5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Rain Alert: ന്യൂനമര്‍ദ്ദം ദുര്‍ബലമായി; കേരളത്തില്‍ 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

Rain Updates Today in Kerala: വയനാട്, കണ്ണൂര്‍, കാസറകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. കോഴിക്കോട്, കണ്ണൂര്‍, കാസറകോട് എന്നീ ജില്ലകളില്‍ ഞായാറാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Kerala Rain Alert: ന്യൂനമര്‍ദ്ദം ദുര്‍ബലമായി; കേരളത്തില്‍ 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌
shiji-mk
Shiji M K | Published: 29 Jun 2024 18:55 PM

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമാകുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ദുര്‍ബലമായതോടെ മഴക്കുറഞ്ഞു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഒഡിഷ പശ്ചിമബംഗാള്‍ തീരത്തിന് മുകളിലാണ് ദുര്‍ബലമായത്. വടക്ക് കിഴക്കന്‍ അറബിക്കടലില്‍ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നതിനാല്‍ മഹാരാഷ്ട്ര തീരം മുതല്‍ മധ്യ കേരളാതീരം വരെ ശക്തികുറഞ്ഞ ന്യൂനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് കേരളത്തില്‍ എല്ലാ ജില്ലകളിലും മിതമായ അളവില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ട്.

നിലവില്‍ മൂന്ന് ജില്ലകളില്‍ മാത്രമാണ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളത്. വയനാട്, കണ്ണൂര്‍, കാസറകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. കോഴിക്കോട്, കണ്ണൂര്‍, കാസറകോട് എന്നീ ജില്ലകളില്‍ ഞായാറാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത ആഴ്ചയോടെ കേരളത്തില്‍ വീണ്ടും കാലവര്‍ഷം സജീവമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

Also Read:E Bull Jet Youtubers: ‘ഇ-ബുൾ ജെറ്റ്’ യൂട്യൂബർമാർ സഞ്ചരിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ച് അപകടം 

അലര്‍ട്ടുകള്‍ ഇങ്ങനെ

വയനാട്, കണ്ണൂര്‍, കാസറകോട്- 29-06-2024 ശനി യെല്ലോ അലര്‍ട്ട്
കോഴിക്കോട്, കണ്ണൂര്‍, കാസറകോട്- 30-06-2024 ഞായര്‍ യെല്ലോ അലര്‍ട്ട്
കണ്ണൂര്‍, കാസറകോട്- 01-07-2024 യെല്ലോ അലര്‍ട്ട്

ഇവിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാഹചര്യമുണ്ടെന്നാണ് പ്രവചനം.

Also Read: Inspection in Hotels : കേരളത്തിലെ ഹോട്ടലുകളിൽ കണ്ടെത്തിയത് ഏഴുകോടിയുടെ നികുതി വെട്ടിപ്പ് ; ബില്ലിൽ തിരിമറിയെന്ന് റിപ്പോർട്ട്

ജാഗ്രത

ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീഴാനും ചില്ലകള്‍ ഒടിഞ്ഞുവീഴാനും സാധ്യതയുള്ളതിനാല്‍ കാറ്റും മഴയും ഉള്ളപ്പോള്‍ ആരും മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കാനും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനും പാടുള്ളതല്ല. വീട്ടുവളപ്പിലുള്ള അപകടരമായ മരങ്ങള്‍ മുറിച്ചുമാറ്റുകയോ ചില്ലകള്‍ നീക്കം ചെയ്യുകയോ വേണം. ഉറപ്പില്ലാത്ത പരസ്യ ബോര്‍ഡുകള്‍, ഇല്ക്ട്രിക് പോസ്റ്റുകള്‍, കൊടിമരങ്ങള്‍ തുടങ്ങിയവ കാറ്റില്‍ വീഴാന്‍ സാധ്യതയുള്ളതിനാല്‍ ഇതിന് ചുവട്ടില്‍ പോയി നില്‍ക്കാതിരിക്കുക.

Also Read: Fahadh film shooting Issue: താ​ലൂ​ക്ക്​ ആശു​പ​ത്രി​യി​ലെ ഫഹദ് ചിത്രത്തിന്റെ ചിത്രീകരണം ഉപേക്ഷിച്ചു; പ്രതികരണവുമായി ആശുപത്രി സൂപ്രണ്ട്

കള്ളക്കടല്‍

കേരള തീരത്തും തമിഴ്‌നാട് തീരത്തും ഞായറാഴ്ച രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠനം ഗവേഷണകേന്ദ്രം അറിയിച്ചു. തീരപ്രദേശത്ത് താമസിക്കുന്ന ആളുകള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.