5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Kerala Rain Alert: മഴ ഭീതി ഒഴിയുന്നില്ല, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

Kerala Rain Updates: ജലാശയങ്ങളില്‍ ഇറങ്ങിയുള്ള കുളിയും മീന്‍പിടിത്തവും ഒഴിവാക്കുക. കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുള്ളതോടൊപ്പം കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പുമുണ്ട്. മധ്യകേരളം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദ്ദപാത്തി രൂപപ്പെട്ടിട്ടുണ്ട്.

Kerala Rain Alert: മഴ ഭീതി ഒഴിയുന്നില്ല, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌
Kerala Rain Alert
Follow Us
shiji-mk
SHIJI M K | Published: 04 Aug 2024 06:11 AM

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത. സംസ്ഥാനത്തിന്റെ ഒറ്റപ്പെട്ടയിടങ്ങളിലാണ് മഴയ്ക്ക് സാധ്യതയുള്ളതെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്.

തിങ്കളാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു ജില്ലയിലും അതിതീവ്ര മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും ജാഗ്രത തുടരണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കനത്ത മഴ പെയ്ത പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ എന്നിവയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ആളുകള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Also Read: Wayanad Landslide: ദുരന്തമേഖലയിലെ സന്നദ്ധ സേവനത്തിൽ നിയന്ത്രണം; മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന

ജലാശയങ്ങളില്‍ ഇറങ്ങിയുള്ള കുളിയും മീന്‍പിടിത്തവും ഒഴിവാക്കുക. കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുള്ളതോടൊപ്പം കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പുമുണ്ട്. മധ്യകേരളം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദ്ദപാത്തി രൂപപ്പെട്ടിട്ടുണ്ട്. കൂടാതെ മണ്‍സൂണ്‍ പാത്തിയും നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് മഴ കനക്കുന്നത്.

അതേസമയം, വയനാട് ഉരുള്‍പൊട്ടല്‍ ദുരന്ത മേഖലയായ മുണ്ടക്കൈ, ചൂരല്‍മല മേഖകളില്‍ സേവനം ചെയ്യാന്‍ എത്തുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് നിയന്ത്രണം. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് ഇനി മുതല്‍ പ്രദേശത്തേക്ക് പ്രവേശനമുള്ളൂ. സന്നദ്ധ പ്രവര്‍ത്തകരുടെ സുരക്ഷ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മുന്‍നിര്‍ത്തിയും മറ്റുള്ളവ ഏകോപിപ്പിക്കുന്നതിനായുമാണ് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്. ഞായറാഴ്ച രാവിലെ 6.30 മുതല്‍ ചൂരല്‍മല കണ്‍ട്രോള്‍ റൂമിന് സമീപം റവന്യു വകുപ്പിന്റെ രജിസ്‌ട്രേഷന്‍ കൗണ്ടര്‍ പ്രവര്‍ത്തിനം ആരംഭിക്കും.

Also Read: Mullaperiyar Dam: മുല്ലപ്പെരിയാര്‍ സുരക്ഷ വീണ്ടും ചര്‍ച്ചയിൽ; എന്തുകൊണ്ട്‌ ഡീക്കമ്മീഷൻ ചെയ്യുന്നില്ല

ഇവിടെ രജിസ്റ്റര്‍ ചെയ്യുന്നവരെ മാത്രമാണ് ദുരന്ത മേഖലയിലേക്ക് കടത്തിവിടുക. സംഘങ്ങളായി വരുന്ന സന്നദ്ധ സേവകര്‍ ടീം ലീഡറുടെ പേര് വിലാസം രജിസ്റ്റര്‍ ചെയ്താല്‍ മതിയാകുമെന്നും വയനാട് ജില്ലാ ഭരണകൂടം വ്യക്തമാക്കി.

Latest News