സംസ്ഥാനത്ത് അതീവ ജാഗ്രത തുടരണം; മഴ മുന്നറിയിപ്പ് മാറിമറിയുന്നു, ശക്തമായ മഴ തുടരും | Kerala Rain latest updates orange and yellow alert declared in some districts Malayalam news - Malayalam Tv9

Kerala Rain Alert: സംസ്ഥാനത്ത് അതീവ ജാഗ്രത തുടരണം; മഴ മുന്നറിയിപ്പ് മാറിമറിയുന്നു, ശക്തമായ മഴ തുടരും

Published: 

01 Aug 2024 15:15 PM

Rain Updates in Kerala: മലയോര മേഖലകളില്‍ ശക്തമായ മഴ പെയ്തുകൊണ്ടിരിക്കുന്നതിനാല്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ എന്നിവയ്ക്ക് സാധ്യതയുണ്ടെന്നും അടിയന്തര സാഹചര്യങ്ങളില്‍ സുരക്ഷിത സ്ഥലത്തേക്ക് മാറി താമസിക്കാന്‍ ആളുകള്‍ തയാറാകണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

Kerala Rain Alert: സംസ്ഥാനത്ത് അതീവ ജാഗ്രത തുടരണം; മഴ മുന്നറിയിപ്പ് മാറിമറിയുന്നു, ശക്തമായ മഴ തുടരും

Rain PTI Image

Follow Us On

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് എന്നീ ജില്ലകളില്‍ നാളെയും യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. നേരത്തെ ഒമ്പത് ജില്ലകളിലായിരുന്നു ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നത്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായിരുന്നു യെല്ലോ അലര്‍ട്ട്.

Also Read: CMDRF: നുണ പ്രചരണങ്ങൾ കേട്ട് പണം നൽകാതിരിക്കരുത്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പ് നടത്താനുള്ളതല്ല

മലയോര മേഖലകളില്‍ ശക്തമായ മഴ പെയ്തുകൊണ്ടിരിക്കുന്നതിനാല്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ എന്നിവയ്ക്ക് സാധ്യതയുണ്ടെന്നും അടിയന്തര സാഹചര്യങ്ങളില്‍ സുരക്ഷിത സ്ഥലത്തേക്ക് മാറി താമസിക്കാന്‍ ആളുകള്‍ തയാറാകണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. മാറി താമസിക്കേണ്ട സാഹചര്യമുള്ളവര്‍ പകല്‍ സമയത്ത് തന്നെ മാറാന്‍ തയാറാകണം.

സ്ഥിരമായ വെള്ളക്കെട്ട് രൂപപ്പെടുന്നയിടങ്ങളില്‍ നിന്ന് സാഹചര്യം വിലയിരുത്തിയ ശേഷം ആളുകള്‍ ക്യാമ്പുകളിലേക്ക് മാറിതാമസിക്കണം. സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. അപകടം സംഭവിക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുമായി ബന്ധപ്പെടേണ്ടതാണ്.

Also Read: Bailey Bridge: എന്താണ് വയനാട്ടിൽ നിർമ്മിക്കുന്ന ബെയ്‌ലി പാലം? എന്താണ് ഇവയുടെ പ്രത്യേകത?

വിവിധയിടങ്ങളില്‍ അപകടാവസ്ഥയിലുള്ള മരങ്ങള്‍, പോസ്റ്റുകള്‍, ബോര്‍ഡുകള്‍, മതിലുകള്‍ എന്നിവ സുരക്ഷിതമാക്കേണ്ടത് അനിവാര്യമാണ്. മത്സ്യബന്ധന ഉപകരണങ്ങള്‍ കെട്ടിയിട്ട് സൂക്ഷിക്കുക. ജലാശയങ്ങളില്‍ കുളിക്കാനോ മീന്‍ പിടിക്കാനോ ഒരു കാരണവശാലും പോകരുത്. അത്യാവശ്യമില്ലാത്ത യാത്രകള്‍ പരമാവധി ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങള്‍, ജലാശയങ്ങള്‍, മലയോര മേഖലകള്‍ എന്നിവിടങ്ങളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കുക.

ജലാശയങ്ങളോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കുക. അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളില്‍ മുന്‍കൂട്ടി ദുരിതാശ്വാസ ക്യാമ്പുകള്‍ സജീകരിക്കാന്‍ ശ്രദ്ധിക്കുക. ദുരിതത്തിന് സാധ്യതയുള്ള മേഖലയില്‍ താമസിക്കുന്നവര്‍ എമര്‍ജന്‍സി കിറ്റ് തയാറാക്കി വെക്കണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കുന്നു.

പൈനാപ്പിൾ ജ്യൂസ് ചില്ലറക്കാരനല്ല
പൈൽസ് ഉള്ളവർ ഇത് ശ്രദ്ധിക്കൂ...
നെല്ലിക്ക രാവിലെ വെറും വയറ്റില്‍ കഴിച്ചുനോക്കൂ; ഗുണങ്ങള്‍ ഏറെ
മുരിങ്ങയിലയുടെ ഈ ഗുണങ്ങള്‍ അറിയാതെ പോകരുത്
Exit mobile version