Ration card Mustering: റേഷൻ കാർഡുടമകളുടെ ശ്രദ്ധയ്ക്ക്; മഞ്ഞ, പിങ്ക് കാർഡുകാരുടെ മസ്റ്ററിംഗിനുള്ള സമയ പരിധി വീണ്ടും നീട്ടി

Ration card Mustering: നവംബര്‍ അഞ്ച് വരെ സമയപരിധി നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആര്‍ അനിൽ അറിയിച്ചു. മുൻ​ഗണനാ റേഷൻ കാർഡുകളുള്ള 16ശതമാനത്തോളം പേര്‍ കൂടി സംസ്ഥാനത്ത് മസ്റ്ററിംഗ് പൂർ‍ത്തിയാക്കാനുള്ള സാഹചര്യത്തിലാണ് തീയതി നീട്ടിയത്.

Ration card Mustering: റേഷൻ കാർഡുടമകളുടെ ശ്രദ്ധയ്ക്ക്; മഞ്ഞ, പിങ്ക് കാർഡുകാരുടെ  മസ്റ്ററിംഗിനുള്ള സമയ പരിധി വീണ്ടും നീട്ടി

റേഷൻ കാർഡ് മസ്റ്ററിംഗ് (image credits: Social Media)

sarika-kp
Published: 

26 Oct 2024 14:37 PM

തിരുവനന്തപുരം: സംസ്ഥാനത്തെ മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകളുടെ മസ്റ്ററിം​ഗിനുള്ള സമയ പരിധി വീണ്ടും നീട്ടി. നവംബര്‍ അഞ്ച് വരെ സമയപരിധി നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആര്‍ അനിൽ അറിയിച്ചു. മുൻ​ഗണനാ റേഷൻ കാർഡുകളുള്ള 16ശതമാനത്തോളം പേര്‍ കൂടി സംസ്ഥാനത്ത് മസ്റ്ററിംഗ് പൂർ‍ത്തിയാക്കാനുള്ള സാഹചര്യത്തിലാണ് തീയതി നീട്ടിയത്. കിടപ്പ് രോഗികള്‍ക്കും കുട്ടികള്‍ക്കും വീട്ടിലെത്തി മസ്റ്ററിങ് സൗകര്യം ഒരുക്കും.

മസ്റ്ററിംഗ് സമയപരിധി ഒക്ടോബര്‍ 25ന് അവസാനിച്ചിരുന്നു. അതാണിപ്പോൾ വീണ്ടും നവംബര്‍ അഞ്ചുവരെ നീട്ടിയത്. ആര്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ കിട്ടാത്ത അവസ്ഥയുണ്ടാകില്ലെന്നും ആശങ്ക വേണ്ടെന്നും എല്ലാവരുടെയും മസ്റ്ററിംഗ് പൂര്‍ത്തിയായെന്ന് ഉറപ്പുവരുത്തുമെന്നും മന്ത്രി ജിആര്‍ അനിൽ പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ പിങ്ക് വിഭാഗത്തില്‍പെട്ട 83.67% പേര്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കിയെന്ന ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ അറിയിച്ചു. മസ്റ്ററിങ് പൂര്‍ത്തീകരിക്കുന്ന പ്രവര്‍ത്തിയില്‍ മുന്നില്‍ നില്‍ക്കുന്ന ആദ്യ അഞ്ച് സംസ്ഥാനങ്ങളില്‍ ഒന്ന് കേരളമാണെന്നും മന്ത്രി വ്യക്തമാക്കി.

