ഇന്ന് ഒരു ജില്ലയിലും മുന്നറിയിപ്പില്ല; സംസ്ഥാനത്ത് മഴ കുറയുന്നു | Kerala Rain Alerts No Alert Today Rainfall is decreasing in the state Malayalam news - Malayalam Tv9

Kerala Rain Alerts : ഇന്ന് ഒരു ജില്ലയിലും മുന്നറിയിപ്പില്ല; സംസ്ഥാനത്ത് മഴ കുറയുന്നു

Updated On: 

11 Sep 2024 07:18 AM

Kerala Rain Alerts No Alert Today : സംസ്ഥാനത്ത് മഴ കുറയുന്നു. ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ/ഇടത്തരം മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെങ്കിലും മഴ മുന്നറിയിപ്പില്ല.

Kerala Rain Alerts : ഇന്ന് ഒരു ജില്ലയിലും മുന്നറിയിപ്പില്ല; സംസ്ഥാനത്ത് മഴ കുറയുന്നു

മഴ (image credits: PTI)

Follow Us On

സംസ്ഥാനത്ത് മഴ കുറയുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട മഴയുണ്ടാവുമെങ്കിലും എവിടെയും മഴമുന്നറിയിപ്പില്ല. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. ഒപ്പം, മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റും വീശിയേക്കാം.

മറ്റ് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കാണ് സാധ്യതയുള്ളത്. ഇടിമിന്നലിനും സാധ്യതയുണ്ട്. കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല. വടക്കൻ തമിഴ്‌നാട് തീരത്ത് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില സമയങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗത്തിലുള്ള ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഗൾഫ് ഓഫ് മാന്നാർ, തെക്കൻ തമിഴ്നാട് തീരം, കന്യാകുമാരി തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചിലപ്പോൾ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ കാറ്റ് വീശിയേക്കാം.

Also Read : Onam Special Train: ഓണം ഓടിതീർക്കേണ്ട… ഓണത്തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു റൂട്ടിൽ ഒരു സ്പെഷൽ ട്രെയിൻ കൂടി

ഇന്നലെ ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ടായിരുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നത്. മഴയ്ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു.

വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി സ്ഥിതിചെയ്തിരുന്ന അതിതീവ്ര ന്യൂനമർദ്ദം ഒഡീഷയിലെ പുരിയ്ക്ക് സമീപം കരയിൽ കയറി. ഇത് തീവ്ര ന്യൂനമർദ്ദമായി ശക്തി കുറയാൻ സാധ്യതയുണ്ട് എന്നായിരുന്നു ഇന്നലത്തെ പ്രവചനം. സംസ്ഥാനത്ത് അടുത്ത ഏഴ് ദിവസം വ്യാപകമായ മഴയ്ക്കുള്ള സാധ്യതയും ഇന്നലെ പ്രവചിക്കപ്പെട്ടിരുന്നു. ഒറ്റപ്പെട്ട ഇടങ്ങളിൽ ചൊവ്വാഴ്ച വരെ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നത്. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി തീവ്രന്യൂനമർദം സ്ഥിതി ചെയ്യുന്നതിന്റെ ഫലമായാണ് സംസ്ഥാനത്ത് മഴ തുടരുക എന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു.

രാവിലെ ഈന്തപ്പഴം ചൂടുവള്ളെത്തിലിട്ട് കഴിച്ചു നോക്കൂ...
കറിവേപ്പില കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
കുട്ടികളിലെ കാഴ്ചവൈകല്യത്തിന് ഇലക്കറി ശീലമാക്കാം
മണത്തിൽ മാത്രമല്ല ഗുണത്തിലും മുന്നിലാണ് ഗ്രാമ്പൂ
Exit mobile version