Kerala Rain Live Update : സംസ്ഥാനത്ത് കനത്ത മഴ തുടരും; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
Kerala Rain Update And Alert : സംസ്ഥാനത്ത് അതിശക്തിമായ മഴ മുന്നറിയിപ്പ് നൽകിയ കേന്ദ്ര കാലാവസ്ഥ വകുപ്പ് രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും ഏഴ് ജില്ലകളിൽ മഞ്ഞ അലേർട്ടും പ്രഖ്യാപിച്ചു. കനത്ത മഴയെ തുടർന്ന് ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം : കേരളത്തിലാകെ കനത്ത മഴ തുടരുന്നു. ഇന്നലെ ബുധനാഴ്ച രാത്രി ആരംഭിച്ച മഴ പല ഇടങ്ങളിലും ഇന്നും തുടരുകയാണ്. അതിശക്തമായ മഴയെ തുടർന്ന് വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ടും, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിൽ മഞ്ഞ് അലേർട്ടുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
LIVE NEWS & UPDATES
-
Kerala Rain Updates: ശക്തമായ കാറ്റിൽ തോണി മറിഞ്ഞ് യുവാവ് മരിച്ചു
കാസർഗോഡ് ഓരിപുഴയിൽ മീൻ പിടിക്കുന്നതിനിടെ ശക്തമായ കാറ്റിൽ തോണി മറിഞ്ഞ് യുവാവ് മരിച്ചു. വലിയപറമ്പ് മാവിലാകടപ്പുറം കെ പി പി മുകേഷാണ് മരിച്ചത്.
-
Kerala Rain School Holidays: നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കുട്ടനാട്, ചെങ്ങന്നൂർ, ചേർത്തല, അമ്പലപ്പുഴ, താലൂക്കുകളിലെ പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി.
-
-
Kerala Rain Dam Update : മംഗലം ഡാം നാളെ തുറക്കും.
പാലക്കാട് ജില്ലയിലെ മംഗലം ഡാമിൻ്റെ വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ നാളെ ജൂൺ 28 രാവിലെ 11 ന് ഡാമിൻ്റെ സ്പിൽവെ ഷട്ടറുകൾ നിയന്ത്രിത അളവിൽ തുറക്കുമെന്ന് ബന്ധപ്പെട്ട എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ഡാമിൻ്റെ താഴെ ഭാഗത്തുള്ള ചെറുകുന്നം പുഴയുടെ തീരത്തുള്ളവർ ജാഗത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. ഇന്ന് രാവിലെ എട്ടുമണിക്കുള്ള ജലനിരപ്പ് 76. 21 മീറ്ററാണ്.ഡാമിൻ്റ ബ്ലൂ അലർട്ട് ലെവൽ 76 മീറ്ററും ഓറഞ്ച് അലർട്ട് ലെവൽ 76.5 1 മീറ്ററും ആണ്.
-
Kerala Rain School Holiday : പത്തനംതിട്ടയിൽ അവധി ഇല്ല
മഴ മുന്നറിയിപ്പില്ലാത്തതിനാൽ പത്തനംതിട്ട ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ഇല്ലെന്ന് ജില്ല കലക്ടർ അറിയിച്ചു.
-
Kochi Rain Updates : ഇൻഫോ പാർക്കിൽ മരം വീണു
കാക്കനാട് ഇൻഫോ പാർക്കിൽ കനത്ത മഴയിൽ മരം വീണു. സുരഭി നഗറിന് സമീപത്തെ റോഡിലാണ് മരം വീണത്. ഇതെ തുടർന്ന് ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.