Also read-Ration card update: മരിച്ചവരുടെ പേര് ഇപ്പോഴും റേഷൻ കാർഡിലുണ്ടോ? ഉടൻ നീക്കിയില്ലെങ്കിൽ പണി ഉറപ്പ്

സുപ്രീം കോടതി ഉത്തരവ് അനുസരിച്ച് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകാരുടെ ഇ-കെവൈസി അപ്‌ഡേഷന്‍ തുടങ്ങിയത്. ആദ്യ ഘട്ടത്തില്‍ സെപ്റ്റംബര്‍ 18-ന് തുടങ്ങി ഒക്ടോബര്‍ 8-ന് അവസാനിക്കുന്ന വിധത്തിലാണ് മുന്‍ഗണനാ കാര്‍ഡുകളുടെ മസ്റ്ററിങ് തീരുമാനിച്ചിരുന്നത്. എന്നാല്‍ 80% കാര്‍ഡ് ഉടമകളുടെ മസ്റ്ററിങ് മാത്രമാണ് അന്ന് പൂര്‍ത്തിയായത്. ഇതോടെ ഒക്ടോബര്‍ 25 വരെ നീട്ടി. ഇതിനുശേഷവും 16% പേര്‍ അവശേഷിച്ചു. ഇതോടെയാണ് വീണ്ടും നവംബര്‍ അഞ്ച് വരെ നീട്ടിയത്.

കേന്ദ്രം സംസ്ഥാനത്തിനു നൽകിയ നിർദേശ പ്രകാരം ഒക്ടോബർ 31നകം മസ്റ്ററിംഗ് പൂർത്തിയാക്കണം. ഇത് ചെയ്തില്ലെങ്കിൽ റേഷൻ വിഹിതം മുടങ്ങുമെന്നും കേന്ദ്രം അറിയിച്ചിരുന്നു. റേഷൻ കാർഡും ആധാർ കാർഡുമായി കടകളിൽ നേരിട്ടെത്തിയാണ് മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടത്. കാർഡ് ഉടമകൾ നേരിട്ടെത്തി ഇ പോസിൽ വിരൽ പതിപ്പിച്ച് ബയോ മെട്രിക് മസ്റ്ററിംഗ് പൂർത്തിയാക്കണം.

Related Stories
Mariyakutty joined BJP: മറിയക്കുട്ടി‌ ബിജെപിയിൽ ചേർന്നു; ഷാൾ അണിയിച്ചു താമരപ്പൂ നൽകി രാജീവ് ചന്ദ്രശേഖർ
Roof Collapse: തൃശ്ശൂരില്‍ കനത്ത മഴയിലും കാറ്റിലും കൂറ്റന്‍ ഇരുമ്പ് മേല്‍ക്കൂര വീണു; ഒഴിവായത് വൻ ദുരന്തം
P A Muhammad Riyas: ‘റീല്‍സ് തുടരും സര്‍ക്കാരും തുടരും’; വൈത്തിരി റോഡിന്റെ ദൃശ്യങ്ങളുമായി മുഹമ്മദ് റിയാസ്
Rapper Vedan: മോഹന്‍ ഭാഗവത്ജി പശുവിറച്ചി കഴിച്ചിട്ടുണ്ട്, പിന്നാക്ക വിഭാഗക്കാരെ ഒന്നിപ്പിക്കാന്‍ എന്തും ചെയ്യാം; വേടനെ കൂടെ നിര്‍ത്തണം: രാഹുല്‍ ഈശ്വര്‍
Kerala Rain Alert: കേരളത്തിൽ‌ നാളെ മുതല്‍ അതിതീവ്രമഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്
Kerala Lottery Result: ഒരു കോടിയുടെ സൗഭാഗ്യവുമായി സുവര്‍ണകേരളമെത്തി; ഭാഗ്യശാലികളുടെ നമ്പര്‍ ഇതാ
അഹാന കൃഷ്ണയുടെ ബാലി ചിത്രങ്ങള്‍ കണ്ടാലോ...
ശ്വാസകോശത്തിനായി ഇവ കഴിച്ചാലോ?
കാഴ്ചശക്തി കൂട്ടാന്‍ ഇവ കഴിക്കാം
വൈറലായ മാംഗോ ഓംലറ്റ് തയ്യാറാക്കിയാലോ?