Kerala Rain Alerts : കനത്ത മഴയിൽ ഗതാഗതം ദുഷ്കരം; രണ്ട് വന്ദേ ഭാരത് ഉൾപ്പെടെ മൂന്ന് ട്രെയിനുകളുടെ സമയം പുനക്രമീകരിച്ചു

Kerala Rain Alerts 3 Trains Rescheduled : സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയിൽ രണ്ട് വന്ദേ ഭാരത് ഉൾപ്പെടെ മൂന്ന് ട്രെയിനുകളുടെ സമയം പുനക്രമീകരിച്ചു. കേരളത്തിൽ നിന്ന് പുറപ്പെടേണ്ട സമയമാണ് പുനക്രമീകരിച്ചത്.

Kerala Rain Alerts : കനത്ത മഴയിൽ ഗതാഗതം ദുഷ്കരം; രണ്ട് വന്ദേ ഭാരത് ഉൾപ്പെടെ മൂന്ന് ട്രെയിനുകളുടെ സമയം പുനക്രമീകരിച്ചു

onam special train service (Image Courtesy - Social Media)

Published: 

30 Jul 2024 17:27 PM

കനത്ത മഴയിൽ ഗതാഗതം ദുഷ്കരമായതിനെ തുടർന്ന് മൂന്ന് ട്രെയിനുകളുടെ സമയം പുനക്രമീകരിച്ച് റെയിൽവേ. ആലപ്പുഴ – എംജിആർ ചെന്നൈ സെൻട്രൽ എക്സ്പ്രസ്, തിരുവനന്തപുരം സെൻട്രൽ – മംഗലാപുരം വന്ദേ ഭാരത് എക്സ്പ്രസ്, കാസർകോട് – തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസ് എന്നീ ട്രെയിനുകളുടെ സമയമാണ് പുനക്രമീകരിച്ചത്.

വൈകിട്ട് 3.20 പുറപ്പെടേണ്ട ആലപ്പുഴ – എംജിആർ ചെന്നൈ സെൻട്രൽ എക്സ്പ്രസ് ആറ് മണിക്കാവും യാത്ര ആരംഭിക്കുക. വൈകിട്ട് 4.05ന് പുറപ്പെടേണ്ട തിരുവനന്തപുരം സെൻട്രൽ – മംഗലാപുരം വന്ദേ ഭാരത് എക്സ്പ്രസും ആറ് മണിക്ക് യാത്ര ആരംഭിക്കും. വൈകിട്ട് 2.30ന് യാത്ര ആരംഭിക്കേണ്ടിയിരുന്ന കാസർകോട് – തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസ് 6.30നാവും സർവീസ് തുടങ്ങുക.

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കാസർഗോഡ്, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കും. മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാവില്ല.

Also Read : Kerala Rain Alert : സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

സംസ്ഥാനത്ത് എട്ട് ജില്ലകളിലാണ് നിലവിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിലാണ് റെഡ് അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വടക്കൻ കേരളത്തിൽ നാളെയും മറ്റന്നാളും അതിശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് പ്രവചനത്തിൽ പറയുന്നത്. മൺസൂൺ പാത്തി സജീവമായി തുടരുന്നതാണ് നിലവിലെ മഴയ്ക്ക് കാരണം. കേരള തീരം മുതൽ ഗുജറാത്ത് തീരം വരെ ന്യൂനമർദപാത്തിയും നിലനിൽക്കുന്നുണ്ട്.

കോഴിക്കോട് ജില്ലയിൽ കനത്ത മഴയിൽ മലയോര മേഖലയിലും മാവൂർ പ്രദേശത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഈ സാഹചര്യത്തിൽ പ്രദേശത്ത് നിന്ന് നൂറോളം പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. മാവൂർ, മുക്കം മേഖലകളിലാണ് മഴക്കെടുതി രൂക്ഷമായി തുടരുന്നത്. മുക്കത്ത് 19 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ചാത്തമംഗലത്ത് പതിനഞ്ച് കുടുംബങ്ങളേയും മാറ്റിയിരിക്കുന്നത്. മാവൂരിൽ ആറ് ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്.

നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്നതിനാൽ എറണാകുളം ജില്ലയിലെ കാളിയാർ, തൃശൂർ ജില്ലയിലെ കീച്ചേരിപ്പുഴ, പാലക്കാട് ജില്ലയിലെ പുലംതോട്, കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിപ്പുഴ എന്നീ നദികളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിലെ കരമനയാറ്, പത്തനംതിട്ട ജില്ലയിലെ പമ്പയാറ്, ഇടുക്കി ജില്ലയിലെ തൊടുപുഴയാറ്, തൃശൂർ ജില്ലയിലെ ഗായത്രിപ്പുഴ, ചാലക്കുടിപ്പുഴ, മലപ്പുറം ജില്ലയിലെ ചാലിയാർ, കുതിരപ്പുഴ എന്നീ നദികളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു. ഈ നദികളുടെ തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ് എന്നും ജല കമ്മീഷൻ മുന്നറിയിപ്പ് നൽകി.

 

Related Stories
Son kills Mother: ഉമ്മയെ വെട്ടിക്കൊന്നിട്ടും കൂസലില്ലാതെ ആഷിഖ്, പോലീസ് ജീപ്പിനുള്ളിൽ നിന്ന് മാധ്യമങ്ങള്‍ക്ക് നേരെ ചുംബന ആം​ഗ്യം കാണിച്ച് പ്രതി
Kerala Lottery Result Today: 70 ലക്ഷം നേടിയത് നിങ്ങളുടെ ടിക്കറ്റോ? അക്ഷയ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു
Pinarayi Vijayan: പ്രായപരിധി പ്രശ്‌നമാകും; പിണറായി വിജയന്‍ പിബിയില്‍ നിന്നിറങ്ങേണ്ടി വരും?
Online Trading Scam: ഓണ്‍ലൈന്‍ ട്രേഡിങ്; അമിതലാഭം വാഗ്ദാനം ചെയ്ത് വൈദികന്റെ 1.41 കോടി കവര്‍ന്നു
Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകൾക്ക് യെല്ലോ അലർട്ട്
Railway Station Bike Theft: റെയില്‍വേ സ്‌റ്റേഷനുകളില്‍ ബൈക്ക് മോഷണം; മോഷ്ടിച്ചത് രണ്ട് ലക്ഷത്തിന്റെ വാഹനം
തണുപ്പു കാലത്ത് പാൽ വെറുതേ കുടിക്കല്ലേ
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു