Kerala Rain Alerts : സംസ്ഥാനത്ത് മഴ കുറയുന്നു? ഇന്ന് ഒരു ജില്ലയിലും ഓറഞ്ച് അലർട്ട് ഇല്ല; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala Rain Alerts No Orange Alert Today : സംസ്ഥാനത്തെ ഒരു ജില്ലയിലും ഇന്ന് ഓറഞ്ച് അലർട്ട് ഇല്ല. അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.

Kerala Rain Alerts : സംസ്ഥാനത്ത് മഴ കുറയുന്നു? ഇന്ന് ഒരു ജില്ലയിലും ഓറഞ്ച് അലർട്ട് ഇല്ല; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala Rain Alert.

abdul-basith
Published: 

02 Aug 2024 06:34 AM

സംസ്ഥാനത്ത് മഴ കുറയുന്നെന്ന സൂചനയുമായി കാലാവസ്ഥാ പ്രവചനം. കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനമനുസരിച്ച് ഇന്ന് ഒരു ജില്ലയിലും ഓറഞ്ച് അലർട്ട് ഇല്ല. എന്നാൽ, അഞ്ച് ജില്ലകളിൽ യെല്ലോ (Kerala Rain Alerts) അലർട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പുള്ളത്.

മഴയോര മേഖലകളിൽ ഒറ്റപ്പെട്ട, ശക്തമായ മഴ തുടരും. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാൽ കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. കേരള, തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലേറ്റത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. കോഴിക്കോട്, പാലക്കാട്, വയനാട്, കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, തൃശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. ഇതിൽ പാലക്കാട് ജില്ലയിൽ പ്രൊഫഷണൽ കോളജുകൾക്ക് അവധി ബാധകമല്ല.

Also Read : Wayanad Landslide: ജീവനോടെ ഉള്ളവരെയെല്ലാം കണ്ടെത്തി; കാണാതായത്‌ 29 കുട്ടികളെ

മുണ്ടക്കൈയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ജീവനോടെ അവശേഷിച്ച എല്ലാവരെയും രക്ഷപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തില്‍ വിലയിരുത്തി. ഉരുള്‍പൊട്ടലില്‍ 29 കുട്ടികളെയായിരുന്നു കാണാതായിരുന്നത്. വെള്ളാര്‍മല പ്രദേശത്തെ രണ്ട് സ്‌കൂളുകളില്‍ നിന്നും മേപ്പാടിയിലുള്ള രണ്ട് സ്‌കൂളുകളില്‍ നിന്നുമുള്ളവരാണ് ഈ 29 വിദ്യാര്‍ഥികള്‍. 29 പേരില്‍ നാലുപേരുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. മുണ്ടക്കൈ, അട്ടമല എന്നിവിടങ്ങളില്‍ ഇനി ജീവനോടെ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് കേരള-കര്‍ണാടക സബ് ഏരിയ ജനറല്‍ ഓഫീസര്‍ കാന്‍ഡിങ് മേജര്‍ ജനറല്‍ വി ടി മാത്യു പറഞ്ഞു.

നിലവില്‍ ആര്‍മിയുടെ 500 പേരാണ് തിരച്ചിലിനായി പ്രദേശത്തുള്ളത്. ഒറ്റപ്പെട്ട് ആരെങ്കിലും ജീവനോടെ അവശേഷിക്കുന്നുണ്ടോയെന്ന് കണ്ടെത്തണമെന്ന് സൈന്യം അറിയിച്ചു. മൃതദേഹങ്ങളാണ് ഇവിടെനിന്നും ഇനി കണ്ടെത്താനുള്ളത്. മൃതദേഹ അവശിഷ്ടങ്ങളുടെ തിരച്ചിലും സംസ്‌കാരവുമാണ് പ്രശ്‌നമായി അവശേഷിക്കുന്നതെന്ന് എഡിജിപി എംആര്‍ അജിത് കുമാര്‍ പറഞ്ഞു.

മൃതദേഹം കിട്ടിയാല്‍ മൂന്ന് മിനിറ്റിനുള്ളില്‍ പോസ്റ്റുമോര്‍ട്ടം തുടങ്ങുന്നുണ്ട്. ക്യാമ്പില്‍ കഴിയുന്നവര്‍ മാനസികാഘാത പ്രശ്‌നം നേരിടുന്നുണ്ട്. അവര്‍ക്ക് കൗണ്‍സിലിംഗ് നല്‍കിവരികയാണ്. പകര്‍ച്ചവ്യാധിയാണ് പ്രധാന വെല്ലുവിളിയായിരിക്കുന്നത്. അത് തടയാന്‍ മൃഗങ്ങളുടെ മൃതദേഹങ്ങളും വേണ്ട രീതിയില്‍ സംസാരിക്കാനുള്ള നടപടികള്‍ ചെയ്യുന്നുണ്ടെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

 

Related Stories
Vloger Junaid: വ്‌ളോഗര്‍ ജുനൈദ് വാഹനാപകടത്തില്‍ മരിച്ചു
Kerala High Court: ‘വ്യക്തിവിരോധം തീര്‍ക്കാൻ വ്യാജ ബലാത്സംഗ പരാതികൾ കൂടുന്നു’; നിരീക്ഷണവുമായി ഹൈക്കോടതി
പൊറോട്ടയ്ക്കൊപ്പം നൽകിയ ഗ്രേവി കുറഞ്ഞുപോയി; ആലപ്പുഴയിൽ ഹോട്ടലുടമയെ ചട്ടുകം കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു
Minister V Sivankutty: ‘സെക്യൂരിറ്റി ജീവനക്കാർക്ക് ഇരിപ്പിടം നൽകണം; സർക്കുലർ പാലിച്ചില്ലെങ്കിൽ കടുത്ത നടപടി’
Kalamassery College Hostel Ganja Case: ഹോളി പാര്‍ട്ടിക്കായി നടന്നത് വന്‍ പണപ്പിരിവ്; കഞ്ചാവിനെ കുറിച്ച് വിവരം നല്‍കിയത് പൂര്‍വ വിദ്യാര്‍ഥി, പ്രതികള്‍ക്ക് സസ്‌പെന്‍ഷന്‍
Kerala Weather Updates: രക്ഷയില്ല, സംസ്ഥാനത്ത് ചൂട് കനക്കും; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്
ഡ്രാഗണ്‍ ഫ്രൂട്ട് പ്രമേഹരോഗികള്‍ കഴിക്കുന്നത് നല്ലതാണോ?
കൂൺ കഴിക്കുന്നവരാണോ നിങ്ങൾ?
അശ്വിന്‍ പറയുന്നു, 'ഈ ടീമാണ് നല്ലത്'
ഹോളി ആഘോഷിച്ചോളൂ! കണ്ണുകളുടെ ആരോ​ഗ്യം ശ്രദ്ധിക്കണേ