സംസ്ഥാനത്ത് ശനിയാഴ്ച മുതൽ മഴ ശക്തമാകാൻ സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് | Kerala Rain Alerts Monsoon Might Intesify From Saturday Yellow Alert In 3 Districts Malayalam news - Malayalam Tv9

Kerala Rain Alerts : സംസ്ഥാനത്ത് ശനിയാഴ്ച മുതൽ മഴ ശക്തമാകാൻ സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

Published: 

08 Aug 2024 15:50 PM

Kerala Rain Alerts Monsoon : സംസ്ഥാനത്ത് ശനിയാഴ്ച മുതൽ ശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ശനിയാഴ്ച മൂന്ന് ജില്ലകളിലും ഞായറാഴ്ച അഞ്ച് ജില്ലകളിലും യെല്ലോ അലർട്ടാണ്.

Kerala Rain Alerts : സംസ്ഥാനത്ത് ശനിയാഴ്ച മുതൽ മഴ ശക്തമാകാൻ സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala Rain Alert.

Follow Us On

സംസ്ഥാനത്ത് ശനിയാഴ്ച മുതൽ വീണ്ടും മഴ ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ശനിയാഴ്ച മുതൽ മഴ ശക്തമാവാൻ സാധ്യതയെന്നാണ് പ്രവചനം. ശനിയാഴ്ച മൂന്ന് ജില്ലകളിൽ അതിശക്തമായ ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതയാണ് കല്പിക്കപ്പെടുന്നത്. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഈ ദിവസം യെല്ലോ അലർട്ടാണ്.

ഞായറാഴ്ച അഞ്ച് ജില്ലകളിലും തിങ്കളാഴ്ച മൂന്ന് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഞായറാഴ്ചത്തെ മഴ മുന്നറിയിപ്പ്. തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. വെള്ളിയാഴ്ച രാത്രി 11.30 വരെ കണ്ണൂര്‍, കാസര്‍കോട് തീരങ്ങളില്‍ 11.30 വരെ 1.4 മുതല്‍ 1.6 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ട്. ഇവിടെയുള്ള മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം.

Also Read : Kerala Rain Alert: കള്ളക്കടൽ പ്രതിഭാസം ഒഴിഞ്ഞിട്ടില്ല; ഭീഷണിയുള്ളത് ഈ ജില്ലകളിൽ

കടല്‍ക്ഷോഭത്തിന് സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശം അനുസരിച്ച് മാറി താമസിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി. മത്സ്യബന്ധന യാനങ്ങളായ വള്ളം, ബോട്ട് തുടങ്ങിയവ ഹാര്‍ബറില്‍ കെട്ടിയിട്ട് സംരക്ഷിക്കണം. വള്ളങ്ങള്‍ തമ്മില്‍ കൃത്യമായ അകലം പാലിച്ച് വേണം കെട്ടിയിടാന്‍. ഇത് ഇവ തമ്മില്‍ കൂട്ടിയിച്ച് കേടുപാടുകള്‍ സംഭവിക്കുന്നത് തടയും. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കാന്‍ ശ്രദ്ധിക്കണമെന്നും നിർദ്ദേശമുണ്ട്.

സംസ്ഥാനത്ത് ഇന്ന് കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത പ്രവചിച്ചിരുന്നു. രാവിലെ 11.30 വരെ 1.9 മുതല്‍ 2.1 മീറ്റര്‍ വരെ ഉയരത്തിലുള്ള തിരമാലകള്‍ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നായിരുന്നു മുന്നറിയിപ്പ്. ഈ ജില്ലകളിലെ തീരദേശത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണം. കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.

Related Stories
Kaviyoor Ponnamma : ‘തിളക്കമുള്ള ഒരു അദ്ധ്യായത്തിന് തിരശ്ശീല വീണു’; കവിയൂർ പൊന്നമ്മയുടെ മരണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി
Kollam Car Accident : അജ്‌മലും ശ്രീക്കുട്ടിയും എംഡിഎംഎയ്ക്ക് അടിമകൾ; ഹോട്ടൽ മുറിയിൽ മദ്യക്കുപ്പികൾ: നിർണായക കണ്ടെത്തലുകളുമായി പോലീസ്
Anna sebastian death: ഞായറാഴ്ച പോലും 16 മണിക്കൂർ ജോലി, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അന്നയുടെ സുഹൃത്ത്
Kanthari chilli rate: കുതിച്ചുയർന്ന് കാന്താരി വില; ഇത് കൃഷിക്കു പറ്റിയ സമയം
EY Employee Death: ‘തൊഴിൽ സമ്മർദ്ദം ഇവൈയിൽ നിരന്തര സംഭവം’; യുവതിയുടെ മരണത്തിന് പിന്നാലെ ജീവനക്കാരിയുടെ ഇമെയിൽ പുറത്ത്
Bevco Holiday September: സെപ്റ്റംബറിലെ ബെവ്‌കോയുടെ അവസാന അവധി, അറിഞ്ഞിരിക്കാം
മറ്റു രാജകുമാരിമാരിൽ നിന്ന് എങ്ങനെ ഡയാന വ്യത്യസ്തയായി?
കാന്താരി മുളകൊരു കില്ലാടി തന്നെ.. ​ഗുണങ്ങൾ ഇങ്ങനെ
അറിയാതെ പോലും പൂപ്പലുള്ള ബ്രെഡ് കഴിക്കല്ലേ... അപകടമാണ്
സ്റ്റിക്കര്‍ പതിപ്പിച്ച പഴങ്ങളാണോ കഴിക്കുന്നത്? ശ്രദ്ധിക്കാം...
Exit mobile version