Kearala Rain Updates : സംസ്ഥാനത്ത് ഇന്ന് അതിശക്ത മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്

Kerala Rain Updates : സംസ്ഥാനത്ത് ഇന്നും അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരവും കൊല്ലവും ഒഴികെയുള്ള ജില്ലകളിൽ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇതിൽ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടാണുള്ളത്.

Kearala Rain Updates : സംസ്ഥാനത്ത് ഇന്ന് അതിശക്ത മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്

Kerala Rain Updates (Image Courtesy - Social Media)

Updated On: 

24 Jun 2024 06:47 AM

സംസ്ഥാനത്ത് ഇന്ന് അതിശക്ത മഴയ്ക്ക് (heavy Rain) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ആകെ 12 ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ് (Rain Alerts) നൽകിയിരിക്കുന്നത്. തിരുവനന്തപുരവും കൊല്ലവും ഒഴികെ ബാക്കിയെല്ലാ ജില്ലകളിലും മുന്നറിപ്പുണ്ട്. ഇതിൽ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്.

വടക്കൻ കേരളത്തിൽ മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നു, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട്. മഴയ്ക്കൊപ്പം ശക്തമായ കാാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ കേരള, തമിഴ്നാട് തീരങ്ങളിൽ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരും. ഇവിടെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കാസർഗോഡ്, കണ്ണൂർ തീരങ്ങളിലുള്ളവർക്ക് പ്രത്യേക ജാഗ്രതാനിർദ്ദേശമുണ്ട്.

Also Read: Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്‌

ഇന്നലെയും സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ് നൽകിയിരുന്നു. സംസ്ഥാനത്തൊട്ടാകെ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ബാക്കി ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പുറപ്പെടുവിച്ചത്.

സംസ്ഥാനത്ത് ശക്തമായ കാറ്റിനും കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുമുണ്ടെന്നുമാണ് കേന്ദ്രകാലാവസ്ഥ വകുപ്പ് പറഞ്ഞിരുന്നത്. മത്സ്യബന്ധനത്തിനും വിലക്കേര്‍പ്പെടുത്തിയിരുന്നു. തെക്കന്‍ മഹാരാഷ്ട്ര തീരം മുതല്‍ വടക്കന്‍ കേരളാതീരം വരെ ന്യൂനമര്‍ദ്ദപാത്തി സ്ഥിതി ചെയ്യുന്നുണ്ട്. പടിഞ്ഞാറന്‍ തീരമേഖലയില്‍ കാലവര്‍ഷക്കാറ്റും ശക്തിപ്രാപിക്കും. ഇതിന്റെ ഫലമായാണ് കേരളത്തില്‍ വീണ്ടും മഴ കനക്കുന്നത്.

അതേസമയം, ഇടുക്കിയില്‍ അടിയന്തര സാഹചര്യം നേരിടാന്‍ സജ്ജമായിരിക്കണമെന്ന് വിവിധ വകുപ്പുകള്‍ക്ക് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശം നൽകി. കളക്ടറേറ്റിലും അഞ്ച് താലൂക്കുകളിലും കണ്‍ട്രോള്‍ റൂം തുറന്നു. മാറ്റിപ്പാര്‍പ്പിക്കേണ്ട ആളുകളുടെ പട്ടിക തയാറാക്കാനും ക്യാമ്പുകള്‍ തുടങ്ങുന്നതിനുള്ള സ്ഥലങ്ങള്‍ കണ്ടെത്താനും റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഓറഞ്ച് ജ്യൂസിൽ ചിയ സീഡ് ചേർത്ത് കുടിക്കൂ
സെയ്ഫ് അലി ഖാൻ മാത്രമല്ല ഈ സെലിബ്രേറ്റികളുടെ വീട്ടിൽ മോഷണം നടന്നിട്ടുണ്ട്
ഐസ് ബാത്ത് ചെയ്യുന്നത് എന്തിന്? ആരോഗ്യ ഗുണങ്ങൾ ഇങ്ങനെ
മൂക്കില്‍ ദശ വളരുന്നുണ്ടോ? എങ്ങനെ തിരിച്ചറിയാം