-
Kerala Rain Updates : ആലപ്പുഴയിൽ നാല് ദുരിതാശ്വാസ ക്യാമ്പുകൾ
കനത്ത മഴയെ തുടർന്ന് ആലപ്പുഴ ജില്ലയിൽ നാല് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ചെങ്ങന്നൂർ, ചേർത്തല താലൂക്കുകളിലാണ് ക്യാമ്പ് ആരംഭിച്ചിരിക്കുന്നത്. കിഴക്കൻ മേഖലകളില മഴ തുടരുന്നതിനാൽ കൂടുതൽ പെയ്ത്ത് വെള്ളം അപ്പർ കുട്ടനാടൻ മേഖലകളിലേക്ക് എത്തികൊണ്ടിരിക്കുകയാണ്
-
Kerala Rain Crisis : തിരുവനന്തപുരത്ത് 1.41 കോടിയുടെ നാശനഷ്ടം
കനത്ത മഴയിൽ തിരുവനന്തപുരത്ത് 1.41 കോടിയുടെ രൂപയുടെ കൃഷി നാശമുണ്ടായി. വിവിധ കൃഷി മേഖലകളിലായി 289 കർഷകരെ നഷ്ടം ബാധിച്ചിട്ടുണ്ട്
-
Kerala Rain Alert : കനത്ത മഴ തുടരും; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് കനത്ത മഴ തുടരും. തിരുവനന്തപുരം, കൊല്ലം ഒഴികെ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്. ബാക്കി ജില്ലകളിൽ മഞ്ഞ അലേർട്ടും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
-
Kerala Rain Alert : വരും മണിക്കൂറുകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
വരും മണിക്കൂറുകളിൽ കാസർകോട്, കണ്ണൂർ, മലപ്പുറം, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യകതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മഴയ്ക്കൊപ്ം 40 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയെന്നും മുന്നറിയിപ്പ്
-
Kerala Rain Today Updates : തിരുവനന്തപുരത്ത് വീടുകളിൽ വെള്ളം കയറി
തിരുവനന്തപുരം ജില്ലിയിലെ ചാക്കയിൽ വിവിധ ഇടങ്ങളിൽ വീടുകളിൽ വെള്ളം കയറി. ഉച്ചയോടെ ഈ പ്രദേശത്ത് മഴയ്ക്ക് നേരിയ ശമനം ഉണ്ട്
-
Kerala Google Map Accident : ഗൂഗിൾ മാപ്പ് നോക്കി വന്ന കാർ പുഴയിൽ വീണു
കാസർകോട് കാർ വെള്ളിത്തിൽ മറിഞ്ഞു. കാസർകോട് മലയോര ഹൈവേ എടപ്പറമ്പ് കോളിച്ചാൽ റീച്ചിൽ കൈവരിയില്ലാത്ത പാലത്തിൽ നിന്നാണ് കാർ പുഴയിലേക്ക് മറിഞ്ഞത്. ഗൂഗിൾ മാപ്പ് നോക്കിയെത്തിയപ്പോഴാണ് അപകടം സംഭവിക്കുന്നത്. പൂർണ വിവരങ്ങൾ അറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ
-
Kerala Rain Latest Updates : വടക്കൻ കേരളത്തിൽ മലയോര മേഖലയിൽ കനത്ത മഴ തുടരുന്നു
വടക്കൻ കേരളത്തിലെ കണ്ണൂർ, മലപ്പുറം, വയനാട് ജില്ലകളിൽ മലയാരോ മേഖലയിൽ കനത്ത മഴ ഇപ്പോഴും തുടരുകയാണ്. കണ്ണൂരിൽ റീബിൽഡ് കേരളയിൽ നിർമിച്ച് റോഡ് തകർന്നു. തളിപ്പറമ്പ് കുപ്പം പുഴ, മധുവാഹിനി പുഴയും കരകവിഞ്ഞൊഴുകി.
-
Kerala Rain Updates : മഴയിൽ വ്യാപക നാശനഷ്ടം
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുകയാണ്. വടക്ക്, മധ്യകേരളത്തിലെ വിവിധ പ്രദേശങ്ങളിൽ മഴയെ തുടർന്ന് വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട്ചെയ്യുന്നു. മലപ്പുറം ചെമ്പ്രശ്ശേരിയിൽ വീട് തകർന്നു വീണു. തലനാരിഴയ്ക്കാണ് വീട്ടിലുള്ളവർ രക്ഷപ്പെട്ടത്. കൊണ്ടോട്ടിയിൽ വീടിൻ്റെ മുൻവശവും മതിലും ഇടിഞ്ഞു വീണു.