Kerala Rain Alert: കള്ളക്കടല്‍ പ്രതിഭാസം ഒഴിഞ്ഞിട്ടില്ല; ഭീഷണിയുള്ളത് ഈ ജില്ലകളില്‍
Kerala Rain Updates: ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണം. കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കണ്ണൂര്‍: കേരളത്തില്‍ ഇന്ന് കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത. കണ്ണൂര്‍, കാസര്‍കോട് തീരങ്ങളിലാണ് കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യതയുള്ളതെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. രാവിലെ 11.30 വരെ 1.9 മുതല്‍ 2.1 മീറ്റര്‍ വരെ ഉയരത്തിലുള്ള തിരമാലകള്‍ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഈ ജില്ലകളിലെ തീരദേശത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണം. കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഒരു ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല.
ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത
കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ തീരങ്ങളില്‍ വ്യാഴാഴ്ച രാവിലെ 11.30 വരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുണ്ട്. 1.9 മുതല്‍ 2.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്. കൂടാതെ കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ട്.
വ്യാഴാഴ്ച രാത്രി 11.30 വരെ 1.9 മുതല്‍ 2.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും തമിഴ്‌നാട് തീരത്തും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. ഇവിടങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
നിര്‍ദേശങ്ങള്‍ ഇപ്രകാരം
കടല്‍ക്ഷോഭത്തിന് സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശം അനുസരിച്ച് മാറി താമസിക്കണം.
മത്സ്യബന്ധന യാനങ്ങളായ വള്ളം, ബോട്ട് തുടങ്ങിയവ ഹാര്‍ബറില്‍ കെട്ടിയിട്ട് സംരക്ഷിക്കുക.
വള്ളങ്ങള്‍ തമ്മില്‍ കൃത്യമായ അകലം പാലിച്ച് വേണം കെട്ടിയിടാന്‍. ഇത് ഇവ തമ്മില്‍ കൂട്ടിയിച്ച് കേടുപാടുകള്‍ സംഭവിക്കുന്നത് തടയും.
ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.