Kerala Rain Alert: കേരളത്തില്‍ ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്
Rain Alert In Kerala three Districts: മലയോര മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ ഇടിയോടും കാറ്റോടും കൂടിയ മഴ ലഭിച്ചേക്കും. കേരള തീരത്ത് ഉയര്‍ന്ന തിരമാലകള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകലാവസ്ഥ നിരീക്ഷണ കേന്ദ്രം. മൂന്ന് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ഇവിടങ്ങളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്.
മലയോര മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ ഇടിയോടും കാറ്റോടും കൂടിയ മഴ ലഭിച്ചേക്കും. കേരള തീരത്ത് ഉയര്‍ന്ന തിരമാലകള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
മധ്യ പടിഞ്ഞാറന്‍ ഉള്‍ക്കടലിലും തമിഴ്‌നാടിനും സമീപത്തായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. തെക്കന്‍ ആന്ധ്രാ തീരത്തിനും വടക്കന്‍ തമിഴ്‌നാടിനും സമീപത്തായി ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഫലമായാണ് കേരളത്തില്‍ മഴ തുടരുന്നത്.
അതേസമയം, നാല് ജില്ലകളില്‍ ആയിരുന്നു കഴിഞ്ഞ ദിവസം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നത്. എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയെന്നും 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേക്കുമെന്നും പ്രവചനമുണ്ടായിരുന്നു.