5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Kerala Rain Alert: വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകും; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

yellow Alert in Four Districts: ഇന്ന് യെല്ലോ അലര്‍ട്ടുള്ള മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ സാധ്യതയുണ്ടെന്നാണ് പ്രവചനം. 24 മണിക്കൂറിനുള്ളില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

Kerala Rain Alert: വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകും; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌
Kerala Rain Alert. (Image Courtesy: GettyImages)
Follow Us
shiji-mk
SHIJI M K | Updated On: 08 Jul 2024 06:19 AM

കോഴിക്കോട്: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. ന്യൂനമര്‍ദ പാത്തിയും ചക്രവാതചുഴിയും രൂപപ്പെട്ടതിനെ തുടര്‍ന്നാണ് മഴ ശക്തമാകുന്നത്. വടക്കന്‍ കേരളത്തില്‍ അടുത്ത നാല് ദിവസം ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെയുള്ള ന്യൂനമര്‍ദ പാത്തിയും ആന്ധ്രാ തീരത്തിന് സമീപത്ത് ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായി രൂപപ്പെട്ട ചക്രവാതചുഴിയുമാണ് മഴയ്ക്ക് കാരണം. ശക്തമായ മഴയും ഇടിമിന്നലും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്.

Also Read: Plus One Allotment: പ്ലസ് വൺ സപ്ലിമെൻ്ററി അലോട്ട്മെൻ്റ് ; റിസൾട്ട് നാളെ അറിയാം

ശക്തമായ മഴയ്‌ക്കൊപ്പം ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. കേരള തീരത്തും തമിഴ്‌നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇവിടങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

ഇന്ന് യെല്ലോ അലര്‍ട്ടുള്ള മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ സാധ്യതയുണ്ടെന്നാണ് പ്രവചനം. 24 മണിക്കൂറിനുള്ളില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

Also Read: Kerala Fever Alert: സംസ്ഥാനത്ത് പനി കേസുകൾ കൂടുന്നു; ആറ് ദിവസത്തിനിടെ 652 ഡെങ്കിപ്പനി ബാധിതർ, മൂന്ന് മരണം

ജാഗ്രത നിര്‍ദേശം

  1. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ തീരദേശത്ത് താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.
  2. മത്സ്യബന്ധന യാനങ്ങളായ ബോട്ടുകള്‍, വള്ളം തുടങ്ങിയവ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സംരക്ഷിക്കുക.
  3. വള്ളങ്ങള്‍ തമ്മില്‍ കൃത്യമായ അകലം പാലിക്കണം. ഇത് വള്ളങ്ങള്‍ കൂട്ടിയിടിച്ചുള്ള അപകടം ഒഴിവാക്കും.
  4. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുക.
  5. ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുള്ളതിനാല്‍ ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും ഒഴിവാക്കുക.

Latest News