Kerala Rain School Holiday : ഇന്ന് പള്ളിക്കൂടത്തിൽ പോകണ്ട; കനത്ത മഴയിൽ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Kerala Rain School Holiday in 6 Districts : സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഇന്ന് ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

Kerala Rain School Holiday : ഇന്ന് പള്ളിക്കൂടത്തിൽ പോകണ്ട; കനത്ത മഴയിൽ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Kerala Rain School Holiday (Image Courtesy – Social Media)

Updated On: 

27 Jun 2024 10:28 AM

സംസ്ഥാനത്ത് അതിശക്തമായ മഴ (Heavy Rain) തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അതാത് കളക്ടർമാർ അവധി പ്രഖ്യാപിച്ചു. ആറ് ജില്ലകളിൽ പ്രൊഫഷണൽ കോളജുകളും അങ്കൺവാടികളും ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി (School Holiday) പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്.

വയനാട്, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കളക്ടർമാർ അവധി പ്രഖ്യാപിച്ചത്. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല, കുട്ടനാട് താലൂക്കുകളിലെയും കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകി. പ്രൊഫഷണ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. എന്നാൽ, മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും പിഎസ്‌സി പരീക്ഷകള്‍ക്കും മാറ്റമുണ്ടാവില്ല.

അവധി നിർദ്ദേശം മറികടന്ന് ക്ലാസെടുത്താൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകി. ചില ട്യൂഷൻ സെൻ്ററുകൾ അവധി നിർദ്ദേശം കണക്കിലെടുക്കാതെ ക്ലാസെടുക്കാൻ തീരുമാനിച്ച വിവരം ശ്രദ്ധയില്പെട്ടതോടെയാണ് കളക്ടറുടെ മുന്നറിയിപ്പ്.

Also Read : Kerala Rain Alerts: സംസ്ഥാനത്ത് ഇന്നും അതിശക്ത മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സംസ്ഥാനത്ത് ഇന്നും അതിശക്ത മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിലാണ് ഇന്ന് മഴ കനക്കുക. ആകെ ഒൻപത് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്. ഇതിൽ രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ബാക്കി ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്.

എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കാസർഗോട് ജില്ലകളിലാണ് യല്ലോ അലർട്ട്. കണ്ണൂർ, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട്. മറ്റ് ജില്ലകളിൽ മഴ മുന്നറിയിപ്പില്ലെങ്കിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നും നാളെയും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. വരുന്ന മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിലെ പല വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്.

പത്തനംതിട്ട ജില്ലയില്‍ ജൂണ്‍ 30 വരെ മലയോര മേഖലകളിലേക്കുള്ള രാത്രി യാത്രക്ക് നിരോധനമേര്‍പ്പെടുത്തിയിരുന്നു. രാത്രി 7 മണി മുതല്‍ രാവിലെ 6 മണി വരെയാണ് നിയന്ത്രണം. തൊഴിലുറപ്പ് ജോലികള്‍, വിനോദ സഞ്ചാരികളുടെ വരവ്, കയാക്കിങ്, കുട്ട വഞ്ചി സവാരി, ബോട്ടിങ്, ട്രക്കിങ് എന്നിവയ്ക്കും ക്വാറികളുടെ പ്രവര്‍ത്തനം, മലയോരത്ത് നിന്നും മണ്ണ് എടുക്കല്‍, ആഴത്തിലുള്ള കുഴി നിര്‍മ്മാണം എന്നിവയ്ക്കും ജില്ലയില്‍ നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.

 

പേരയ്ക്കയുടെ ഇലകൾ ചവയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍
പതിവാക്കാം തക്കാളി; ഗുണങ്ങൾ ഏറെ
സ്ഥിരമായി പോണി ടെയ്ല്‍ കെട്ടുന്നത് അത്ര നല്ല ശീലമല്ല കേട്ടോ!
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിലെ വമ്പൻ വിവാഹമോചനങ്ങൾ