധാനമായും വ്യാപാരികൾ ഉന്നയിക്കുന്നത് ശമ്പള വർധനവാണ്

Ration Shop Strike: ആശ്വാസം, ഒടുവിൽ റേഷൻ സമരം പിൻവലിച്ചു
Kerala Ration Shop StrikeImage Credit source: TV9 Network
arun-nair
Arun Nair | Updated On: 27 Jan 2025 17:48 PM

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ വ്യാപാരികൾ നടത്തി വന്ന അനിശ്ചിത കാല റേഷൻ സമരം പിൻവലിച്ചു. മന്ത്രിതല ചർച്ചയിൽ തീരുമാനമായതോടെയാണ് സമരം പിൻവലിക്കുന്നത്. പ്രധാനമായും വേതന പാക്കേജ്  പരിഷ്‌ക്കരണം, കേന്ദ്ര സർക്കാരിൻ്റെ ഡയറക്‌ട് പേയ്മെന്റ് സംവിധാനം ഒഴിവാക്കൽ തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ഉപഭോക്താക്കൾക്ക് ഭക്ഷ്യ ധാന്യം നൽകാതെ വന്നാൽ അത് ലൈസൻസ് റദ്ദാക്കുന്നതട്കമുള്ള നടപടികളിലേക്ക് പോകും എന്ന് മന്ത്രിതലത്തിൽ സമരക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

വേണ്ട ശമ്പളം

നിലവിൽ റേഷൻ കടക്കാർക്ക് ലഭിക്കുന്ന 18000 രൂപ എന്ന ശമ്പളം  വർധിപ്പിക്കണമെന്നാണ് വ്യാപാരികളുടെ പ്രധാന ആവശ്യം. എന്നാൽ ഇതിൽ സർക്കാർ എന്താണ് തീരുമാനം എടുക്കാൻ പോകുന്നത് എന്നതിൽ വ്യക്തത വന്നിട്ടില്ല. ഇപ്പോഴത്തെ ശമ്പളം 30000-ലേക്ക ഉയർത്തുകയാണ് പരിഹാരമായി പറയുന്നത്. നിലവിൽ സംസ്ഥാനത്താകെ 1400 ഒാളം റേഷൻകടകളാണ് പ്രവർത്തിക്കുന്നത്.