5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Rain Updates: വ്യാപക മഴ, കോഴിക്കോട് മെഡിക്കൽ കോളജിൽ വെളളം കയറി, ഗുരുവായൂർ തെക്കേ നടയിലും വെള്ളക്കെട്ട്

അശ്വനി ആശുപത്രിയിൽ വെള്ളം കയറിയതിനെ തുടർന്ന് ലക്ഷക്കണക്കിന് രൂപയുടെ നാശ നഷ്ടമാണ് ഉണ്ടായത്

Kerala Rain Updates: വ്യാപക മഴ, കോഴിക്കോട് മെഡിക്കൽ കോളജിൽ വെളളം കയറി, ഗുരുവായൂർ തെക്കേ നടയിലും വെള്ളക്കെട്ട്
തിരുവനന്തപുരത്ത് മഴയത്തുണ്ടായ വെള്ളക്കെട്ട്
arun-nair
Arun Nair | Published: 23 May 2024 09:38 AM

കൊച്ചി: തകർത്ത് പെയ്യുന്ന മഴയിൽ കേരളത്തിൽ വലിയ നാശ നഷ്ടം. കനത്ത മഴയിൽ കോഴിക്കോട് മെഡിക്കൽ കോളജിലെ വാർഡുകളിലും, തൃശ്ശൂർ അശ്വിനി ആശുപത്രിയിലും വെള്ളം കയറി. കാസർകോട് കുമ്പള പൊലീസ് സ്റ്റേഷൻറെ സീലിങ്ങ് അടർന്നു വീണു. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ആർക്കും പരിക്കില്ല.

അശ്വനി ആശുപത്രിയിൽ വെള്ളം കയറിയതിനെ തുടർന്ന് ലക്ഷക്കണക്കിന് രൂപയുടെ നാശ നഷ്ടമാണ് ഉണ്ടായത്. ഇവിടെ കാഷ്വാലിറ്റിയുടെ പ്രവർത്തനം മുകളിലെ നിലയിലേക്ക് മാറ്റിയിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളജിലെ വാർഡുകളിൽ കയറിയ വെള്ളം പമ്പ് ചെയ്ത് നീക്കുകയാണ്.

കൊച്ചിയിൽ ഇൻഫോ പാർക്കിലെ പാർക്കിങ്ങ് ഏരിയയിൽ അടക്കം വെള്ളം കയറി, കടവന്ത്ര, സൗത്ത്, ചിറ്റൂർ റോഡ്, എംജി റോഡ് എന്നിവിടങ്ങളിലും വെള്ളക്കെട്ടുണ്ട്. കളമശേരി മൂലേപ്പാടം, ഇടക്കൊച്ചി എന്നിവിടങ്ങളിൽ വീടുകളിൽ വെള്ളം കയറി.ഗുരുവായൂർ ക്ഷേത്രത്തിൻറെ തെക്കേ നടയിലും വെള്ളം കയറിയിട്ടുണ്ട്.