5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Rain Alert: മഴ പോയിട്ടില്ല..! സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത; ഈ ജില്ലകളിൽ മുന്നറിയിപ്പ്

Kerala Rain Alert Today On March 29: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ശ്ക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കനുസരിച്ച് ഏറ്റവും കൂടുതൽ സംസ്ഥാനത്ത് വേനൽ മഴ ലഭിച്ചത് ഈ വർഷമാണ്.

Kerala Rain Alert: മഴ പോയിട്ടില്ല..! സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത; ഈ ജില്ലകളിൽ മുന്നറിയിപ്പ്
പ്രതീകാത്മക ചിത്രം Image Credit source: Social Media
neethu-vijayan
Neethu Vijayan | Updated On: 29 Mar 2025 08:19 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നേരിയ മഴയ്ക്ക് (Kerala Rain Alert) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കണ്ണൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ശ്ക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്. ഇടിമിന്നൽ അപകടകാരികളായതിനാൽ പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കുക. ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കനുസരിച്ച് ഏറ്റവും കൂടുതൽ സംസ്ഥാനത്ത് വേനൽ മഴ ലഭിച്ചത് ഈ വർഷമാണ്. സംസ്ഥനത്ത് ഇതുവരെ 58. 2 മില്ലിമീറ്റർ മഴ ലഭിച്ചുവെന്നാണ് കണക്കുകൾ വ്യക്തമാകുന്നത്.

അതേസമയം കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ മിക്ക സ്ഥലങ്ങളിലും അൾട്രാവയലറ്റ് രശ്മികളുടെ അളവ് കൂടുതലായാണ്  രേഖപ്പെടുത്തിയിട്ടുള്ളത്. പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് സാധാരണയായി ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. കൊട്ടാരക്കര, കോന്നി, ചങ്ങനാശ്ശേരി, മൂന്നാർ, പൊന്നാനി തുടങ്ങിയ സ്ഥലങ്ങളിൽ ഓറഞ്ച് അലർട്ടാണ് നൽകിയിരിക്കുന്നത്. 8 മുതൽ 10 വരെ അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തുന്ന സാഹചര്യത്തിലാണ് ഓറഞ്ച് അലർട്ട് പുറപ്പെടുവിക്കുന്നത്.

ആറ് മുതൽ ഏഴ് വരെ യെല്ലോ അലർട്ടും, 11ന് മുകളിൽ ഏറ്റവും ​ഗുരുതരമായ സാഹചര്യമായി കണക്കിലെടുത്ത് റെഡ് അലർട്ടാണ് നൽകാറുള്ളത്. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായേക്കാവുന്നതിനാൽ പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കുക.