5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Rain Alerts : ഇന്ന് രണ്ട് ജില്ലകളിൽ മാത്രം മഴ മുന്നറിയിപ്പ്; കേരള , ലക്ഷദ്വീപ് തീരങ്ങളിലെ മത്സ്യബന്ധനത്തിനുള്ള വിലക്ക് നീക്കി

Kerala Rain Alerts Fishing Ban Lifted : സംസ്ഥാനത്ത് ഇന്ന് ഇടത്തരം മഴ തുടരുമെന്ന് മുന്നറിയിപ്പ്. രണ്ട് ജില്ലകളിൽ മാത്രമാണ് ഇന്ന് മഴ മുന്നറിയിപ്പുള്ളത്. ഒപ്പം കേരള , ലക്ഷദ്വീപ് തീരങ്ങളിലെ മത്സ്യബന്ധനത്തിനുള്ള വിലക്ക് നീക്കിയിട്ടുണ്ട്.

Kerala Rain Alerts : ഇന്ന് രണ്ട് ജില്ലകളിൽ മാത്രം മഴ മുന്നറിയിപ്പ്; കേരള , ലക്ഷദ്വീപ് തീരങ്ങളിലെ മത്സ്യബന്ധനത്തിനുള്ള വിലക്ക് നീക്കി
Kerala Rain Alerts Fishing Ban Lifted (Image Courtesy - PTI)
abdul-basith
Abdul Basith | Published: 27 Jul 2024 08:00 AM

സംസ്ഥാനത്ത് ഇടത്തരം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്കൻ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. നാളെ ഈ ജില്ലകൾക്കൊപ്പം മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ഇന്ന് മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. അതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. കേരള, ലക്ഷദ്വീപ് തീരങ്ങളിലെ മത്സ്യബന്ധനത്തിനുള്ള വിലക്ക് നീക്കിയെങ്കിലും കർണാടക തീരത്ത് വിലക്ക് തുടരും. ഇവിടെ ശക്തമായ മഴയ്ക്കും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ലക്ഷദ്വീപ് തീരത്തും മോശം കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലേറ്റത്തിനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പുണ്ട്. കണ്ണൂർ, കാസർഗോഡ്, മാഹി തീരങ്ങളിൽ പ്രത്യേക ജാഗ്രതാനിർദ്ദേശമാണുള്ളത്.

ഇന്ന് മുതൽ ചൊവ്വാഴ്ച വരെ ഗൾഫ് ഓഫ് മാന്നാർ, തെക്കൻ തമിഴ്നാട് തീരം, കന്യാകുമാരി തീരം, ബംഗാള്‍ ഉള്‍ക്കടല്‍, അറബിക്കടല്‍, വടക്കന്‍ ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഈ തീയതികളിൽ ഇവിടങ്ങളിൽ മത്സ്യബന്ധനം വിലക്കി.

Also Read : Kerala Rain Alert: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴ; ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നായിരുന്നു ഇന്നലെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ സ്ഥിതിചെയ്യുന്ന ന്യുനമർദ്ദ പാത്തിയുടെ ഫലമായാണ് സംസ്ഥാനത്ത് മഴ ശക്തമാകുക. ഇതിൻ്റെ ഭാ​ഗമായി അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലായിരുന്നു യെല്ലോ അലർട്ട്.

28ന് കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും 29ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

28 -ന് വ്യാപകമായി ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും 25, 26 തീയതികളിൽ മണിക്കൂറിൽ പരമാവധി 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.