5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Ration Shop Strike: വേതന പാക്കേജ് പരിഷ്‌കരണം; റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല സമരത്തിലേക്ക്‌

Ration Distributors' Strike: ബിപിഎല്‍ അന്ത്യോദയ കാര്‍ഡുകള്‍ക്ക് അരിക്ക് പകരം അതിനുള്ള പണം നേരിട്ട് അവരുടെ അക്കൗണ്ടുകളിലേക്ക് നല്‍കാന്‍ പോകുന്നു. ഇങ്ങനെ ചെയ്യുന്നത് 14,257 റേഷന്‍ കടകള്‍ അടച്ച് പൂട്ടുന്നതിന് കാരണമാകും. ഏകദേശം 30,000 ത്തോളം ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന് റേഷന്‍ വ്യാപാരി സംയുക്ത സമിതി പറഞ്ഞു.

Ration Shop Strike: വേതന പാക്കേജ് പരിഷ്‌കരണം; റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല സമരത്തിലേക്ക്‌
പൊതുവിതരണ കേന്ദ്രം Image Credit source: Social Media
shiji-mk
Shiji M K | Published: 13 Jan 2025 17:39 PM

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല സമരത്തിലേക്ക്. ജനുവരി 27 മുതല്‍ റേഷന്‍ കടകള്‍ അടച്ചിടും. റേഷന്‍ വ്യാപരി സംയുക്ത സമിതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വേതന പാക്കേജ് പരിഷ്‌കരണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് സമരം.

കേരളത്തിലെ മുഴുവന്‍ റേഷന്‍ വ്യാപാരി സംഘടനകളും ഒരേ ആശയം മുന്നോട്ടുവെച്ച് ഈ വരുന്ന ജനുവരി 27 മുതല്‍ അനിശ്ചിതകാലത്തേക്ക് കടകള്‍ അടച്ച് സമരത്തിലേക്ക് കടക്കുകയാണ്. തങ്ങളുടെ പ്രധാന ആവശ്യം വേതന പാക്കേജ് പരിഷ്‌ക്കരിക്കുക എന്നതാണ്.

ബിപിഎല്‍ അന്ത്യോദയ കാര്‍ഡുകള്‍ക്ക് അരിക്ക് പകരം അതിനുള്ള പണം നേരിട്ട് അവരുടെ അക്കൗണ്ടുകളിലേക്ക് നല്‍കാന്‍ പോകുന്നു. ഇങ്ങനെ ചെയ്യുന്നത് 14,257 റേഷന്‍ കടകള്‍ അടച്ച് പൂട്ടുന്നതിന് കാരണമാകും. ഏകദേശം 30,000 ത്തോളം ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന് റേഷന്‍ വ്യാപാരി സംയുക്ത സമിതി പറഞ്ഞു. വേതന പാക്കേജ് പരിഷ്‌കരണത്തിന് പുറമെ കേന്ദ്ര സര്‍ക്കാരിന്റെ ഡയറക്ട് പേയ്‌മെന്റ് സംവിധാനം ഉപേക്ഷിക്കണമെന്ന ആവശ്യവും വ്യാപാരികള്‍ മുന്നോട്ടുവെക്കുന്നുണ്ട്.

2018ലാണ് ഏറ്റവുമൊടുവില്‍ വേതന ഇന്‍സെന്റീവ് കമ്മീഷന്‍ ഉള്‍പ്പെടെ പരിഷ്‌കരിച്ചത്. ഈ പരിഷ്‌കാരത്തില്‍ അസ്വാഭാവികത ഉണ്ടെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ചില കടയുടമകള്‍ക്ക് മാത്രം ഉയര്‍ന്ന വേതനവും മറ്റുള്ളവര്‍ക്ക് തുച്ഛമായ വേതനമാണെന്നുമാണ് വിമര്‍ശനം.

അതേസമയം, റേഷന്‍ വിതരണക്കാരുടെ സമരം ഒന്നരയാഴ്ച പിന്നിട്ടതിനാല്‍ കടകളില്‍ 40 ശതമാനത്തില്‍ താഴെ ഭക്ഷ്യസാധനങ്ങള്‍ മാത്രമാണ് സ്റ്റോക്കുള്ളത്. ഇതിനിടെയാണ് റേഷന്‍ കടയുടമകള്‍ അടുത്ത സമരം പ്രഖ്യാപിച്ചത്. ഇതോടെ റേഷന്‍ വിതരണം കടുത്ത പ്രതിസന്ധിയിലേക്ക് എത്തുമെന്ന കാര്യം ഉറപ്പാണ്.

Also Read: Ration Mustering: മുൻഗണനാ റേഷൻകാർഡ് മസ്റ്ററിങ്; ഇ-കെവൈസി അപ്ഡേഷൻ സമയപരിധി നീട്ടി

ഗോഡൗണുകളില്‍ നിന്ന് ഭക്ഷ്യസാധനങ്ങളെടുത്ത് റേഷന്‍ കടകളില്‍ വാതില്‍പടി വിതരണം നടത്തുന്ന കേരള ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ ജനുവരി ഒന്ന് മുതലാണ് സമരം ആരംഭിച്ചത്. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള ബില്‍ തുക കുടിശിക പൂര്‍ണമായും സെപ്റ്റംബറിലെ കുടിശിക ഭാഗികമായു നികത്താത്തതാണ് സമരത്തിന് കാരണം.

അതേസമയം, ആലപ്പുഴ ജില്ലയില്‍ എഎവൈ, ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് വിതരണം ചെയ്യുന്നതിനുള്ള ഭക്ഷ്യസാധനങ്ങള്‍ മാത്രമാണ് നിലവില്‍ കടകളില്‍ അവശേഷിക്കുന്നത്. നീല, വെള്ള, കാര്‍ഡ് ഉടമകള്‍ക്കുള്ള അരി വിതരണം തടസപ്പെട്ടു.

അതിനിടെ, റേഷന്‍ കടകളിലെ ഇ പോസ് യന്ത്രങ്ങളുടെ പരിപാലനം നിര്‍വഹിക്കുന്ന കമ്പനി ഈ മാസം 31 ഓടെ സേവനം അവസാനിപ്പിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. സേവന ഫീസ് ഇനത്തിലുള്ള കുടിശികയും വാര്‍ഷിക പരിപാലന കരാര്‍ പുതുക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതുമാണ് കമ്പനിയെ പിന്തിരിപ്പിക്കുന്നതിന് വഴിവെച്ചത്.